നേഷൻസ് ലീഗ്: ഗോൾ മഴ തീർത്ത് സാവിയുടെ ഡച്ച്, ഗ്രീസിനെ തകർത്തത് ഏഴുഗോളുകൾക്ക്

ക്രിസ്ത്യാനോ റൊണാൾഡോയുടെ വിരമിക്കലിന് ശേഷം ആദ്യ മത്സരത്തിന് പോർച്ചുഗൽ ഇന്ന് രാത്രി ഇറങ്ങുമ്പോൾ, സാധ്യതാകണക്കുകളിൽ ലീഗിന് പുറത്തായ നോർവെയും ബൂട്ടുകെട്ടും
ടിയ്യാനി റൈന്റേഴ്‌സ്
ടിയ്യാനി റൈന്റേഴ്‌സ്Photo | UEFA
Published on: 
Updated on: 

ആസ്റ്റർഡാം: ഇന്നലെ നടന്ന യുവേഫ നേഷൻസ് മത്സരങ്ങളിൽ ഗ്രീസിനെ ഗോൾ മഴയിൽ മുക്കി നെതർലാൻഡ്സ്. യൊഹാൻ ക്രൈഫ് അരീനയിൽ നടന്ന മത്സരത്തിൽ ടിയ്യാനി റൈന്റേഴ്‌സിന്റെ ഹാട്രിക്കിന്റെ മികവിലാണ് നെതർലാൻഡ്സ് ഗോളടിച്ചുകൂട്ടിയത്. സമ്മർവിൽ തുടങ്ങിവെച്ച ഗോളടി ചടങ്ങ് സ്‌ട്രൈക്കർ ഡോണി മലനും, ഇരട്ട ഗോളുകളോടെ ടിമ്പറും പൂർത്തിയാക്കി. നേഷൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് സാവിയുടെ കീഴിൽ ഡച്ച് പട സ്വന്തമാക്കിയത്.

ടിയ്യാനി റൈന്റേഴ്‌സ്
ഗൂളറിന്റെ അത്ഭുത ഗോളിനും രക്ഷിക്കാനാവാതെ തുർക്കിയ; ഇറ്റലിക്കും സ്പെയിനും ഇംഗ്ലണ്ടിനും ജയം

മറ്റൊരു മത്സരത്തിൽ സെർബിയയെ 3-1 ന് പരാജയപ്പെടുത്തി ജർമനിയും വിജയതീരമണിഞ്ഞു. പുതിയ പരിശീലകൻ ക്ലോപ്പിന്റെ കീഴിലെ രണ്ടാം വിജയമാണ്. വിജയത്തോടെ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തി. കനത്തമഴക്കിടെ പൂർത്തിയാക്കിയ മത്സരത്തിൽ ഫ്ലോറിയാൻ വീറ്റ്സും ഗ്രൂഡയും ജർമ്മനിക്കായി ഗോളുകൾ നേടി. മറ്റൊരു ഗോൾ സെർബിയൻ താരത്തിന്റെ സെൽഫ് ഗോളായിരുന്നു. മത്സരത്തിനിടെ പരുക്കൻ നടപടിക്ക് രണ്ട് സെർബിയൻ താരങ്ങൾ ചുവന്ന കാർഡ് കണ്ടു പുറത്തായി.

ടിയ്യാനി റൈന്റേഴ്‌സ്
UEFA NATIONS LEAGUE | കപ്പുയർത്തി പോർച്ചുഗല്‍; അലൈൻസ് അരീനയിൽ പൊരുതി വീണ് സ്പാനിഷ് പട

ക്രിസ്ത്യാനോ റൊണാൾഡോയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ മത്സരത്തിന് പോർച്ചുഗൽ ഇറങ്ങുമ്പോൾ, സാധ്യതാകണക്കുകളിൽ ലീഗിന് പുറത്തായ നോർവെയും ഇന്ന് രാത്രി ബൂട്ടുകെട്ടും.