

യുഎസിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ടിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സിലാണ് അജ്ഞാതനായ അക്രമി വെടിയുതിര്‍ത്തത്. സംഭവത്തിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ പരീക്ഷകള്‍ നടക്കാനിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും മേയര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്. ഭയപ്പെടുത്തുന്ന സംഭവം എന്നായിരുന്നു വെടിവയ്പ്പിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.
ഇപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇരകള്‍ക്കും ഗുരതരമായി പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക എന്നതാണെന്ന് ട്രംപ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പിന്നാലെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.