ഇണകളെ കണ്ടാല്‍ കൊത്തിയോടിക്കും, വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കും; യുകെയിലെ 'മിസ്റ്റര്‍ ടെര്‍മിനേറ്ററിനെ' ടെര്‍മിനേറ്റ് ചെയ്യും

മിസ്റ്റര്‍ ടെര്‍മിനേറ്ററിന്റെ ആക്രമണത്തില്‍ ചില വിനോദ സഞ്ചാരികള്‍ക്കും പരിക്കേറ്റിട്ടുണ്ട്
ഇണകളെ കണ്ടാല്‍ കൊത്തിയോടിക്കും, വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കും; യുകെയിലെ 'മിസ്റ്റര്‍ ടെര്‍മിനേറ്ററിനെ' ടെര്‍മിനേറ്റ് ചെയ്യും
Published on

പക്ഷികളെ ഭയപ്പെടുത്തിയതിന് 'മിസ്റ്റര്‍ ടെര്‍മിനേറ്റര്‍' എന്ന് വിളിപ്പേരുള്ള കറുത്ത അരയന്നത്തെ (ബ്ലാക്ക് സ്വാന്‍) യുകെ ടൗണില്‍ നിന്ന് പുറത്താക്കി. യു.കെയിലെ സ്ട്രാറ്റ്ഫോര്‍ഡ്-അപോണ്‍-അവോണ്‍ ടൗണില്‍ മറ്റു പക്ഷികളെ നിരന്തരം ആക്രമിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അരയന്നത്തെ പുറത്താക്കിയത്.

അക്രമണകാരിയായ ഈ അരയന്നത്തിന് ഇവിടുത്തെ ജനങ്ങള്‍ നല്‍കിയ പേരാണ് മിസ്റ്റര്‍ ടെര്‍മിനേറ്റര്‍. കഴിഞ്ഞ ഒമ്പത് മാസമായി ഈ അരയന്നം പ്രദേശത്തെ വെള്ള അരയന്നങ്ങളെ ആക്രമിക്കുകയും കൂടുകള്‍ നശിപ്പിക്കുകയുമായിരുന്നു. മിസ്റ്റര്‍ ടെര്‍മിനേറ്ററിന്റെ ആക്രമണത്തില്‍ ചില വിനോദ സഞ്ചാരികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇണകളെ കണ്ടാല്‍ കൊത്തിയോടിക്കും, വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കും; യുകെയിലെ 'മിസ്റ്റര്‍ ടെര്‍മിനേറ്ററിനെ' ടെര്‍മിനേറ്റ് ചെയ്യും
ഇതുവരെ നിര്‍മിച്ചത് 5500 ഓളം ഗാന്ധി പ്രതിമകള്‍; ന്യൂയോര്‍ക്കിലും മെക്‌സികോയിലും ഇസ്രയേലിലുമടക്കമെത്തിയ ബിജുവിന്റെ ശില്‍പ പെരുമ

പിടികൂടിയ അരയന്നത്തെ ഡെവോണിലുള്ള ഡൗളിഷ് വാട്ടര്‍ഫൗള്‍ സെന്ററിലേക്ക് മാറ്റും. നിരവധി കറുത്ത അരയന്നങ്ങളുള്ള ഡൗളിഷ് വാട്ടര്‍ഫൗള്‍ സെന്ററില്‍ മിസ്റ്റര്‍ ടെര്‍മിനേറ്റര്‍ ശാന്തനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ഓസ്‌ട്രേലിയന്‍ സ്വദേശിയായ മിസ്റ്റര്‍ ടെര്‍മിനേറ്റര്‍ കഴിഞ്ഞ വര്‍ഷമാണ് യുകെയിലെ സ്ട്രാറ്റ്ഫോര്‍ഡ്-അപോണ്‍-അവോണ്‍ ടൗണില്‍ എത്തിയത്. രൂപത്തിലുള്ള പ്രത്യേകതയും അക്രമണ സ്വഭാവവും കാരണം സ്ഥലത്തെത്തിയതു മുതല്‍ മിസ്റ്റര്‍ ടെര്‍മിനേറ്റര്‍ പ്രധാന നോട്ടപ്പുള്ളിയായി മാറിയിരുന്നു.

ഇണകളെ കണ്ടാല്‍ കൊത്തിയോടിക്കും, വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കും; യുകെയിലെ 'മിസ്റ്റര്‍ ടെര്‍മിനേറ്ററിനെ' ടെര്‍മിനേറ്റ് ചെയ്യും
ഇന്‍സ്റ്റഗ്രാമിനും യൂട്യൂബിനും പണികിട്ടുമോ? ഓപ്പണ്‍ എഐയുടെ സോറ ആപ്പ് വരുന്നു

പ്രദേശത്തെ വെള്ള അരയന്നങ്ങള്‍ക്കായിരുന്നു ബ്ലാക്ക് സ്വാന്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. ചില അരയന്നങ്ങളെ ഈ ബ്ലാക്ക് സ്വാന്‍ മുക്കി കൊല്ലാന്‍ വരെ ശ്രമിച്ചിട്ടുണ്ട്. അരയന്നങ്ങളുടെ സംരക്ഷകനായ സിറില്‍ ബെന്നിസ് ആണ് മിസ്റ്റര്‍ ടെര്‍മിനേറ്റര്‍ എന്ന പേര് നല്‍കിയത്.

പുതിയ സ്ഥലത്ത് മിസ്റ്റര്‍ ടെര്‍മിനേറ്ററിന് തന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇണകളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com