ജെൻസൻ ഹുവാങ്ങിൻ്റെ പിൻഗാമി ആര്? മൂന്ന് പേരുകൾ സാധ്യത പട്ടികയിൽ

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് സ്ഥാനമൊഴിഞ്ഞാൽ മൂന്ന് പേരുകളാണ് കമ്പനിയുടെ പരിഗണനയിലുള്ളത്.
Who is Jensen Huang's successor?
ജെൻസൻ ഹുവാങ്ങിൻ്റെ പിൻഗാമി ആര്
Published on: 
Updated on: 

വാഷിങ്ടൺ: യുഎസിലെ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് വ്യക്തിഗത വിവാദങ്ങളെയും അന്വേഷണങ്ങളെയും തുടർന്ന് സ്ഥാനമൊഴിയുകയാണെങ്കിൽ പകരം വരുക ആരാണെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. ഇയാൻ ബക്ക്, കോളറ്റ് ക്രെസ്, മാഡിസൺ ഹുവാങ് എന്നിവരുടെ പേരുകളാണ് പ്രധാനമായി ഉയർന്നുവരുന്നത്. കമ്പനിയ്ക്ക് ഔദ്യോഗിക പിൻതുടർച്ചാവകാശ നിയമം ഇല്ലാത്തതിനാൽ ബോർഡ് പുറത്തുനിന്നുള്ള ഏജൻസികളുടെ സഹായവും തേടുന്നുണ്ട്.

ഇയാൻ ബക്ക്

ജെൻസൻ ഹുവാങ് സ്ഥാനമൊഴിയേണ്ടി വന്നാൽ അടുത്ത സിഇഒ ആകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പ്രമുഖ വ്യക്തിയാണ് ഇയാൻ ബക്ക്. എൻവിഡിയയുടെ ഡാറ്റാ സെൻ്റർ വിഭാഗത്തിൻ്റെ വൈസ് പ്രസിഡൻ്റാണ് ഇദ്ദേഹം. കഴിഞ്ഞ 22 വർഷമായി എൻവിഡിയയിൽ പ്രവർത്തിക്കുന്ന ഇയാൻ കമ്പനിയുടെ എഐയുടെ കൂഡ എന്ന സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. കമ്പനിയുടെ വരുമാനത്തിൻ്റെ ഭൂരിഭാഗവും ലഭിക്കുന്ന ഡാറ്റാ സെൻ്റർ ബിസിനസ് നയിക്കുന്നത് ഇയാൻ ബക്കാണ്.

Who is Jensen Huang's successor?
ജെൻസൺ ഹുവാങ്ങിന് എൻവിഡിയയിലെ ഉന്നത ഉദ്യോഗസ്ഥയുമായി വഴിവിട്ട ബന്ധം; ആരാണ് കിംബർലി പവൽ?

കോളറ്റ് ക്രെസ്

2013 മുതൽ എൻവിഡിയയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമാണ് ക്രെസ്. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതും നിക്ഷേപകരുമായി അടുത്ത ബന്ധം പുലർത്തുന്നതും കോളറ്റ് ക്രെസാണ്. മുൻപ് മൈക്രോസോഫ്റ്റ്, സിസ്കോ എന്നീ കമ്പനികളിലും അവർ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

മാഡിസൺ ഹുവാങ്

ജെൻസൻ ഹുവാങ്ങിൻ്റെ മകളായ മാഡിസൺ ഹുവാങ്ങും കമ്പനിയുടെ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. കമ്പനിയുടെ ഫിസിക്കൽ എഐ, റോബോട്ടിക്സ് ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ് വിഭാഗം സീനിയർ ഡയറക്ടറാണ് മാഡിസൺ.

Who is Jensen Huang's successor?
ജെൻസൻ ഹുവാങ്ങ് എൻവിഡിയയിൽ നിന്ന് പുറത്തേക്ക്? ഡയറക്ടർ ബോർഡ് തീരുമാനം ഉടൻ