'കൺസോർഷ്യം ലീഗ് കമ്പനി' ഉണ്ടാക്കി 45 ദിവസത്തിനകം ഐഎസ്എൽ നടത്താം; കായിക മന്ത്രാലയത്തിന് കത്തയച്ച് ക്ലബ്ബുകൾ

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നടത്തിപ്പിൻ്റെ ഒരു വിഹിതം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് നൽകാമെന്നും ഐഎസ്എല്ലിലെ ക്ലബ്ബുകൾ അറിയിച്ചിട്ടുണ്ട്.
ISL trophy
Published on
Updated on

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വാർഷിക നടത്തിപ്പിനായി ലീഗിൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൺസോർഷ്യം രൂപീകരിക്കാമെന്ന് നിർദേശം മുന്നോട്ടുവച്ചു. ഈസ്റ്റ് ബംഗാൾ ഒഴികെയുള്ള ഐഎസ്എൽ ക്ലബ്ബുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച കായിക മന്ത്രാലയത്തിന് കത്തയച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ നടത്തിപ്പിൻ്റെ ഒരു വിഹിതം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് നൽകാമെന്നും ഈ ക്ലബ്ബുകൾ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മുൻനിര പ്രൊഫഷണൽ ഫുട്‌ബോൾ ലീഗായ ഐഎസ്എൽ നടത്തിപ്പ് കൈകാര്യം ചെയ്യാനും വാണിജ്യപരമായി ലാഭമുണ്ടാക്കാനുമുള്ള അവകാശങ്ങൾ ഈ കൺസോർഷ്യത്തിലൂടെ 'ലീഗ് കമ്പനിക്ക്' ശാശ്വതമായി നൽകണമെന്നും ക്ലബ്ബുകൾ നിർദേശിച്ചിട്ടുണ്ട്. എഐഎഫ്എഫ്, എഎഫ്‌സി, ഫിഫ എന്നി ഫുട്ബോൾ അസോസിയേഷനുകളുടെ ചട്ടങ്ങൾ പാലിച്ചാൽ മാത്രമേ ടൂർണമെൻ്റിൻ്റെ നടത്തിപ്പ് സാധ്യമാകൂ.

ഈ നിർദേശങ്ങൾ കായികമന്ത്രാലയം അംഗീകരിച്ചാൽ അടുത്ത 45 ദിവസത്തിനകം 2025-26 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാനാകുമെന്നും ക്ലബ്ബുകൾ കണക്കുകൂട്ടുന്നുണ്ട്. ഈ വർഷം അഖിലേന്ത്യാ ഫുട്ബോൾ അസോസിയേഷന് പണം നൽകാനാകില്ലെന്നും കത്തിൽ പ്രത്യേകം പറയുന്നുണ്ട്. 2026-27 സീസൺ മുതൽ എഐഎഫ്എഫിന് 10 കോടി രൂപ ഐഎസ്എൽ നടത്തിപ്പിനായി നൽകാമെന്നും ക്ലബ്ബുകൾ ചൂണ്ടിക്കാട്ടി.

ISL trophy
ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ, അരങ്ങേറ്റത്തിൽ മിന്നി ജാവോ ഫെലിക്സ്; അൽ നസറിന് ജയത്തുടർച്ച - വീഡിയോ

ഭാവിയിൽ ഏതെങ്കിലുമൊരു വാണിജ്യ പങ്കാളിയെ ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും, ലീഗുമായി ബന്ധപ്പെട്ട ഏതെങ്കിലും വാണിജ്യ അപകടസാധ്യതയിൽ നിന്നോ പ്രവർത്തന ബാധ്യതയിൽ നിന്നോ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഒഴിവാക്കാമെന്നും ക്ലബ്ബുകൾ അറിയിച്ചിട്ടുണ്ട്.

ഐ‌എസ്‌എൽ ക്ലബ്ബുകൾ വ്യാഴാഴ്ച ഡൽഹിയിൽ കായിക യുവജനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ തീരുമാനം മുന്നോട്ടുവച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളിൽ വിശദമായ നിർദേശം സമർപ്പിക്കാൻ കായികമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ലീഗിൻ്റെ നടത്തിപ്പിനായി എഐഎഫ്എഫ് ഭരണഘടനയിലെ വ്യവസ്ഥകളിൽ ഭേദഗതികൾ ആവശ്യമായി വന്നേക്കാമെന്നും ക്ലബ്ബുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ ഇക്കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അവർ സൂചിപ്പിച്ചു. ഈ നിർദേശം തത്വത്തിൽ പരിഗണിക്കണമെന്നും ഇതിനായി കായിക മന്ത്രാലയവുമായി സഹകരിക്കണമെന്നും ക്ലബ്ബുകൾ ഫെഡറേഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ISL trophy
കുതിച്ചും കിതച്ചും ഇന്ത്യൻ കായികരംഗം; 2025ലെ പ്രധാന സംഭവങ്ങൾ!

എഎഫ്‌സി, ഫിഫ, സുപ്രീം കോടതി എന്നിവയുമായി ബന്ധപ്പെട്ടുള്ള അംഗീകാരങ്ങൾ നേടിയെടുക്കുന്നതിലെ സമയപരിധി, നിയമപ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി എ.ഐ.എഫ്.എഫ്, കായിക മന്ത്രാലയം, ഐഎസ്എൽ ക്ലബ്ബുകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണമെന്നും അവർ എഐഎഫ്എഫിനോട് അഭ്യർഥിച്ചു.

'ലീഗ് കമ്പനിയുടെ' സവിശേഷതകൾ

  • പുതുതായി രൂപീകരിക്കുന്ന ലീഗ് കമ്പനിയുടെ ഭൂരിഭാഗം ഓഹരി ഉടമകളും ഐഎസ്എൽ ക്ലബ്ബുകൾ തന്നെയായിരിക്കും.

  • കമ്പനി ദൈനംദിന പ്രവർത്തനങ്ങൾ നടത്തുകയും, വാണിജ്യ അല്ലെങ്കിൽ തന്ത്രപരമായ പങ്കാളിയെ നിയമിക്കുകയും/ മാനേജ് ചെയ്യുകയും, ലീഗിന്റെ വാണിജ്യ അവകാശങ്ങൾ നിയന്ത്രിക്കുകയും ചെയ്യും.

  • ലീഗ് കമ്പനിയുടെ ബോർഡിലേക്ക് ഒരു ഡയറക്ടറെ നാമനിർദേശം ചെയ്യാനുള്ള ശാശ്വത അവകാശം എഐഎഫ്എഫിന് ഉണ്ടായിരിക്കും (എഐഎഫ്എഫ് നോമിനി ഡയറക്ടർ).

  • എഐഎഫ്എഫ് ഉൾപ്പെടെ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു ഭരണ ഘടന ലീഗ് കമ്പനി ലീഗിനായി രൂപീകരിക്കും.

  • ലീഗ് കമ്പനിയും എഐഎഫ്എഫും തമ്മിൽ നിശ്ചയിക്കുന്ന ഫീസ്, പരിശീലനം, യാത്ര, താമസം എന്നിവയുൾപ്പെടെ ലീഗുമായി ബന്ധപ്പെട്ട എല്ലാ റഫറി, മാച്ച് ഔദ്യോഗിക ചെലവുകളും കമ്പനി പൂർണമായും തിരികെ നൽകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com