ഐപിഎല്ലിൽ നിന്ന് ഉടൻ വിരമിക്കുമോ? നിർണായക വെളിപ്പെടുത്തലുമായി കോഹ്‌ലി

ഐപിഎൽ 18ാം സീസണിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.
ഐപിഎൽ 18ാം സീസണിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.
ഐപിഎൽ ട്രോഫിയുമായി സന്തോഷം പങ്കിടുന്ന വിരാട് കോഹ്‌ലിയും അനുഷ്ക ശർമയുംSource: X/ Indian Premier League
Published on

തൻ്റെ ഹൃദയവും ആത്മാവുമാണ് ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് ഇതിഹാസ താരം വിരാട് കോഹ്‌ലി. ഐപിഎൽ 18ാം സീസണിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.

താൻ ഐപിഎല്ലിൽ കളിക്കുന്ന അവസാന ദിവസം വരെ ആർസിബിക്ക് വേണ്ടി തന്നെയായിരിക്കും കളിക്കുകയെന്നും വിരാട് പറഞ്ഞു. "എൻ്റെ ഹൃദയമാണ് ബെംഗളൂരു... എൻ്റെ ആത്മാവാണ് ബെംഗളൂരു... ഈ ടീമിന് വേണ്ടി തന്നെയാകും ഐപിഎല്ലിൽ ഞാൻ എൻ്റെ അവസാനത്തെ മത്സരവും കളിക്കുക. ഈ കിരീട നേട്ടം ടീമംഗങ്ങൾക്കും ഫാൻസിനും ഒരുപോലെ അവകാശപ്പെട്ടതാണ്," കോഹ്‌ലി പറഞ്ഞു.

ഐപിഎൽ 18ാം സീസണിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.
IPL 2025 Final | Royal Challengers Bengaluru vs Punjab Kings | ഈ സാലാ കപ്പ് നംദു; ഐപിഎല്‍ കിരീടം ആർസിബിക്ക്

നീണ്ട 18 വർഷങ്ങളായി കിരീടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. എൻ്റെ യൗവനവും, കരിയറിൻ്റെ മുഖ്യപങ്കും, അനുഭവസമ്പത്തുമെല്ലാം ആർസിബിക്കാണ് നൽകിയത്. ഓരോ സീസണിലും കിരീടനേട്ടത്തിനായി കഴിവിൻ്റെ പരമാവധി ശ്രമിച്ചിരുന്നു," വിരാട് കോഹ്‌ലി മത്സര ശേഷം പറഞ്ഞു.

ഐപിഎൽ 18ാം സീസണിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി കിരീടം നേടിയ ശേഷം സംസാരിക്കുകയായിരുന്നു കോഹ്‌ലി.
IPL 2025 Final | Virat Kohli | റെക്കോര്‍ഡുകളുടെ രാജകുമാരന്‍; ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡ്

പഞ്ചാബ് കിംഗ്സിനെതിരെ ആറ് റണ്‍സിനായിരുന്നു ഫൈനലിലെ ബെംഗളൂരുവിന്റെ വിജയം. ആർസിബി ഉയർത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രേയസിനും കൂട്ടർക്കും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് ബെംഗളൂരു ആദ്യം നേടിയത്. 35 പന്തില്‍ 43 റണ്‍‌സെടുത്ത കോഹ്ലിയാണ് അവരുടെ ടോപ് സ്കോറർ. 30 പന്തില്‍ 61 റണ്‍സെടുത്ത ശശാങ്ക് സിംഗാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com