ഒടുവിൽ മാപ്പെത്തി; പോച്ചറ്റീനോയുടെ ആദ്യ പരിശീലന സെഷൻ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച സംഭവത്തിലാണ് ഓപ്പറേറ്ററുടെ മാപ്പ്

ലിവർപൂളോ മറ്റേതെങ്കിലും ഫുട്ബോൾ ക്ലബ്ബോ ആവശ്യപ്പെട്ടതനുസരിച്ചാണ് ചിത്രീകരണം നടത്തിയതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. കൂടാതെ വിവാദമായ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ നിന്ന് പൂർണമായും നീക്കം ചെയ്തതായും അറിയിച്ചു
ഒടുവിൽ മാപ്പെത്തി; പോച്ചറ്റീനോയുടെ ആദ്യ പരിശീലന സെഷൻ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച സംഭവത്തിലാണ് ഓപ്പറേറ്ററുടെ മാപ്പ്
AI GENERATED PIC
Published on: 
Updated on: 

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ മൗറീഷ്യോ പോച്ചറ്റീനോയുടെ ആദ്യ പരിശീലന സെഷൻ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച സംഭവം വിവാദമായതോടെ, ദൃശ്യങ്ങൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്ത് ഡ്രോൺ ഓപ്പറേറ്റർ മാപ്പുപറഞ്ഞു. 'CC OVERVIEW' എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ഡ്രോൺ ഓപ്പറേറ്ററാണ് തന്റെ നടപടി ഗുരുതരമായ പിഴവായിരുന്നുവെന്ന് സമ്മതിച്ച് രംഗത്തെത്തിയത്.

ഒടുവിൽ മാപ്പെത്തി; പോച്ചറ്റീനോയുടെ ആദ്യ പരിശീലന സെഷൻ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച സംഭവത്തിലാണ് ഓപ്പറേറ്ററുടെ മാപ്പ്
ആൻഫീൽഡിൽ പോച്ചെറ്റിനോയുടെ ആദ്യ പരീക്ഷണം; ലിവർപൂൾ-യുണൈറ്റഡ് പോരാട്ടം ഞായറാഴ്ച

വ്യാഴാഴ്ചയാണ് യുണൈറ്റഡിന്റെ കാരിങ്ടൺ പരിശീലന കേന്ദ്രത്തിൽ പോച്ചറ്റീനോയുടെ ആദ്യ പരിശീലന സെഷൻ നടന്നത്. അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലക ചുമതലയിൽ നിന്ന് എത്തിയതിന് പിന്നാലെയുള്ള ഈ സെഷൻ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് ഓപ്പറേറ്റർ യൂട്യൂബിൽ പങ്കുവെക്കുകയായിരുന്നു. വെള്ളിയാഴ്ച ചാനലിൽ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിലാണ് തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ചത്.

"യുണൈറ്റഡിന്റെ പരിശീലന കുപ്പായത്തിൽ പോച്ചറ്റീനോയെ ആരാധകർക്ക് ആദ്യമായി കാണിച്ചുകൊടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ, എന്റെ നടപടി ധാർമികമായി തെറ്റായിരുന്നുവെന്ന് പൂർണമായും അംഗീകരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനോടും പോച്ചറ്റീനോയോടും താരങ്ങളോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ പ്രവൃത്തി മത്സരത്തിന്റെ ഫലത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

ഒടുവിൽ മാപ്പെത്തി; പോച്ചറ്റീനോയുടെ ആദ്യ പരിശീലന സെഷൻ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച സംഭവത്തിലാണ് ഓപ്പറേറ്ററുടെ മാപ്പ്
ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ്: രാഹുലിന്റെ തകർപ്പൻ സെഞ്ചുറി; ഗില്ലിന് രണ്ട് റൺസ് അകലെ സെഞ്ചുറി നഷ്ടം!

ഡ്രോൺ പറത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും എന്നാൽ പരിശീലന സെഷൻ ചിത്രീകരിച്ചത് ശരിയായ നടപടിയായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന വാം അപ്പ് ദൃശ്യങ്ങൾ മാത്രമേ പകർത്താനുദ്ദേശിച്ചുള്ളുവെന്നും വിവിധ മാധ്യമങ്ങൾക്ക് പരിശീലന സെഷനിലേക്ക് അനുവാദമുണ്ടെന്നും താൻ തെറ്റുധരിച്ചുവെന്നും ഓപ്പറേറ്റർ പറഞ്ഞു. അതേസമയം, ലിവർപൂളോ മറ്റേതെങ്കിലും ഫുട്ബോൾ ക്ലബ്ബോ ആവശ്യപ്പെട്ടതനുസരിച്ചാണ് ചിത്രീകരണം നടത്തിയതെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. കൂടാതെ വിവാദമായ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ നിന്ന് പൂർണമായും നീക്കം ചെയ്തതായും അറിയിച്ചു. ഓപ്പറേറ്റർക്കെതിരെ നിയമടപടിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതരും വ്യക്തമാക്കി.