ചാർളി കേർക്കിൻ്റെ കൊലയാളി പിടിയിൽ; 22കാരനായ ടൈലർ റോബിൻസണിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ട് എഫ്ബിഐ

റോബിൻസൺ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നാണ് അധികൃതർ അറിയിക്കുന്നത്
പ്രതി ടൈലർ റോബിൻസൺ
പ്രതി ടൈലർ റോബിൻസൺSource: FBI
Published on

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനുയായി ചാള്‍ളി കേർക്കിൻ്റെ കൊലയാളി പിടിയിൽ. പ്രതി ടൈലർ റോബിൻസൺ പിടിയിലായെന്ന് യുഎസ് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. റോബിൻസൺ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നാണ് അധികൃതർ അറിയിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്. പ്രതിയുടെ ആദ്യ ചിത്രങ്ങൾ എഫ്ബിഐ പുറത്തുവിട്ടു.

"ഞങ്ങൾക്ക് അവനെ കിട്ടി," എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിയെ പിടികൂടിയ വിവരം യൂട്ടാ ഗവർണർ സ്പെൻസർ കോക്സ് സ്ഥിരീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എഫ്ബിഐയും പുറത്തുവിട്ടു. വെടിവെപ്പിനായി ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ഹൈ പവർ ബോൾട്ട്-ആക്ഷൻ റൈഫിൾ എഫ്ബിഐ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.

പ്രതി ടൈലർ റോബിൻസൺ
ചാർളി കേർക്കിന്റെ കൊലയാളി പിടിയിലെന്ന് സൂചന; പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായി ട്രംപ്

വനപ്രദേശത്ത് നിന്നും ഒരു തൂവാലയിൽ പൊതിഞ്ഞ നിലയിലായിരുന്നു ആയുധം കണ്ടെത്തിയതെന്ന് എഫ്ബിഐ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് അധികൃതർ കൈപ്പത്തി അടയാളം, കാൽപ്പാടുകൾ, കൈത്തണ്ടയിലെ അടയാളം എന്നിവ കണ്ടെത്തി. ഈ തെളിവുകൾ വിശകലനം ചെയ്തുവരികയാണ്.

എഫ്ബിഐ പുറത്തുവിട്ട ചിത്രം
എഫ്ബിഐ പുറത്തുവിട്ട ചിത്രംSource: FBI

കൊലയാളി പിടിയിലായെന്ന് ട്രംപ് നേരത്ത തന്നെ സൂചന നൽകിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പൊലീസ് കസ്റ്റഡിയിലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കെർക്ക് മകനെപ്പോലെയെന്നും, കൊലയാളിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

പ്രതി ടൈലർ റോബിൻസൺ
പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നു; ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് സെർജിയോ ഗോർ

യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെ ആയിരുന്നു ചാർളി കേർക്കിന് വെടിയേറ്റത്.മാസ് ഷൂട്ടിങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെ കേർക്കിൻ്റെ കഴുത്തില്‍ വെടിയേൽക്കുകയായിരുന്നു. വേദിക്ക് 182 മീറ്റർ അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കേർക്കിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ ചാർളി കേർക്കിൻ്റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com