ഇറാൻ്റെ ഏഴ് ദിവസത്തെ സമാധാന പദ്ധതി തള്ളി ട്രംപ്; ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ആക്രമണം പുനരാരംഭിക്കും

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിന പ്രത്യേക പദ്ധതി ട്രംപ് നിരസിച്ചു.
Trump rejects Iran's seven-day peace plan
ഇറാൻ്റെ ഏഴ് ദിവസത്തെ സമാധാന പദ്ധതി തള്ളി ട്രംപ്Source; X
Published on: 
Updated on: 

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കുന്നതിനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിന പ്രത്യേക പദ്ധതി ട്രംപ് നിരസിച്ചു. നവംബർ മാസത്തിൽ യുഎസിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ഇറാൻ ഖത്തർ വഴി യുഎസിന് ഏഴ് ദിവസത്തെ പദ്ധതി കൈമാറിയിട്ടുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മാധ്യമങ്ങളെ അറിയിച്ചു. വ്യവസ്ഥകൾ പാലിച്ചാൽ, കടലിടുക്ക് വീണ്ടും തുറക്കാനാണ് തീരുമാനം. എന്നാൽ ഈ വ്യവസ്ഥകൾ ട്രംപ് നിരസിച്ചതായാണ് വിവരം.

Trump rejects Iran's seven-day peace plan
അങ്ങനെ അതും സംഭവിച്ചു! എഐ ഏജന്റ് സര്‍ക്കാര്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു, അതും ആരുടെയും നിർദേശമില്ലാതെ!

ഹോർമുസ് വൃത്താകൃതിയിൽ മാർക്ക് ചെയ്ത ഒരു ഭൂപടം ട്രംപ് കടലിടുക്ക് എന്ന് ലേബൽ ചെയ്ത ഒരു ചിത്രവും ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28നാണ് ഇസ്രായേലും യുഎസും ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഹോർമൂസ് കടലിടുക്ക് അടച്ചത്.

Trump rejects Iran's seven-day peace plan
ചൈനീസ് പ്രസിഡൻ്റ് ഷി ചിന്‍പിങ് യുഎസിൽ; ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
News Malayalam 24x7
newsmalayalam.com