2025 ഫിഫ ദി ബെസ്റ്റ് പുരസ്കാരം: ഔസ്മാൻ ഡെംബലെയും അയ്താന ബോൺമാറ്റിയും മികച്ച താരങ്ങൾ

നേരത്തെ ഈ വർഷത്തെ ബാലൺഡിയോർ പുരസ്കാരവും ഡെംബലെയും അയ്താന ബോൺമാറ്റിയും തന്നെയാണ് നേടിയത്.
FIFA THE BEST AWARDS 2025
ഔസ്മാൻ ഡെംബലെയും അയ്താന ബോൺമാറ്റിയും ഫിഫ ദി ബെസ്റ്റ് പുരസ്കാരങ്ങളുമായി.
Published on: 
Updated on: 

2025ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി ഫ്രഞ്ച് താരം ഔസ്മാൻ ഡെംബലെ തെരഞ്ഞെടുക്കപ്പെട്ടു. പാരീസ് സെൻ്റ് ജെർമെയ്ൻ്റെ ക്യാപ്റ്റനാണ് ഡെംബലെ. നിലവിലെ ചാംപ്യൻസ് ലീഗ് ജേതാക്കളാണ് പിഎസ്‌ജി. നേരത്തെ ഈ വർഷത്തെ ബാലൺഡിയോർ പുരസ്കാരവും ഡെംബലെയും ബോൺമാറ്റിയും തന്നെയാണ് നേടിയത്.

സ്പാനിഷ് യുവതാരം ലാമിനെ യെമാലിനെയും ഫ്രാൻസിൻ്റെ സ്ട്രൈക്കറായ കിലിയൻ എംബാപ്പെയേയും മറികടന്നാണ് ഡെംബലെ ഈ നേട്ടം സ്വന്തമാക്കിയത്.

FIFA THE BEST AWARDS 2025
'GOAT'നെ കാണാൻ കാത്തിരുന്ന് മടുത്ത് മോദി, ഒടുവിൽ വിദേശത്തേക്ക് പറന്നു; മെസ്സി വൈകാൻ കാരണമിതാണ്..

സ്പാനിഷ് ഫുട്ബോളറായ അയ്താന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. തുടർച്ചയായ മൂന്നാം വർഷമാണ് ബാഴ്സലോണ താരമായ ബോൺമാറ്റി ഈ നേട്ടം സ്വന്തമാക്കുന്നത്.

FIFA THE BEST AWARDS 2025
IPL 2026 Auction| മിനി താരലേലത്തിൽ ഞെട്ടിച്ച് കാമറൂൺ ഗ്രീൻ; 14.20 കോടി വീതം നൽകി യുവതാരങ്ങളെ റാഞ്ചി ചെന്നൈ സൂപ്പർ കിങ്സ്
News Malayalam 24x7
newsmalayalam.com