കരിയറിൽ 950 ഗോളുകൾ; വീണ്ടും ചരിത്രം രചിച്ച് ക്രിസ്റ്റ്യാനോ, വീഡിയോ

അന്താരാഷ്ട്ര ഫുട്ബോളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ക്രിസ്റ്റ്യാനോ.
Cristiano Ronaldo has reached 950 career goals
Source: X/ Cristiano Ronaldo
Published on

ജിദ്ദ: പ്രായം വെറുമൊരു നമ്പറാണെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച് തെളിയിച്ച് കൊണ്ടിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോൾ കരിയറിൽ 950 ഗോളുകൾ എന്ന നേട്ടത്തിലേക്കാണ് താരം ശനിയാഴ്ച രാത്രി നടന്നുകയറിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ക്രിസ്റ്റ്യാനോ.

2025ൽ ഇതുവരെ 38 കളികളിൽ നിന്ന് 34 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് ക്രിസ്റ്റ്യാനോ നേടിയത്. ടീമിനെ ജയിപ്പിക്കാനും 950 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടാനും സാധിച്ചതിൽ സന്തോഷമണ്ടെന്നും കൂടുതൽ നേട്ടങ്ങൾക്കായി ദാഹിക്കുകയാണെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ മാച്ചിലെ ഗോളിന് സൗദി പ്രോ ലീഗിൽ ഗോൾ ഓഫ് ദി വീക്ക് പുരസ്കാരവും റോണോയെ തേടിയെത്തി.

Cristiano Ronaldo has reached 950 career goals
ജ്യോതിയും വരില്ല, തീയും വരില്ല; മെസി നവംബറിൽ കേരളത്തിലേക്കില്ല

സൗദി പ്രോ ലീഗിൽ അൽ ഹസ്മിനെതിരായ മത്സരത്തിൽ ജാവോ ഫെലിക്സിൻ്റെയും (25), റൊണാൾഡോയുടെയും (88) ഗോളുകളുടെ കരുത്തിൽ അൽ നസർ തകർപ്പൻ ജയം നേടിയിരുന്നു. പോർച്ചുഗീസ് ഫോർവേഡുകളുടെ മിന്നും ഫോം തുടരുന്നതാണ് ഇന്നലെ കണ്ടത്.

മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ അൽ നസർ ജയത്തോടെ ലീഗിലെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിലെ ആറ് മത്സരങ്ങളും ജയിച്ച അൽ നസറിന് 18 പോയിൻ്റാണുള്ളത്. അൽ താവോൻ (15), അൽ ഹിലാൽ (14), അൽ ഖദീസിയ (14), അൽ ആഹ്‌ലി (12) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.

Cristiano Ronaldo has reached 950 career goals
അർജൻ്റീനൻ കൗമാരപ്പടയ്ക്ക് കണ്ണീർ; ഫിഫ അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് മൊറോക്കോയ്ക്ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com