ദക്ഷിണാഫ്രിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി; 13 ഓവറിനകം എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ, ബാറ്റിങ്ങിൽ തിളങ്ങി പാണ്ഡ്യ

നേരത്തെ ടോസ് നേടിയ പ്രോട്ടീസ് നായകൻ എയ്ഡൻ മാർക്രം ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിടുകയായിരുന്നു
India Vs  South Africa 1st T20
Published on
Updated on

ഭുവനേശ്വർ: ഒന്നാം ടി20 മത്തരത്തിൽ ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം തേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 74 റൺസിന് പുറത്തായി. 12.3 ഓവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കൂടാരം കയറി. 101 റൺസിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയും ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വീതം വിക്കറ്റും, ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഒരു വിക്കറ്റും നേടി.

India Vs  South Africa 1st T20
'രോ-കോ', ഇന്ത്യൻ ക്രിക്കറ്റിലെ ബെസ്റ്റ് എൻ്റർടെയ്നർമാർ

ഡിവാൾഡ് ബ്രൂവിസ് (22) ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. പിന്നീട് ട്രിസ്റ്റൺ സ്റ്റബ്സ് (14), എയ്ഡൻ മാർക്രം (14) എന്നിവർ മാത്രമെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചുള്ളൂ. നേരത്തെ ടോസ് നേടിയ പ്രോട്ടീസ് നായകൻ എയ്ഡൻ മാർക്രം ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിടുകയായിരുന്നു.

ഹാർദിക് പാണ്ഡ്യ (28 പന്തിൽ 59) തിലക് വർമ (26), അക്സർ പട്ടേൽ (23) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.

India Vs  South Africa 1st T20
വിവാഹം ഉപേക്ഷിച്ചെന്ന് സ്മൃതി മന്ദാന; ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥന, ക്രിക്കറ്റിൽ സജീവമാകുമെന്നും സൂപ്പർ താരം

മൂന്ന് വിക്കറ്റെടുത്ത ലുങ്കി എങ്കിടിയും രണ്ട് വിക്കറ്റെടുത്ത സിപംലയും ചേർന്ന് ഇന്ത്യൻ ബാറ്റിങ് ദുഷ്ക്കരമാക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ സ്കോർ 175ൽ എത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com