കേരളത്തില്‍ നിന്നും പിതാവിനെ കാണാന്‍ യുഎഇയിലെത്തി; ഒന്നരവയസുകാരന് ദാരുണാന്ത്യം

അമ്മ മാലിന്യം കളയുന്നതിനിടെ കുഞ്ഞ് കൈവിടുവിച്ച് റോഡിലേക്ക് ഓടുകയായിരുന്നു.
കേരളത്തില്‍ നിന്നും പിതാവിനെ കാണാന്‍ യുഎഇയിലെത്തി; ഒന്നരവയസുകാരന് ദാരുണാന്ത്യം
Published on
Updated on

ഷാർജ: കേരളത്തില്‍ നിന്ന് പിതാവിനെ കാണാന്‍ യുഎഇയിലെത്തിയ കുരുന്നിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഒന്നരവയസുള്ള മലപ്പുറം സ്വദേശി അലന്‍ റൂമിയാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരമായിരുന്ന അപകടം. താമസസ്ഥലത്തിന് താഴെ വച്ചാണ് അപകടം. അമ്മയുടെ കൈ പിടിച്ച് നടക്കുകയായിരുന്നു കുഞ്ഞ്. അമ്മ മാലിന്യം കളയുന്നതിനിടെ കുഞ്ഞ് കൈവിടുവിച്ച് റോഡിലേക്ക് ഓടുകയായിരുന്നു.

കേരളത്തില്‍ നിന്നും പിതാവിനെ കാണാന്‍ യുഎഇയിലെത്തി; ഒന്നരവയസുകാരന് ദാരുണാന്ത്യം
റമദാൻ: യുഎഇയിലെ വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് നടത്താൻ ഉത്തരവ്

ഇതിനിടെ വന്ന കാര്‍ ആണ് കുഞ്ഞിനെ ഇടിച്ചത്. അപ്രതീക്ഷിതമായാണ് കുഞ്ഞ് റോഡിലേക്കോടിയത്. അതിനാല്‍ വേഗതയില്‍ വണ്ടി ഓടിക്കുകയായിരുന്ന ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താനും സാധിച്ചില്ലെന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹ ജീവനക്കാരന്‍ പറഞ്ഞു.

കുഞ്ഞിനെയും കൊണ്ട് ഉടന്‍ തന്നെ ആംബുലന്‍സ് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ടു നിന്നവര്‍ക്കും നൊമ്പര കാഴ്ചയായി അലന്‍ റൂമിയുടെ അപകടം.

കേരളത്തില്‍ നിന്നും പിതാവിനെ കാണാന്‍ യുഎഇയിലെത്തി; ഒന്നരവയസുകാരന് ദാരുണാന്ത്യം
ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടമെന്റ്; 2025ല്‍ യുഎഇ പൂട്ടിട്ടത് 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക്

മലപ്പുറം സ്വദേശികളായ ഷറഫുദ്ദീന്‍-സഫ്‌ന ദമ്പതികളുടെ മകനാണ് അലന്‍. ഈ മാസം 18നാണ് സഫ്‌നയ്‌ക്കൊപ്പം അലന്‍ ഷാര്‍ജയിലെത്തിയത്. പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ദുബായിലെ ഖിസൈസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com