ലോകത്തിലെ ഏറ്റവും ശക്തരായ പൊലീസ് സേന ഇനി ദുബായിയുടേത്

ലോകത്തിലെ ഏറ്റവും ശക്തമായ പൊലീസ് ബ്രാൻഡായാണ് അവർ റാങ്ക് ചെയ്യപ്പെട്ടത്.
Dubai Police outperformed leading global police forces across all 11 reputation criteria
ദുബായ് പൊലീസ്Source: X/ Dubai Police
Published on

ബ്രാൻഡ് ഫിനാൻസ് പുറത്തിറക്കിയ ഇൻസ്റ്റിറ്റ്യൂഷണൽ ബ്രാൻഡ് വാല്യു സൂചികയിൽ ഒന്നാമതെത്തി ദുബായ് പൊലീസ്. ലോകത്തിലെ ഏറ്റവും ശക്തമായ പൊലീസ് ബ്രാൻഡായാണ് അവർ റാങ്ക് ചെയ്യപ്പെട്ടത്. 10 രാജ്യങ്ങളിലായി നടത്തിയ സമഗ്രമായ താരതമ്യ പഠനത്തിൽ 8000ത്തിലേറെ പങ്കാളികളിൽ നിന്നും പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങളും ഉൾപ്പെടുത്തിയാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്. ദുബായ് പൊലീസ് സേനയ്ക്ക് AAA+ റേറ്റിംഗും, മൊത്തത്തിൽ പത്തിൽ 9.2 സ്‌കോറും ലഭിച്ചു.

ധാർമികത, കാര്യക്ഷമത, സുതാര്യത, നൂതനാശയങ്ങൾ എന്നിവയുൾപ്പെടെ വിലയിരുത്തപ്പെട്ട എല്ലാ മാനദണ്ഡങ്ങളിലും ദുബായ് പൊലീസ് സേന അസാധാരണമായ മികവാണ് കാണിക്കുന്നത്. ബ്രാൻഡ് ഫിനാൻസിൻ്റെ നാഷണൽ ബ്രാൻഡ് റിപ്പോർട്ട് പ്രകാരം, മൊത്തം ദേശീയ ബ്രാൻഡ് മൂല്യമായ 4.48 ട്രില്യൺ ദിർഹത്തിൽ (1.2 ട്രില്യൺ ഡോളർ), 57.9 ബില്യൺ ദിർഹവുമായി യുഎഇയുടെയും ദുബായിയുടെയും സോഫ്റ്റ് പവർ ശക്തിപ്പെടുത്തുന്നതിൽ ദുബായ് പൊലീസ് സേനയുടെ സംഭാവനയും അടിവരയിടുന്നു.

Dubai Police outperformed leading global police forces across all 11 reputation criteria
കീറിയ ദിർഹം കയ്യിലുണ്ടോ? യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് നഷ്ടപരിഹാരം നേടാനാകും!

11 റെപ്യൂട്ടേഷൻ മാനദണ്ഡങ്ങളിലും ദുബായ് പൊലീസ് മുൻനിര ആഗോള പൊലീസ് സേനകളെ മറികടന്നു. എല്ലാ വ്യക്തികളോടും ന്യായമായ പെരുമാറ്റം (57%), പ്രതിബദ്ധതയും സമഗ്രതയും (60%), സുരക്ഷയും സുരക്ഷാ ഉറപ്പും (67%), ധാർമികമായ പെരുമാറ്റം (59%), പ്രൊഫഷണൽ ഇടപെടൽ (62%), ഫലപ്രദമായ കർത്തവ്യ പ്രകടനം (64%), സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസിറ്റീവ് സാന്നിധ്യം (57%), സുതാര്യവും ഫലപ്രദവുമായ ആശയവിനിമയം (51%), കുറ്റകൃത്യങ്ങൾ തടയുന്നതിലെ നവീകരണം (54%), ആധുനികതയും പുരോഗമന വികസനവും (54%), ശക്തമായ പ്രവർത്തന മേഖലാ സാന്നിധ്യം (63%) തുടങ്ങിയ പ്രധാന മേഖലകളിൽ ദുബായ് പൊലീസ് സേന ആഗോള ശരാശരിയേക്കാൾ വളരെ ഉയർന്ന സ്കോറാണ് നേടിയത്.

യുഎഇയിൽ ഉടനീളമുള്ള പൊലീസ് സ്ഥാപനങ്ങളിൽ ജനം അർപ്പിക്കുന്ന വിശ്വാസത്തെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫായ ലെഫ്റ്റനൻ്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മാരി ഗൾഫ് ന്യൂസിനോട് പറഞ്ഞു. പൊതുജന സുരക്ഷ, ക്ഷേമം, ജീവിത നിലവാരം എന്നിവയോടുള്ള ദുബായ് പോലീസിൻ്റെ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നുവെന്നും അൽ മാരി ചൂണ്ടിക്കാട്ടി.

Dubai Police outperformed leading global police forces across all 11 reputation criteria
ഷാർജയിലും മറ്റ് വടക്കൻ എമിറേറ്റുകളിലും കനത്ത മഴ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

"പൊലീസ് ബ്രാൻഡിങ്ങിൽ ആഗോള നേതൃത്വത്തിലേക്കുള്ള ഞങ്ങളുടെ ഉയർച്ച ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ്റേയും മികവിനായുള്ള അചഞ്ചലമായ പരിശ്രമത്തിൻ്റേയും ഫലമാണ്. പരമ്പരാഗത ഘടനകളിൽ നിന്ന് മാറി, നൂതന സാങ്കേതിക വിദ്യകളും കൃത്രിമബുദ്ധിയും സമന്വയിപ്പിച്ചു കൊണ്ട്, ഭാവി ലക്ഷ്യമാക്കി ചിന്താപരവും ബുദ്ധിപരവും സുസ്ഥിരവുമായ ഒരു പൊലീസിങ് മോഡലിലേക്ക് ദുബായ് പൊലീസ് പരിണമിച്ചു," ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com