യുഎസിൻ്റെ ആധുനിക ആയുധശേഖരം തീരുന്നു; സൈനിക ശേഷിയിൽ ആശങ്കയോടെ പെൻ്റഗൺ

റഷ്യക്കും ചൈനയ്ക്കുമേൽ പ്രയോഗിക്കാൻ കാത്ത് വച്ച ആയുധശേഖരം തീർന്നു
The US's modern arsenal is running out
യുഎസിൻ്റെ ആധുനിക ആയുധശേഖരം തീരുന്നു
Published on
Updated on

വാഷിങ്ടൺ: പശ്ചിമേഷ്യൻ ആക്രമണത്തെ തുടർന്ന് യുഎസിൻ്റെ ആയുധശേഖരത്തിൽ വൻ കുറവ് വന്നതായി റിപ്പോർട്ട്. യുദ്ധം ആയുധശേഖരത്തെ ഗുരുതരമായി ബാധിച്ചതായി പെൻ്റഗൺ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിച്ച യുദ്ധത്തോടെ വൻതോതിൽ ആധുനിക മിസൈലുകൾ ഉപയോഗിച്ചതോടെയാണ് യുഎസിൻ്റെ ആയുധശേഖരത്തിൽ കുറവ് വന്നത്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലിന് കരുതിവച്ച ആയുധങ്ങളാണ് ഇറാനിൽ പ്രയോഗിച്ചതെന്നാണ് പെൻ്റഗൺ വ്യക്തമാക്കുന്നത്.

ഇത് യുഎസിൻ്റെ സൈനിക സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും പെൻ്റഗൺ പങ്കുവച്ചു. ചൈനയുമായുള്ള യുദ്ധം ലക്ഷ്യമിട്ട് നിർമിച്ച 1,100 ജെഎഎസ്എം-ഇആർ ക്രൂയിസ് മിസൈലുകൾ ഇതിനകം യുഎസ് പ്രയോഗിച്ചു കഴിഞ്ഞു. ഇനി യുഎസ് ശേഖരത്തിൽ ബാക്കിയുള്ളത് 1500 ഓളം മാത്രമാണ്.ഇത് കൂടാതെ 1000 ലധികം ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും വിക്ഷേപിച്ചു.

The US's modern arsenal is running out
"ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു"; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ

ടോമോഹോക്ക് മിസൈലിന് 3.6 ദശലക്ഷം((Rs 37.6 കോടി) ചെലവ് വരുന്നുണ്ട്. 4 ദശലക്ഷം ഡോളർ ( 37.6 കോടി) വിലയുള്ള 1200 പാട്രിയറ്റ് ഇൻ്റർസെപ്റ്റർ മിസൈലുകളും ഉപയോഗിച്ചു. യുദ്ധത്തിൻ്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം 5.6 ബില്യൺ ഡോളറിൻ്റെ ആയുധങ്ങൾ പ്രയോഗിച്ചു.

38 ദിവസം നീണ്ടുനിന്ന സംഘർഷത്തിൽ 13,000-ത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി പെൻ്റഗൺ വ്യക്തമാക്കി.യുഎസ് നേവി സീൽ ടീം 6 നടത്തിയ ഒരു രക്ഷാദൗത്യത്തിനിടെ, സാങ്കേതികവിദ്യ ഇറാൻ്റെ കൈകളിൽ എത്താതിരിക്കാൻ രണ്ട് എംസി-130 കാർഗോ വിമാനങ്ങളും മൂന്ന് എംഎച്ച്-6 ഹെലികോപ്റ്ററുകളും അമേരിക്കയ്ക്ക് തന്നെ നശിപ്പിക്കേണ്ടി വന്നു.ഇതിലൂടെ 2,591 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് പെൻ്റഗൺ വ്യക്തമാക്കി.

The US's modern arsenal is running out
മൊജ്തബ ഖമനേയിയുടെ മുഖത്തിന് ഗുരുതര പരിക്ക്; പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്ന് റിപ്പോർട്ട്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com