

ലോകം ഉറ്റുനോക്കിയ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊടും പ്രഹരം. സെനറ്റില്‍ ഭൂരിപക്ഷം നേടി ഡെമോക്രാറ്റുകളുടെ നിര്‍ണായക മുന്നേറ്റം. ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടി വമ്പന്‍ അട്ടിമറികള്‍ നടത്തി. സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റിക് പാര്‍ട്ടി കേവലഭൂരിപക്ഷം മറികടന്നു. ജനപ്രതിനിധി സഭയില്‍ 435 സീറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 221 സീറ്റും റിപ്പബ്ലിക് പാര്‍ട്ടി 129 സീറ്റും നേടി. സെനറ്റിലെ 35 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 19 സീറ്റ് നേടി. സെനറ്റില്‍ പത്ത് സീറ്റില്‍ മാത്രമാണ് റിപ്പബ്ലിക്ക് പാര്‍ട്ടിക്ക് വിജയിക്കാനായത്.
38 വര്‍ഷത്തിന് ശേഷം ടെക്‌സസ്, 28 വര്‍ഷത്തിന് ശേഷം സൗത്ത് കരോലൈനും റിപ്പപ്ലിക്കന്‍ പാര്‍ട്ടിയെ കൈവിട്ടു എന്ന് പറയുന്നിടത്ത് ഡോണള്‍ഡ് ട്രംപിന്റെ പതനം എത്രത്തോളം വലുതാണെന്ന് വ്യക്തമാകും. ട്രംപ് വിരുദ്ധ വികാരം യുഎസ്സിലാകെ അലയടിക്കുന്നു എന്ന സൂചന നല്‍കുന്ന തെരഞ്ഞെടുപ്പ് വിധിയാണ് ഉണ്ടായിരിക്കുന്നത്. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
ശക്തികേന്ദ്രങ്ങളിലെല്ലാം റിപ്പബ്ലിക്കന് പാര്‍ട്ടിക്ക് അടിപതറിയപ്പോള്‍, 51 സീറ്റെന്ന മാന്ത്രിക സംഖ്യ മറികടന്ന് സെനറ്റിന്റെ നിയന്ത്രണവും 218 എന്ന മാന്ത്രിക സംഖ്യ മറികടന്ന് ജനപ്രതിനിധി സഭയുടെ നിയന്ത്രണവും ഡെമോക്രാറ്റിക്കുകള്‍ തിരിച്ചുപിടിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ടെക്‌സാസ്, ഒഹായോ,സൗത്ത് കരോലൈന്‍, നോര്‍ത്ത് കരോലൈന്‍ എന്നിവിടങ്ങളിലെല്ലാം ഡെമോക്രാറ്റിക്കുകള്‍ അട്ടിമറി വിജയം നേടി. പത്ത് വര്‍ഷത്തിന് ശേഷം നോര്‍ത്ത് കരോലൈനിലും വമ്പന്‍ വിജയമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേടിയത്.
1990 നു ശേഷം ആദ്യമായാണ് ടെക്‌സാസില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിക്കുന്നത്. ഒഹായോയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്ത്യന്‍ വംശജനും കേരളത്തില്‍ കുടുംബവേരുകളുമുള്ള വിവേക് രാമസ്വാമി പരാജയപ്പെട്ടു.
അതേസമയം, ഇന്ത്യന്‍ വംശജരും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ സുഹാസ് സുബ്രഹ്‌മണ്യം, പ്രിയ ദണ്ഡിയ തുടങ്ങിയവര്‍ ജയിച്ചു. ഇറാന്‍ യുദ്ധം തോല്‍വിക്ക് കാരണമായെന്ന് തുറന്ന് സമ്മതിക്കുകയാണ് ട്രംപ്. യുഎസ്സിന് തന്നെ വേണ്ടെങ്കില്‍ ഇസ്രായേലില്‍ പോയി അവിടുത്തെ പ്രധാനമന്ത്രി ആകും എന്നുമുളള പ്രതികരണവും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി.