ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് ഔദ്യോഗികമായി പിന്മാറി

കഴിഞ്ഞ വർഷം ഏപ്രിലിൽ യുഎസ് ഒഴികെയുള്ള എല്ലാ അംഗരാജ്യങ്ങളും ഈ ഉടമ്പടി അംഗീകരിക്കുകയും ചെയ്തിരുന്നു
ലോകാരോഗ്യ  സംഘടനയിൽ നിന്ന്  യുഎസ് ഔദ്യോഗികമായി പിന്മാറി
Source: X
Published on
Updated on

അന്താരാഷ്ട്ര ആരോഗ്യ സംഘടനയിൽ നിന്നും ഔദ്യോഗികമായി പിന്മാറി യുഎസ്.കോവിഡ് പാൻഡെമിക് സമയത്ത് സംഘടന വളരെ ചൈന കേന്ദ്രീകൃതമായി പ്രവർത്തിച്ചുവെന്നാരോപിച്ച് ഒരു വർഷം മുമ്പ് തന്നെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചിരുന്നു. കോവിഡിനെ തെറ്റായി കൈകാര്യം ചെയ്തുവെന്നും അംഗരാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ സ്വാധീനം ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, യുഎസിൻ്റെ ഈ അവകാശവാദങ്ങൾ ലോകാരോഗ്യ സംഘടന തള്ളി. ഈ പിൻവലിക്കൽ യുഎസിനും ലോകത്തിനും ഒരു നഷ്ടമാണെന്ന് യുഎൻ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. പോളിയോ, എച്ച്ഐവി എയ്ഡ്സ്, മാതൃമരണനിരക്ക് എന്നിവയെ ചെറുക്കുന്നതിനുള്ള സംഘടനയുടെ ആഗോള ശ്രമങ്ങളെയും പുകയില നിയന്ത്രണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയെയും സംഘടന ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ  സംഘടനയിൽ നിന്ന്  യുഎസ് ഔദ്യോഗികമായി പിന്മാറി
കാനഡയുടെ നിലനില്‍പ്പ് യുഎസിനെ ആശ്രയിച്ചല്ലെന്ന് പ്രധാനമന്ത്രി; പിന്നാലെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിന്‍വലിച്ച് ട്രംപ്

മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഭാവിയിലെ മഹാമാരികളെ തടയുന്നതിനും, അതിനായി തയ്യാറെടുക്കുന്നതിനുമായി ഒരു അന്താരാഷ്ട്ര പാൻഡെമിക് ഉടമ്പടി ഡബ്ല്യൂഎച്ച്ഒ അംഗരാജ്യങ്ങൾ ചേർന്ന് രൂപകൽപന ചെയ്തിരുന്നതായും സംഘടന വ്യക്തമാക്കി. വാക്സിനുകളും മരുന്നുകളും ന്യായമായി പങ്കിടുന്നത് ഉൾപ്പെടെ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ യുഎസ് ഒഴികെയുള്ള എല്ലാ അംഗരാജ്യങ്ങളും ഈ ഉടമ്പടി അംഗീകരിക്കുകയും ചെയ്തിരുന്നു.

ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതൽ ധനസഹായം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് യുഎസ് എങ്കിലും 2024, 2025 വർഷങ്ങളിലെ ഫീസ് യുഎസ് അടച്ചിരുന്നില്ല. ഇത് സംഘടനയിൽ വലിയ തൊഴിൽ നഷ്ടങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. 260 മില്യൺ ഡോളർ വരുന്ന ഈ കുടിശ്ശിക അടക്കാൻ യുഎസ് ബാധ്യസ്ഥരാണെന്ന് ലോകാരോഗ്യ സംഘടനയുടെ അഭിഭാഷകർ നിർദേശിച്ചിരുന്നുവെങ്കിലും അതിൻ്റെ ആവശ്യമില്ലെന്നായിരുന്നു യുഎസിൻ്റെ പ്രതികരണം.

ലോകാരോഗ്യ  സംഘടനയിൽ നിന്ന്  യുഎസ് ഔദ്യോഗികമായി പിന്മാറി
യുഎസില്‍ അഞ്ച് വയസുള്ള കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

ലോകാരോഗ്യ സംഘടനയ്ക്കുള്ള എല്ലാ ധനസഹായവും യുഎസ് ഗവൺമെൻ്റ് നിർത്തലാക്കിയതായും, ജനീവയിലുള്ള ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തു നിന്നും ലോകമെമ്പാടുമുള്ള ഓഫീസുകളിൽ നിന്നും യുഎസ് ഉദ്യോഗസ്ഥരെയും കരാറുകാരെയും തിരിച്ചുവിളിച്ചതായും, ലോകാരോഗ്യ സംഘടനയുമായുള്ള നൂറുകണക്കിന് യുഎസ് ഇടപെടലുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തതായും യുഎസ് ആരോഗ്യ സെക്രട്ടറി റോബേർട്ട് എഫ് കെന്നഡിയും സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

രോഗ നിരീക്ഷണവും മറ്റും ഉറപ്പാക്കാൻ മറ്റ് രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം പുലർത്തുമെന്നും യുഎസ് വ്യക്തമാക്കി.അതേസമയം, ഇൻഫ്ലുവൻസ വാക്സിനിനായുള്ള വിവരങ്ങൾ പങ്കിടുന്നതിലും വികസിപ്പിക്കുന്നതിലും യുഎസ് തുടർന്നും പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർ മറുപടി നൽകിയില്ല. ഫെബ്രുവരി 2 മുതൽ 7 വരെ നടക്കാനിരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ബോർഡ് മീറ്റിംഗിൽ യുഎസ് പിന്മാറ്റം ചർച്ച ചെയ്യുമെന്നും ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ച

ലോകാരോഗ്യ  സംഘടനയിൽ നിന്ന്  യുഎസ് ഔദ്യോഗികമായി പിന്മാറി
എല്ലാം പീസ് പീസ് ആക്കുമോ? ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിനെ പരിഹസിച്ച് മസ്‌ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com