ആൻഫീൽഡിൽ പോച്ചെറ്റിനോയുടെ ആദ്യ പരീക്ഷണം; ലിവർപൂൾ-യുണൈറ്റഡ് പോരാട്ടം ഞായറാഴ്ച

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ മൗറീഷ്യോ പോച്ചെറ്റിനോയുടെ ആദ്യ മത്സരമെന്ന പ്രത്യേകത ഈ പോരാട്ടത്തിനുണ്ട്
ആൻഫീൽഡിൽ പോച്ചെറ്റിനോയുടെ ആദ്യ പരീക്ഷണം; ലിവർപൂൾ-യുണൈറ്റഡ് പോരാട്ടം ഞായറാഴ്ച
courtesy' BBC
Published on: 
Updated on: 

ലിവർപൂൾ:ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചിരവൈരികളായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഞായറാഴ്ച (നവംബർ 22) ആൻഫീൽഡിൽ നേർക്കുനേർ ഏറ്റുമുട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ മൗറീഷ്യോ പോച്ചെറ്റിനോയുടെ ആദ്യ മത്സരമെന്ന പ്രത്യേകത ഈ പോരാട്ടത്തിനുണ്ട്.

മൈക്കൽ കാരിക്കിനെ പുറത്താക്കിയതിനു പിന്നാലെയാണ് അമേരിക്കൻ ദേശീയ ടീമിന്റെ മുൻ പരിശീലകനായ പോച്ചെറ്റിനോയെ യുണൈറ്റഡ് നിയമിച്ചത്. 40 വർഷത്തിനിടയിലെ ഏറ്റവും മോശം ലീഗ് തുടക്കങ്ങളിലൂടെയാണ് നിലവിൽ യുണൈറ്റഡ് കടന്നുപോകുന്നത്. പോയിന്റ് പട്ടികയിൽ 18-ാം സ്ഥാനത്താണ്.

ആൻഫീൽഡിൽ പോച്ചെറ്റിനോയുടെ ആദ്യ പരീക്ഷണം; ലിവർപൂൾ-യുണൈറ്റഡ് പോരാട്ടം ഞായറാഴ്ച
മാഞ്ചസ്റ്ററിനെ ഇനി പൊച്ചെറ്റീനോ കളി പഠിപ്പിക്കും

മൂന്ന് പരിശീലന സെഷനുകൾക്കുശേഷം മാത്രമാണ് പോച്ചെറ്റിനോയ്ക്ക് ആൻഫീൽഡിൽ ഇറങ്ങേണ്ടി വരുന്നത്. അതിനാൽ പുതിയ തന്ത്രങ്ങൾ പൂർണമായി നടപ്പാക്കുന്നതിനേക്കാൾ, നിലവിലെ പോരായ്മകൾ പരിഹരിക്കുന്നതിനാകും അദ്ദേഹം മുൻഗണന നൽകുക. പ്രതിരോധത്തിലെ അച്ചടക്കവും കോംപാക്റ്റ് ശൈലിയും പോച്ചെറ്റിനോയുടെ തന്ത്രങ്ങളിൽ നിർണായകമാകും. ബ്രൂണോ ഫെർണാണ്ടസിന്റെ പ്ലേമേക്കിംഗ് മികവും ലിവർപൂളിന്റെ മുന്നേറ്റനിരയ്‌ക്കെതിരായ കൗണ്ടർ അറ്റാക്കുകളുമാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.നേർക്കുനേർ പോരാട്ടത്തിൽ കണക്കുകൾ യുണൈറ്റഡിന് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്.

ആൻഫീൽഡിൽ പോച്ചെറ്റിനോയുടെ ആദ്യ പരീക്ഷണം; ലിവർപൂൾ-യുണൈറ്റഡ് പോരാട്ടം ഞായറാഴ്ച
വിട പറഞ്ഞ് ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ ഇതിഹാസം; പടിയിറങ്ങിയത് പ്രീമിയർ ലീഗിലെ ചുവപ്പൻ വിപ്ലവത്തിന്റെ നായകൻ

മറുവശത്ത്, അൻഡോണി ഇറയോള പരിശീലിപ്പിക്കുന്ന ലിവർപൂൾ വേഗതയേറിയ ആക്രമണങ്ങളിലും കൂട്ടായ പ്രസ്സിംഗിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഈ സീസണിൽ സ്വന്തം തട്ടകത്തിൽ നേരിട്ട ചില മോശം ഫലങ്ങൾ ലിവർപൂളിനും ആശങ്കയുണ്ടാക്കുന്നുണ്ട്.

പ്രീമിയർ ലീഗിൽ 20 കിരീടങ്ങൾ വീതം നേടിയ ഇരു ക്ലബ്ബുകളുടെയും പോരാട്ടം ആധിപത്യത്തിന്റെ കൂടി വിഷയമാണ്. ആൻഫീൽഡിലെ ആദ്യ മത്സരത്തിൽ തന്നെ വിജയിച്ച് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനാകുമോ എന്നാണ് യുണൈറ്റഡ് ആരാധകർ ഉറ്റുനോക്കുന്നത്.