ടി20 പരമ്പര തൂക്കാൻ ഇന്ത്യ റെഡി; ഗാബയിൽ സമനില പിടിക്കാൻ കംഗാരുപ്പട, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

പരമ്പരയിൽ 2-2ന് ഒപ്പമെത്താനും ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടുകയുമാണ് കംഗാരുപ്പടയുടെ ലക്ഷ്യം.
India vs Australia 5th t20 brisbane
Source: X/ BCCI
Published on

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര 3-1ന് സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ബ്രിസ്ബേനിൽ തകർത്തടിക്കാൻ ഇന്ത്യ ഇന്നിറങ്ങും. അഞ്ചാം ടി20 ഉച്ചയ്ക്ക് 1.45ന് ഗാബ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.

സഞ്ജു സാംസൺ വീണ്ടും ടീമിൽ ഇടം പിടിച്ചിട്ടില്ല. തിലക് വർമയ്ക്ക് പകരം റിങ്കു സിങ് ടീമിലെത്തി. അതേസമയം, ഇന്ന് ജയിച്ച് പരമ്പരയിൽ 2-2ന് ഒപ്പമെത്താനും ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടുകയുമാണ് കംഗാരുപ്പടയുടെ ലക്ഷ്യം. പരമ്പരയിൽ 2-1ന് മുന്നിലാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര ജയം നേടാനാകും. അതിനാൽ തന്നെ ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്.

India vs Australia 5th t20 brisbane
'പിരീഡ്‌സിനെ കുറിച്ചടക്കം ചോദിക്കും, പലതവണ മോശം അനുഭവമുണ്ടായി'; സെലക്ടര്‍ക്കെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് താരം

മൂന്നാമത്തേയും നാലാമത്തേയും ടി20 മത്സരങ്ങളിൽ ജയിച്ച ഇലവനെ കാര്യമായി മാറ്റി പരീക്ഷിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളിലും വിക്കറ്റ് കീപ്പറായി സ്ഥാനക്കയറ്റം ലഭിച്ച ജിതേഷ് ശർമ ഇന്നും ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചു.

പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇരുപത് ഓവറില്‍ 167 റണ്‍സായിരുന്നു നേടിയത്. 168 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഓസ്‌ട്രേലിയ 119 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

India vs Australia 5th t20 brisbane
എല്ലാ അംഗങ്ങൾക്കും ടാറ്റ സിയറ എക്‌സ്‌ക്ലൂസീവ് ഫസ്റ്റ് ലോട്ട്; വനിതാ ലോകകപ്പിലെ ചരിത്ര വിജയത്തിൽ ഇന്ത്യൻ ടീമിന് ടാറ്റയുടെ ഉപഹാരം

വാഷിങ്ടണ്‍ സുന്ദറിൻ്റെ മിന്നും പ്രകടനം ഇന്ത്യക്ക് തുണയായി. 1.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് സുന്ദര്‍ നേടിയത്. അക്ഷര്‍ പട്ടേലും ശിവം ദുബെയും രണ്ട് വീതം വിക്കറ്റെടുത്തു. അക്ഷർ പട്ടേലാണ് പ്ലേയർ ഓഫ് ദി മാച്ച്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ):

അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവൻ):

മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്‌വെൽ, ബെൻ ഡ്വാർഷുയിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com