അന്ന് തലസ്ഥാനത്ത് അവസരങ്ങൾ തേടി; ഇന്ന് ബിസിസിഐ അധ്യക്ഷൻ; മിഥുൻ മൻഹാസിന്റെ മധുര പ്രതികാരം

20 വർഷത്തോളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള മിഥുന്‍ മൻഹാസ്. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 9,714 റൺസും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 206 ഇന്നിങ്‌സുകളില്‍ നിന്നും 8554 റണ്‍സുകളും നേടി. മിന്നും ഫോം തുടർന്നെങ്കിലും ഒരിക്കൽ പോലും ഇന്ത്യൻ കുപ്പായമണിയാനുള്ള ഭാഗ്യം ലഭിച്ചില്ല.
മിഥുൻ മൻഹാസ്
മിഥുൻ മൻഹാസ്Source; X / PTI
Published on

ഡൽഹി; ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ അധ്യക്ഷനായി മിഥുൻ മൻഹാസിനെ തെരഞ്ഞെടുത്തു. അപ്രതീക്ഷിതമായാണ് ജമ്മുകശ്മീരിൽ നിന്നുള്ള മിഥുൻ മൻഹാസ് ബിസിസിഐയുടെ അധ്യക്ഷനാകുന്നത്. വമ്പൻ പേരുകൾ ഉയർന്നു കേട്ട ബിസിസിഐ പ്രസിഡൻ്റ് സ്ഥാനത്ത് അപ്രതീക്ഷിതമായ ട്വിസ്റ്റായിരുന്നു മിഥുൻ മൻഹാസ്. ഒരിക്കൽ പോലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ചിട്ടില്ലാത്ത അൺക്യാപ്പ്ഡ് ക്രിക്കറ്റ് താരം. 45 കാരൻ മിഥുൻ മൻഹാസ് രാജ്യത്തെ ഏറ്റവും ശക്തമായ കായിക സംഘടനയുടെ തലവനാകുമ്പോൾ അതൊരു മധുര പ്രതികാരം കൂടിയാവുകയാണ്.

മിഥുൻ മൻഹാസ്
ഏഷ്യ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ ഫൈനലിൽ തുടക്കത്തിലേ അസാധാരണ ദൃശ്യങ്ങൾ!

ജമ്മുവിൽ ജനിച്ച മിഥുൻ പലതവണ ക്രിക്കറ്റ് അവസരങ്ങൾ തേടി തലസ്ഥാന നഗരയിലെത്തി. ഒടുവിൽ 1997-98 സീസണിൽ ഡെൽഹിക്കു വേണ്ടി കളിച്ചാണ് മിഥുൻ മൻഹാസ് ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. 20 വർഷത്തോളം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ള മിഥുന്‍ മൻഹാസ്. 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 9,714 റൺസും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 206 ഇന്നിങ്‌സുകളില്‍ നിന്നും 8554 റണ്‍സുകളും നേടി. മിന്നും ഫോം തുടർന്നെങ്കിലും ഒരിക്കൽ പോലും ഇന്ത്യൻ കുപ്പായമണിയാനുള്ള ഭാഗ്യം ലഭിച്ചില്ല. സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും , വിവിഎസ് ലക്ഷമണും, ഗാംഗുലിയുമൊക്കെ തകർത്ത് കളിക്കുന്ന കാലത്ത് പ്രതിഭാധാരാളിത്തമെന്ന നിർഭാഗ്യത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ മാത്രം ഒതുങ്ങി.

മിഥുൻ മൻഹാസ്
ആക്ഷൻ... റിയാക്ഷൻ! ഹാരിസ് റൗഫിനെ പരിഹസിച്ച് വിമാന സെലിബ്രേഷനുമായി ബുംറ! വീഡിയോ

2007/08 രഞ്ജി ട്രോഫി സീസണിൽ ഡെൽഹി രഞ്ജി കിരീടമുയർത്തിയത്, മൻഹാസിൻ്റെ മികവിലാണ്. ടൂർണമെന്റിൽ 57.56 ശരാശരിയിൽ 921 റൺസാണ് മൻഹാസ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 130 മത്സരങ്ങളിൽ നിന്നായി 4126 റണ്‍സും 91 ട്വൻ്റി-20കളില്‍ 1170 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി ഏഴു സീസണുകള്‍ കളിക്കുകയും ചെയ്തു. പിന്നീട് പഞ്ചാബ്,ആർസിബി ,ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളുടെ സഹ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായുള്ള ഭരണപരിചയം ബിസിസിയെ നയിക്കാൻ മിഥുൻ മൻഹാസിന് കരുത്തേകും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com