മൂന്നാം ടി20യിലെ ഇന്ത്യൻ പ്രകടനത്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് അതൃപ്തി!

നേരത്തെ രണ്ടാം ടി20യിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് 18.3 ഓവറിൽ വിൻഡീസ് മറികടന്നിരുന്നു. എന്നാൽ ഇൻഡോറിലേക്ക് വന്നപ്പോൾ ബ്ലൂ ടൈഗേഴ്സിൻ്റെ പന്തേറുകാർ അവസരത്തിനൊത്ത് ഉയരുന്നതാണ് കണ്ടത്.
ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ
Published on: 
Updated on: 

ഇൻഡോറിൽ നടന്ന മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയെ 14 റൺസിൻ്റെ വിജയത്തിലേക്ക് നയിച്ചതിന് ബൗളർമാരെ വാനോളം പ്രശംസിച്ച് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. അതേസമയം ബാറ്റർമാരുടെ പ്രകടനത്തിൽ ക്യാപ്റ്റൻ അത്ര ഹാപ്പിയല്ല! ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയിരുന്നു. ബാറ്റിങ്ങിൽ സഞ്ജു സാംസൺ നിരാശപ്പെടുത്തിയ മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 223 റൺസ് മാത്രമാണ് സ്കോർ ബോർഡിൽ ഉയർത്തിയത്.

നേരത്തെ രണ്ടാം ടി20യിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് 18.3 ഓവറിൽ വിൻഡീസ് മറികടന്നിരുന്നു. എന്നാൽ ഇൻഡോറിലേക്ക് വന്നപ്പോൾ ബ്ലൂ ടൈഗേഴ്സിൻ്റെ പന്തേറുകാർ അവസരത്തിനൊത്ത് ഉയരുന്നതാണ് കണ്ടത്. അതോടെ 14 റൺസിൻ്റെ ജയം നേടാനായി. നിലവിൽ ലോക ചാംപ്യന്മാരായ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് കടുത്ത വെല്ലുവിളിയാണ് ടി20 പരമ്പരയിൽ ഉയർത്തുന്നത്.

"ഇന്ത്യൻ ബൗളർമാർ ആത്മവിശ്വാസത്തോടെയും വ്യക്തമായും ചിന്തകളിൽ ഉറച്ചുനിന്നു. ഇത് അതിശയകരമായിരുന്നു. കാരണം ബൗളർമാർ എന്താണ് നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതിന് കുറിച്ച് വളരെ ആത്മവിശ്വാസത്തിലായിരുന്നു. വ്യക്തത കൂടുതൽ ദൃശ്യമായിരുന്നു. അത് അവരുടെ പ്രകടനത്തിൽ നിർണായകമായിരുന്നു. ഞാൻ അവർക്ക് പന്ത് കൈമാറുമ്പോൾ ഓരോ ബൗളറും വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായിരുന്നു. അതാണ് ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നത്," മത്സര ശേഷം ശ്രേയസ് അയ്യർ പറഞ്ഞു.

ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ
സഞ്ജു ഏകദിനത്തിലേക്ക് തിരിച്ചെത്തുമോ? സാധ്യതകള്‍ എങ്ങനെ?

കൂടാതെ 30 പന്തിൽ 69 റൺസ് നേടിയ ഓപ്പണർ അഭിഷേക് ശർമയേയും 18 പന്തിൽ 37 റൺസ് നേടിയ ഇഷാൻ കിഷനേയും ഇന്ത്യൻ നായകൻ പ്രശംസിച്ചു. "സത്യം പറഞ്ഞാൽ അതൊരു അത്ഭുതകരമായ തുടക്കമായിരുന്നു. പവർപ്ലേയിൽ അഭിഷേക് പതിവ് പോലെ തിളങ്ങി. പിന്നാലെ ഇഷാനും തിളങ്ങി. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അവസാനം അതിഥി വേഷത്തിൽ എത്തിയ പ്രിൻസ് യാദവ് പോലും നിർണായക റൺസുകൾ സമ്മാനിച്ചു," ശ്രേയസ് അയ്യർ പറഞ്ഞു.

"വെസ്റ്റ് ഇൻഡീസിനെ നിങ്ങൾക്ക് ഒരിക്കലും നിസാരമായി കാണാനാവില്ല. അതിനാൽ, റൺസ് ഉയർത്തുന്നതിൽ ഞങ്ങൾ ഒരിക്കലും സംതൃപ്തരാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. ഇവ ഉയർന്ന സ്കോറുകൾ നേടുന്ന മൈതാനങ്ങളാണ്. പക്ഷേ ഞങ്ങളുടെ പ്രക്രിയയിൽ ഉറച്ചുനിൽക്കുകയും ഞങ്ങളുടെ പതിവ് രീതികൾ പിന്തുടരുകയും ഞങ്ങൾ ആക്രമണാത്മകമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്," അയ്യർ പറഞ്ഞു. അടുത്ത മത്സരങ്ങളിൽ 200ന് മുകളിലുള്ള കൂടുതൽ ഉയർന്ന സ്കോറുകൾ നേടാൻ ഇന്ത്യൻ ബാറ്റർമാർക്ക് കഴിയണമെന്നാണ് ഇതിലൂടെ അയ്യർ പറയാതെ പറഞ്ഞത്.

ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ
വനിതാ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഹർമൻപ്രീത് പടിയിറങ്ങി
News Malayalam 24x7
newsmalayalam.com