റഷ്യക്കെതിരായ ഉപരോധങ്ങളിൽ വിട്ടുവീഴ്ച; 100 ശതമാനം തീരുവകൾ താൽക്കാലികമായി നിർത്തി വച്ച് ട്രംപ്

റഷ്യക്കെതിരായ ഉപരോധം നാളെ പ്രാബല്യത്തിൽ വരാനിരിക്കെയാണ് നിർണായക നീക്കം
Trump eases sanctions against Russia
റഷ്യക്കെതിരായ ഉപരോധങ്ങളിൽ വിട്ടുവീഴ്ച വരുത്തി ട്രംപ്
Published on: 
Updated on: 

വാഷിങ്ടൺ: റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങളുടെ ഭാഗമായി നടപ്പിലാക്കാനിരുന്ന 100 ശതമാനം തീരുവകൾ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി നിർത്തി വച്ചു കൊണ്ട് ഉത്തരവിറക്കി. ഉപരോധങ്ങൾ നാളെ പ്രാബല്യത്തിൽ വരാനിരിക്കെയാണ് നിർണായക നീക്കം. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

കഴിഞ്ഞ സെപ്റ്റംബറിലാണ് റഷ്യയിൽ നിന്നും ഇറാനിൽ നിന്നുമുള്ള ഊർജ ഇറക്കുമതി തടയുക എന്ന ലക്ഷ്യത്തോടെയുള്ള ലിൻഡ്സെ ഗ്രഹാം ആക്ട് ബില്ലിൽ ട്രംപ് ഒപ്പുവച്ചത്. റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം വരെ തീരുവ ചുമത്താൻ ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നു.

Trump eases sanctions against Russia
കാറ്റി സക്കറിയ പുറത്ത്; ട്രംപിൻ്റെ പ്രസ് സെക്രട്ടറി പദവി വഹിച്ചത് വെറും അഞ്ച് ദിവസം

യുഎസിൽ ഡീസൽ വില റെക്കോർഡ് നിരക്കിൽ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധനവില കുറയ്ക്കുന്നതിനായി പുടിനുമായി ട്രംപ് കഴിഞ്ഞ ആഴ്ച ഒരു ഡീസൽ കരാറിൽ ഏർപ്പെട്ടിരുന്നു. റഷ്യൻ ഡീസൽ ആഗോള വിപണിയിലെത്തിക്കാനുള്ള നീക്കത്തിന് തടസമാകാതിരിക്കാനാണ് 100 ശതമാനം തീരുവ ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.

അതേസമയം, യുക്രെയ്നുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യയ്ക്ക് മേലുള്ള സാമ്പത്തിക സമ്മർദം കുറയ്ക്കുന്ന ട്രംപിൻ്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും അടങ്ങുന്ന യുഎസ് സെനറ്റർമാർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുവകൾ പൂർണമായി റദ്ദാക്കിയിട്ടില്ലെന്നും, സാഹചര്യം നിരീക്ഷിച്ച ശേഷം ഭാവിയിൽ ഇവ വീണ്ടും പുനഃസ്ഥാപിക്കാനുള്ള നീക്കം നടത്തുമെന്നാണ് റിപ്പോർട്ട്.

Trump eases sanctions against Russia
രഹസ്യങ്ങൾ ചോർത്തി നൽകിയ ശേഷം യുക്രെയ്നിലേക്ക് രക്ഷപ്പെട്ട് റഷ്യൻ ഓഫീസർ
News Malayalam 24x7
newsmalayalam.com