മെസിയാനന്തരവും തകര്‍ത്താടി അര്‍ജന്റീന

നിക്കോ പാസ്, ജൂലിയന്‍ അല്‍വാരെസ്, ഫ്രാങ്കോ മാക് അലിസ്റ്റര്‍ എന്നിവര്‍ക്ക് ഇരട്ട ഗോളുകള്‍
മെസിയാനന്തരവും തകര്‍ത്താടി അര്‍ജന്റീന
Published on: 
Updated on: 

കോര്‍ഡൊബ : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ബൂട്ടഴിച്ചതിന് ശേഷമുള്ള ആദ്യ ജയം ആധികാരികമായി നേടിയെടുത്ത് അര്‍ജന്റീന. സ്വന്തം തട്ടകമായ എസ്റ്റാഡിയോ മരിയോ ആല്‍ബെര്‍ട്ടോ കെംപസില്‍ തടിച്ചുകൂടിയ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുന്നിലാണ് അര്‍ജന്റീന മനോഹരമായ ഫുട്‌ബോള്‍ വിരുന്ന് ഒരുക്കിയത്. അമേരിക്കന്‍ ശക്തികളായ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടാണ് ലയണല്‍ സ്‌കലോണിയും സംഘവും വിജയ വഴിയില്‍ തിരിച്ചെത്തിയത്. മെസ്സി വിരമിച്ച ശേഷമുള്ള ആദ്യ മത്സരത്തില്‍ ഉറുഗ്വയോട് 2-1ന് പരാജയപ്പെട്ടിരുന്നു. ഇതില്‍ നിന്നുള്ള ആവേശകരമായ തിരിച്ചുവരവിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

മെസിയാനന്തരവും തകര്‍ത്താടി അര്‍ജന്റീന
യുവേഫ നേഷൻസ് ലീഗ്: നെതർലാൻഡ്സിനെതിരെ ജർമനിക്ക് അഞ്ച് ഗോളിന്റെ ത്രസിപ്പിക്കുന്ന ജയം

മത്സരത്തിലെ ആദ്യ എട്ട് മിനുട്ടിനുള്ളില്‍ തന്നെ നികോ പാസിലൂടെ ഗോള്‍ വേട്ട തുടങ്ങിയ അര്‍ജന്റീന ആദ്യ പകുതിയില്‍ തന്നെ 4 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 35ാം മിനുട്ടില്‍ ജൂലിയന്‍ ആല്‍വാരെസ് തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയപ്പോള്‍ 38ാം മിനുട്ടില്‍ നിക്കോ പാസ് വീണ്ടുമൊരിക്കല്‍ കൂടി വല കുലുക്കി. ആദ്യ പകുതി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ 43ാം മിനുട്ടില്‍ ജൂലിയന്‍ ആല്‍വാരസും ഇരട്ട ഗോള്‍ നേട്ടത്തിലെത്തി അര്‍ജന്റീനയുടെ ലീഡ് നാലാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48ാം മിനുട്ടില്‍ മാക്‌സിമോ പെരോണിന്റെ അസിസ്റ്റിലൂടെ ഫ്രാന്‍കോ മസ്റ്റാന്റോണോ അര്‍ജന്റീനയുടെ ഗോള്‍ വേട്ട തുടര്‍ന്നു.

മെസിയാനന്തരവും തകര്‍ത്താടി അര്‍ജന്റീന
ഫിഫ പ്രസിഡന്റ് തെരഞ്ഞടുപ്പ്: ഇന്‍ഫാന്റിനോക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഫിലിപ് ഡിയാലോ

78ാം മിനുട്ടില്‍ അലേഷ്യസ് മാക് അലിസ്റ്റര്‍ ടീമിന്റെ ആറാം ഗോള്‍ നേടിയപ്പോള്‍ അവസാന മിനുട്ടുകളിലും അര്‍ജന്റീന തകര്‍ത്തുകളിച്ചു. ഫ്രാന്‍കോ മസാന്റോനോ വീണ്ടുമൊരിക്കല്‍ കൂടി കോസ്‌റ്റോറിക്കന്‍ വലയില്‍ നിറയെത്തിച്ചതോടെയാണ് കോസ്‌റ്റോറിക്കന്‍ വധം സമ്പൂര്‍ണമായത്.