പാക് മന്ത്രിയില്‍ നിന്നും കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യ; കിരീടമില്ലാതെ വിജയാഘോഷം

പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ ബഹിഷ്‌കരണം
പാക് മന്ത്രിയില്‍ നിന്നും കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യ; കിരീടമില്ലാതെ വിജയാഘോഷം
Image: X
Published on

ദുബായ്: ഏഷ്യാകപ്പ് വേദിയില്‍ പാകിസ്ഥാന്‍ മന്ത്രിയില്‍ നിന്ന് കിരീടമേറ്റു വാങ്ങാതെ ഇന്ത്യയുടെ ചുട്ട മറുപടി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെ ഇന്ത്യ കിരീടം ഏറ്റുവാങ്ങാതെ ബഹിഷ്‌കരിച്ചു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കി.

കളിക്കളത്തിലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചത്. രാജ്യത്തിന് അഭിമാനമായ ടീം ഇന്ത്യക്ക് അഭിനന്ദനപ്രവാഹമാണ്. ഇന്ത്യ ഉയര്‍ത്തേണ്ട സ്വര്‍ണക്കിരീടത്തില്‍ തൊടാന്‍ അനുവദിക്കില്ലെന്ന് ടീം ഇന്ത്യയുടെ മറുപടി.

പാക് മന്ത്രിയില്‍ നിന്നും കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യ; കിരീടമില്ലാതെ വിജയാഘോഷം
പറക്കും സഞ്ജു, സൂപ്പറായി സാംസൺ

കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ ബഹിഷ്‌കരണം. കിരീടം കൈയ്യില്‍ വയ്ക്കാതെ യുവനിരയുടെ ആഘോഷം.

പാക് മന്ത്രിയില്‍ നിന്നും കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യ; കിരീടമില്ലാതെ വിജയാഘോഷം
ഒരോവറിൽ വീഴ്ത്തിയത് മൂന്ന് വിക്കറ്റ്; പാകിസ്ഥാൻ്റെ നടുവൊടിച്ച് കുൽദീപിൻ്റെ ചൈനാമാൻ മാജിക്!

ഹസ്തദാന വിവാദത്തില്‍ തുടങ്ങി പ്രകോപന ആംഗ്യങ്ങളിലും ഐസിസി നടപടിയും കടന്നാണ് ഫൈനല്‍ പോരിന് ഇന്ത്യയും പാകിസ്താനും ഇറങ്ങിയത്.. യുദ്ധവിമാനം താഴെവീഴുന്നത് സൂചിപ്പിച്ച് വിവാദത്തിലായ ഹാരിസ് റൗഫിന്റെ വിക്കറ്റ് വീഴ്ത്തി ആദ്യം ബുംറയുടെ മറുപടി..

പാക് മന്ത്രിയില്‍ നിന്നും കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യ; കിരീടമില്ലാതെ വിജയാഘോഷം
ആക്ഷൻ... റിയാക്ഷൻ! ഹാരിസ് റൗഫിനെ പരിഹസിച്ച് വിമാന സെലിബ്രേഷനുമായി ബുംറ! വീഡിയോ

ഇന്ത്യയെ കരകയറ്റിയ സഞ്ജു സാംസണെ പുറത്താക്കിയതിന് ശേഷം ഗെറ്റ് ഔട്ട് സെലിബ്രേഷന്‍ നടത്തി അബ്രാറിന്റെ ആഘോഷം. കിരീടം നേടി ടീമൊന്നാകെ സഞ്ജുവിനെ മുന്നില്‍ നിര്‍ത്തിയാണ് പാക് താരങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കളിക്കളത്തിലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ് വിജയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ളവരും ടീമിനെ അഭിനന്ദിച്ചു. പാകിസ്ഥാനെ വീഴ്ത്തിയുള്ള കിരീട നേട്ടം ലോകമാകെയുള്ള ഇന്ത്യന്‍ ആരാധകര്‍ ആഘോഷമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com