

മാഡ്രിഡ്: സ്‌പെയിനില്‍ ഹൈസ്പീഡ് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ദക്ഷിണ സ്‌പെയിനില്‍ ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 30 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലാഗയില്‍ നിന്നും മാഡ്രിഡിലേക്ക് വരികയായിരുന്ന ട്രെയിന്‍ അഡമൂസിനടുത്ത് വച്ച് പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് നീങ്ങുകയും ഈ സമയം എതിര്‍ ദിശയില്‍ നിന്ന് വന്നിരുന്ന ട്രെയിന്‍ ഇടിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.40 ഓടെയാണ് സംഭവം. മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ 300 ലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിന്‍ സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.