സെഞ്ച്വറിത്തിളക്കത്തിൽ സെമിക്കൊരുങ്ങി റൊണാൾഡോ; എഎഫ്‌സി ചാംപ്യൻസ് ലീ​​ഗ് പോരിൽ എതിരാളികൾ അൽ ആഹ്‌ലി

ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് എഎഫ്‌സി ചാംപ്യൻസ് ലീ​​ഗ് സെമി ഫൈനൽ.
Cristiano Ronaldo led Al Nassr to face Al Ahli in AFC Champions League Semi final
സെമി ഫൈനലിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ടീമംഗങ്ങൾക്കൊപ്പം പരിശീലനത്തിൽSource: X/ Al Nassr
Published on
Updated on

ദുബായ്: റൊണാൾഡോയ്ക്ക് സമീപകാലത്തെങ്ങും കപ്പുകളില്ലെന്ന ആരാധകരുടെ പരാതികൾക്കും പരിഭവങ്ങൾക്കും ഉടൻ അറുതിയാകുമോ? ക്രിസ്റ്റ്യാനോയുടെ കട്ട ഫാൻസ് കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി... എഎഫ്‌സി ചാംപ്യൻസ് ലീ​​ഗ് സെമി ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇന്ന് അൽ ആഹ്‌ലിയെ നേരിടുമ്പോൾ ആരാധകരുടെ നെഞ്ചിടിപ്പേറുകയാണ്. ഇക്കുറിയെങ്കിലും ഗോട്ടിൻ്റെ സൗദി ക്ലബ്ബിന് ഫൈനലിൽ കടക്കാനും കപ്പടിക്കാനും കഴിയണേയെന്ന പ്രാർഥനയിലാണ് CR7 ഫാൻസ്.

ദുബായിലെ സബീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് എഎഫ്‌സി ചാംപ്യൻസ് ലീ​​ഗ് സെമി ഫൈനൽ നടക്കുന്നത്. ക്വാർട്ടർ ഫൈനലിൽ അൽ വാസലിനെ ഗോൾമഴയിൽ മുക്കിയാണ് അൽ നസർ സെമി ബർത്ത് ഉറപ്പിച്ചത്. മത്സരത്തിൽ ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ ക്രിസ്റ്റ്യാനോയും തിളങ്ങിയിരുന്നു.

Cristiano Ronaldo led Al Nassr to face Al Ahli in AFC Champions League Semi final
പ്രമുഖ സ്പാനിഷ് ഫുട്ബോൾ ക്ലബിൻ്റെ ഉടമയായി മെസ്സി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ജേഴ്സിയിലെ നൂറാം ജയമായിരുന്നു അത്. ഡിസംബർ 2022ൽ ക്ലബ്ബിൽ ചേർന്ന ശേഷമുള്ള റൊണാൾഡോയുടെ നൂറാമത്തെ ജയമാണിത്. സൗദി ടീമായ അൽ നസറിന് വേണ്ടി റൊണാൾഡോ 141 മത്സരങ്ങളിൽ നിന്നും 100 ജയം നേടിക്കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ 18 മത്സരങ്ങളിൽ വിജയ തുടർച്ചയുമായാണ് റൊണാൾഡോ ഇന്ന് എഎഫ്‌സി ചാംപ്യൻസ് ലീ​​ഗ് സെമി കളിക്കാനെത്തുന്നത്.

Al Nassr vs Al Ahli, AFC Champions League Semi final
അൽ നസർ ടീമംഗങ്ങൾ ദുബായിൽ പരിശീലനത്തിൽSource: X/ Al Nassr

എന്നാലും റയൽ മാഡ്രിഡിനൊപ്പമുള്ള തൻ്റെ ബെസ്റ്റ് റെക്കോർഡിനൊപ്പം എത്താൻ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിട്ടില്ല. മാഡ്രിഡിനൊപ്പം റോണോ വെറും 127 മത്സരങ്ങളിൽ നിന്നും 100 വിജയങ്ങൾ നേടിക്കഴിഞ്ഞിരുന്നു. രണ്ടാമതുള്ളത് നിലവിലെ ക്ലബ്ബായ അൽ നസറാണ്. പട്ടികയിൽ മൂന്നാമതുള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. യുണൈറ്റഡിൽ 168 മത്സര​ങ്ങളിൽ നിന്നാണ് 100 വിജയങ്ങൾ നേടിയത്.

Cristiano Ronaldo led Al Nassr to face Al Ahli in AFC Champions League Semi final
യുവേഫ ചാംപ്യൻസ് ലീഗിൻ്റെ സെമി ഫൈനൽ ചിത്രം തെളിഞ്ഞു
Al Nassr vs Al Ahli, AFC Champions League Semi final
സാദിയോ മാനെ പരിശീലനത്തിൽSource: X/ Al Nassr

നിലവിൽ അൽ നസറിൻ്റെ സെമി പ്രവേശനം റൊണാൾഡോയ്ക്ക് ആശ്വാസകരമാണ്. കഴിഞ്ഞ സീസണിൽ സെമിയിൽ തോറ്റ് അൽ നസർ എഎഫ്‌സി ചാംപ്യൻസ് ലീ​​ഗ് ടൂർണമെൻ്റിൽ നിന്ന് പുറത്തായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com