"ക്യൂബ കീഴടക്കിയ ബഹുമതി തങ്ങൾക്ക് ലഭിക്കും"; വിവാദ പ്രസ്താവനയുമായി ട്രംപ്

ഊർജ ഉപരോധത്തിന് ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് ക്യൂബൻ പ്രസിഡൻ്റ് പറഞ്ഞിരുന്നു
ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്
Published on: 
Updated on: 

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുന്നതിനിടെ, അയൽരാജ്യമായ ക്യൂബയെ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ക്യൂബയെ പിടിച്ചെടുക്കാനുള്ള ബഹുമതി തനിക്ക് ലഭിക്കുമെന്ന് കരുതുന്നു എന്നും, ക്യൂബയെ സ്വതന്ത്രമാക്കണോ, പിടിച്ചെടുക്കണോ എന്നത് തൻ്റെ ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു. നിലവിൽ ക്യൂബ വളരെ ദുർബലമായ ഒരു രാഷ്ട്രമാണെന്നും ട്രംപ് ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഡൊണാൾഡ് ട്രംപ്
മരണത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മുജ്തബയുടെ രക്ഷപ്പെടൽ ഇങ്ങനെ

ദ്വീപിനു നേരെ യുഎസ് ഏർപ്പെടുത്തിയ ഊർജ ഉപരോധത്തിന് ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് ക്യൂബൻ പ്രസിഡൻ്റ് മിഗുവൽ ഡയസ് കാനൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ വിവാദ പ്രസ്താവന. ക്യൂബയെ സൗഹൃദപരമായി ഏറ്റെടുക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.

ഡൊണാൾഡ് ട്രംപ്
യുഎസിലേക്ക് പോകാനാകില്ല, ലോകകപ്പ് മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണം; ഫിഫയ്ക്കുമേല്‍ സമ്മര്‍ദവുമായി ഇറാന്‍
News Malayalam 24x7
newsmalayalam.com