താരിഫ് നടപടിയിൽ ട്രംപിന് കനത്ത തിരിച്ചടി; പകരം തീരുവ റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപ് ഫെഡറൽ നിയമങ്ങൾ ലംഘിച്ചുവെന്നും കോടതി
Donald-Trump
Source: Social Media
Published on
Updated on

വാഷിങ്ടൺ: താരിഫ് നടപടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപിൻ്റെ തീരുവ നിയമവിരുദ്ധമെന്ന് പറഞ്ഞ യു.എസ് സുപ്രീംകോടതി തീരുവ റദ്ദാക്കി. ഏകപക്ഷീയമായി തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നും. ട്രംപ് ഫെഡറൽ നിയമങ്ങൾ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. 6-3 എന്ന വോട്ട് നിലയിലാണ്  കോടതി വിധി.

Donald-Trump
തെറ്റ് സമ്മതിച്ച് നാസ; സുനിത വില്യംസിന്റെ ബോയിംഗ് സ്റ്റാർലൈനർ ദൗത്യത്തെ കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തി റിപ്പോർട്ട്

1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) എന്ന നിയമപ്രകാരം ഈ ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്ന് കോടതി വിധിച്ചു. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

Donald-Trump
തളരാത്ത വിശ്വാസവും പ്രതീക്ഷയും; റമദാൻ പുണ്യം തേടി പലസ്തീൻ ജനത

1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങൾക്കും ട്രംപ് ഉയർന്ന താരിഫ് ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യയുമായി ഇടഞ്ഞ ട്രംപ് ഇന്ത്യക്കുമേൽ പകരച്ചുങ്കവും ഏർപ്പെടുത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com