സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മത്സരം മാറ്റിവയ്ക്കാൻ നിർദേശിച്ച് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ

തദ്ദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.
super league kerala 2025
Published on
Updated on

തൃശൂർ: കേരള പൊലീസ് സേനയുടെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ തിരക്കുകൾ പരിഗണിച്ച് സൂപ്പർ ലീഗ് കേരള സെമി ഫൈനൽ മത്സരം മാറ്റിവയ്ക്കാൻ നിർദേശം നൽകി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ. തദ്ദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാത്രി 7.30ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ട തൃശൂർ മാജിക് എഫ്.സി-മലപ്പുറം എഫ്.സി മത്സരമാണ് മാറ്റിവയ്ക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകിയത്. മത്സരത്തിൽ പങ്കാളികളാവരുതെന്ന് ടീമുകൾക്ക് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ കത്ത് നൽകി.

super league kerala 2025
"എൻ്റെ പവിത്രമായ ജീവിതത്തെക്കുറിച്ച് ഉന്നയിക്കുന്നത് തെറ്റായ ആരോപണങ്ങൾ"; സ്മൃതി മന്ദാനയുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ച് പലാഷ് മുച്ഛൽ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സംഘാടകർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നിർദേശം മറികടന്ന് മത്സരം നടത്തിയാൽ നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംഘാടകരായ സൂപ്പർ ലീഗ് കേരള, തൃശൂർ മാജിക് എഫ്‌സി, ലപ്പുറം എഫ്.സി ടീമുകൾക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

super league kerala 2025
വിവാഹം ഉപേക്ഷിച്ചെന്ന് സ്മൃതി മന്ദാന; ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥന, ക്രിക്കറ്റിൽ സജീവമാകുമെന്നും സൂപ്പർ താരം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com