ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: പാകിസ്താനെ വീഴ്ത്തി ഇന്ത്യക്ക് സ്വർണം

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
 India claim a gold medal in the men’s cricket tournament at the Asian Games 2026
India claim a gold medal in the men’s cricket tournament at the Asian Games 2026NEWS MALAYALAM
Published on: 
Updated on: 

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ട്വന്റി20 ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണമെഡൽ. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 19 റൺസിനാണ് ഇന്ത്യൻ സംഘം വിജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

 India claim a gold medal in the men’s cricket tournament at the Asian Games 2026
Asian Games | അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; വനിതകളുടെ 4x400 മീറ്റർ റിലേയില്‍ സ്വര്‍ണം

വെടിക്കെട്ട് അർധസെഞ്ചുറിയുമായി തകർത്തടിച്ച ഓപ്പണർ അഭിഷേക് ശർമയും (61) തിലക് വർമയുമാണ് (പുറത്താകാതെ 51) ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (21), ഇഷാൻ കിഷൻ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിൽ പാകിസ്താനായി ഹസൻ നവാസ് ഒറ്റയാൾ പോരാട്ടം നയിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 51 പന്തുകളിൽ നിന്ന് 96 റൺസെടുത്ത നവാസിനെ അവസാന പന്തിൽ ശിവം ദുബെ പുറത്താക്കി. മത്സരത്തിലുടനീളം കൃത്യതയാർന്ന ബൗളിങ്ങിലൂടെ ഇന്ത്യൻ ബൗളർമാർ എതിരാളികളെ സമ്മർദ്ദത്തിലാക്കി. തോൽവിയോടെ പാകിസ്താൻ വെള്ളി മെഡൽ നേടി. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ശ്രീലങ്ക വെങ്കലവും സ്വന്തമാക്കി. 2023-ലെ ഹാങ്ചൗ ഗെയിംസിലും ഇന്ത്യ തന്നെയായിരുന്നു സ്വർണം നേടിയത്.

 India claim a gold medal in the men’s cricket tournament at the Asian Games 2026
സ്റ്റൈലിഷ് ദുൽഖർ, പാതിയിൽ കൈവിട്ടുപോകുന്ന തിരക്കഥ | I'M GAME REVIEW
News Malayalam 24x7
newsmalayalam.com