ഗൂളറിന്റെ അത്ഭുത ഗോളിനും രക്ഷിക്കാനാവാതെ തുർക്കിയ; ഇറ്റലിക്കും സ്പെയിനും ഇംഗ്ലണ്ടിനും ജയം

നേഷൻസ് ലീഗിൽ മറ്റു പ്രധാന മത്സരങ്ങളിൽ ഇന്ന് സാവി ഹെർണാണ്ടസിന്റെ കീഴിൽ നെതർലാന്റ്സ് ഗ്രീസിനെയും യുർഗൻ ക്ലോപ്പിന്റെ ജർമനി സെർബിയയെയും നേരിടും. തുടർസാധ്യതകൾ നിലനിർത്താൻ ജർമനിക്ക് വിജയം അത്യാവശ്യമാണ്.
പിയോ എസ്പോസിറ്റോ
പിയോ എസ്പോസിറ്റോPhoto: REUTERS
Published on: 
Updated on: 

ലണ്ടൻ: യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ തോൽവി പിണഞ്ഞ് തുർക്കിയയും ഫ്രാൻസും. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് രണ്ട് ടീമുകളുടെയും തോൽവി. ഫ്രാൻസ് ഇറ്റലിയോട് 3-1 നും തുർക്കിയ ബെൽജിയത്തിനോട് 2-1 നുമാണ് പരാജയപ്പെട്ടത്. ബോക്‌സിന് പുറത്ത് കിട്ടിയ ഫ്രീകിക്ക് ഗോളാക്കിയാണ് തുർക്കിയ ലീഡ് നേടിയത്. ആർദ ഗൂളറിന്റെ ഇടങ്കാലൻ കിക്ക് ഗോളിയെ നിഷ്പ്രഭമാക്കി പോസ്റ്റിന്റെ വലതുമൂലയിൽ താഴ്ന്നിറങ്ങുകയായിരുന്നു. എന്നാൽ തിരിച്ചടിച്ച ബെൽജിയം, ഡിബ്രൂയ്നെയിലൂടെ ഗോൾ മടക്കുകയും കേയ്റ്റ്ലാറയിലൂടെ വിജയം പിടിക്കുകയും ചെയ്തു.

പിയോ എസ്പോസിറ്റോ
മെസ്യൂട്ട് ഓസിൽ 'യുക്രൈന്റെ ശത്രുപട്ടിക'യിൽ; 'കിൽ ലിസ്റ്റി'ൽ ചേർത്ത് വിവാദ വെബ്‌സൈറ്റ്

മറ്റൊരു മത്സരത്തിൽ സൂപ്പർതാരം കിലിയൻ എംബപ്പെയില്ലാതെ ഇറങ്ങിയ ഫ്രാൻസ്, ഒലീസെയിലൂടെ മുന്നിലെത്തിയെങ്കിലും, ഇറ്റലി പിയോ എസ്പോസിറ്റോയുടെ ഇരട്ട ഗോളുകളിലൂടെയും കാംബിയാഗിയിലൂടെയും തിരിച്ചടിച്ച് 3-1 ന് മത്സരവും വിജയവും സ്വന്തമാക്കി. സിനദീൻ സിദാൻ ഫ്രാൻസിന്റെ പരിശീലകനായ ശേഷമുള്ള ആദ്യ തോൽവിയാണ്.

പിയോ എസ്പോസിറ്റോ
പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

അറുപത്തിനാലാം മിനുട്ടിൽ ഹാരി കെയ്‌നിന്റെ പെനാൽറ്റി ഗോളിൽ ക്രൊയേഷ്യയെ 2-1 ന് വീഴ്ത്തി ഇംഗ്ലണ്ട് വിജയവും ക്വാർട്ടർ ബെർത്തും ഉറപ്പിച്ചു. ഇംഗണ്ടിനായി മോർഗൻ റോജേഴ്‌സും ക്രൊയേഷ്യക്കായി പീറ്റർ സൂസിച്ചും മറ്റുഗോളുകൾ നേടി. സൂപ്പർ താരം ലമീൻ യമാലിന്റെ അഭാവത്തിലും അലക്സ് ബെയ്നയുടെയും മാർക്ക് പ്യൂബിളിന്റെയും ഗോളുകളുടെ മികവിൽ, ലോകചാമ്പ്യന്മാരായ സ്‌പെയ്ൻ 2-0 ന് ചെക്കിയയെ പരാജയപ്പെടുത്തി, നേഷൻസ് ലീഗിൽ എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീമും സ്പെയ്നാണ്.

പിയോ എസ്പോസിറ്റോ
യമാലിന് സ്പാനിഷ്-ചെക്ക് പോരാട്ടത്തിന് ഇറങ്ങാനാകില്ല; കാരണം ഇതാണ്

മറ്റു പ്രമുഖ മത്സരങ്ങളിൽ ഇന്ന് സാവി ഹെർണാണ്ടസിന്റെ കീഴിൽ നെതർലാന്റ്സ് ഗ്രീസിനെയും യുർഗൻ ക്ലോപ്പിന്റെ ജർമനി സെർബിയയെയും നേരിടും. തുടർസാധ്യതകൾ നിലനിർത്താൻ ജർമനിക്ക് വിജയം അത്യാവശ്യമാണ്.