സെഞ്ച്വറിയിലേക്ക് നീങ്ങവെ തന്നെ പുറത്താക്കിയ ബൗളറോട് കോഹ്ലി ചെയ്തത് കണ്ടോ! വീഡിയോ
വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യയുടെ ഇതിഹാസ താരമായ വിരാട് കോഹ്‌ലി. ഗുജറാത്തിനെതിരായ മാച്ചിലും തകർപ്പൻ ഫോമിലായിരുന്നു വിരാട്. ലിസ്റ്റ് എ ഏകദിന മാച്ചിൽ വിരാടിനെ പുറത്താക്കിയത് ഗുജറാത്തി ഇടങ്കയ്യൻ ഓർത്തഡോക്സ് സ്പിന്നറായ വിശാൽ ജേയ്സ്വാൾ ആയിരുന്നു.
കോഹ്ലി ബാറ്റ് ചെയ്യുമ്പോൾ ഓഫ് സൈഡിന് വെളിയിലായി എറിഞ്ഞ പന്തിൽ താരം സ്റ്റെപ്പ് ഔട്ട് ചെയ്തിറങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്യുകയായിരുന്നു. 61 പന്തിൽ 77 റൺസെടുത്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് കോഹ്ലിയെ വിശാൽ പുറത്താക്കിയത്.
മത്സരത്തിൽ ഗുജറാത്ത് ഡൽഹിയെ തോൽപ്പിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എങ്കിലും അവസാനമുണ്ടായ കൂട്ടത്തകർച്ചയ്ക്ക് പിന്നാലെ ഗുജറാത്ത് മത്സരം തോൽക്കുകയായിരുന്നു. മത്സരത്തിന് ശേഷം തന്നെ പുറത്താക്കിയ ബൗളർക്കൊപ്പം സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്തിരിക്കുകയാണ് കോഹ്ലി. 27കാരനായ സ്പിന്നർക്ക് മാച്ച് ബോളിൽ കോഹ്ലി ഒപ്പിട്ട് നൽകുകയും ചെയ്തു.
ജേയ്സ്വാൾ കോഹ്ലിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലാണ് പങ്കുവച്ചത്. "പണ്ട് ടിവിയിൽ ഒപ്പം കണ്ടിരുന്ന വ്യക്തിക്കൊപ്പം ഗ്രൗണ്ട് പങ്കിടാൻ സാധിച്ചു. ഈ സുന്ദര നിമിഷങ്ങൾക്ക് നന്ദി," ജേയ്സ്വാൾ ഇൻസ്റ്റയിൽ കുറിച്ചു. ഇന്ത്യൻ സൂപ്പർ താരത്തിൻ്റെ സിംപ്ലിസിറ്റിയും സഹതാരങ്ങളോടുള്ള സ്നേഹവും കണ്ട് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

