ഇതേത് യൂണിവേഴ്സ്? ഒറിജിനലിനെ വെല്ലുന്ന 'നാനോ ബനാന പ്രോ' തമിഴക സൂപ്പർ സ്റ്റാർ ചിത്രങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

'ഹൂ ഹൂ ക്രിയേഷൻസ് 80' ആണ് തമിഴകത്തെ സൂപ്പർ താരങ്ങളുടെ രാത്രിസഞ്ചാര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
Nano Banana Pro AI images of Tamil Superstars
ചായക്കടയിൽ കുശലം പറയുന്ന തമിഴ് സൂപ്പർ താരങ്ങളുടെ എഐ ചിത്രംSource: Instagram/ hoohoocreations80
Published on
Updated on

കള്ളിമുണ്ടും ഷർട്ടുമൊക്കെ ധരിച്ച് ചെന്നൈയിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന തനി നാട്ടുമ്പുറത്തുകാരനായ സൂര്യയോട് കുശലം പറയുന്നവരെ കണ്ടോ... തമിഴകത്തിൻ്റെ സൂപ്പർ താരങ്ങളായ ചിയാൻ വിക്രമും ധനുഷും സിലമ്പരസനും ഒക്കെയാണ് കൂടെയുള്ളത്. സ്ട്രീറ്റ് ലൈറ്റുകൾക്ക് താഴെ അരണ്ട വെളിച്ചത്തിൽ നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ കണ്ടാൽ പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നാണെന്ന് തോന്നിപ്പോകും... ഇനി അങ്ങനെ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി!

ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച 'നാനോ ബനാന'യുടെ പുതിയ അപ്ഡേറ്റഡ് വേർഷനാണ് ഇപ്പോൾ അവിശ്വസനീയമായ ചിത്രങ്ങളുമായി ലോകത്തെ ഞെട്ടിക്കുന്നത്. ഇൻസ്റ്റഗ്രാം പേജായ 'ഹൂ ഹൂ ക്രിയേഷൻസ് 80' (hoohoocreations80) ആണ് കഴിഞ്ഞ ദിവസം തമിഴകത്തെ സൂപ്പർ താരങ്ങളുടെ ഏഴോളം രാത്രി സഞ്ചാര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Nano Banana Pro AI images of Tamil Superstars
വൈറ്റ് ഹൗസില്‍ റൊണാള്‍ഡോയെ ഡ്രിബ്ള്‍ ചെയ്ത നീക്കങ്ങള്‍; എഐ വീഡിയോ പങ്കുവച്ച് ട്രംപ്

ഈ പോസ്റ്റിന് 6.29 ലക്ഷത്തിലേറെ പേരുടെ ലൈക്കുകളും 3400ന് മുകളിൽ ഷെയറുകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. കമൽഹാസൻ, രജനീകാന്ത്, അജിത് കുമാർ, വിജയ്, വിക്രം, സൂര്യ, വിജയ് സേതുപതി, ധനുഷ്, ശിവകാർത്തികേയൻ എന്നിവരെല്ലാം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാവരും കൂടി നിൽക്കുന്ന എ.ഐ ഗ്രൂപ്പ് ചിത്രങ്ങൾ ഒറിജിനലിനെ വെല്ലുന്നതാണ്.

Nano Banana Pro AI images of Tamil Superstars
ഇന്തെന്ത് ചർച്ച? ചാനലിൽ ലൈവ് ചർച്ചയ്ക്കിടെ തമ്മിലടിച്ച് ബിജെപി-കോൺഗ്രസ് നേതാക്കൾ; തലയിൽ കൈവച്ച് അവതാരക, വീഡിയോ വൈറൽ
Tamil Heros Team Outing AI images
മാളിൽ സെൽഫിയെടുക്കുന്ന വിജയ് സേതുപതിയും ശിവകാർത്തികേയനും (എ.ഐ ചിത്രം)Source: Instagram/ hoohoocreations80

അമ്പരപ്പിക്കുന്ന തരത്തിലുള്ള നാച്വറൽ ലൈറ്റിങ്ങും കൃത്യതയും, കാഴ്ചയ്ക്ക് മിഴിവുമുള്ള ചിത്രങ്ങളാണ് 'നാനോ ബനാന പ്രോ'യുടെ സവിശേഷത. താരങ്ങളുടെ ഭാവങ്ങളിൽ പോലും ഈ കൃത്യത കാണാനാകും. ചിത്രങ്ങൾ കണ്ട് ഒറിജിനലാണെന്ന് കരുതുന്നവരും ഏറെയാണ്. ലോകേഷ് കനകരാജിൻ്റെ എൽസിയും യൂണിവേഴ്സ് വല്ലതുമാണോ ഇതെന്നാണ് ചിലരുടെ സംശയം.

Tamil Heros Team Outing AI Image
തമിഴ് സൂപ്പർ താരങ്ങളുടെ എഐ ചിത്രംSource: Instagram/ hoohoocreations80
Nano Banana Pro AI images of Tamil Superstars
നാനോ ബനാനോയും ത്രീഡി പ്രിൻ്റിങ് ട്രെൻഡും വീണു... ഇൻസ്റ്റ​ഗ്രാം തൂക്കി ഡാൻസിങ് ഹസ്കി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com