സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി ഐന്‍ഡ്രിയ കോസ്മോസ്

300 രൂപ മുതല്‍ ഡിജിറ്റല്‍ വിഭാഗം സാധ്യമാക്കുന്നു
സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി ഐന്‍ഡ്രിയ കോസ്മോസ്
Published on: 
Updated on: 

തിരുവനന്തപുരം: ഒറ്റ സംഭാഷണത്തില്‍ വെബ്സൈറ്റ്, വീഡിയോ, പാട്ട്, ഡെക്ക്, ബിസിനസ് കണക്ഷന്‍, യാത്രാ ബുക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കി എഐ പ്ലാറ്റ്ഫോം ഐന്‍ഡ്രിയ കോസ്മോസ്. കൊച്ചി ആസ്ഥാനമായ കമ്പനിയാണ് കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ഒരുക്കുന്നത്. കോവളത്ത് നടന്ന ഹഡില്‍ഗ്ലോബല്‍- 2026 സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവെലില്‍ വെച്ചാണ് പ്ലാറ്റ്ഫോം പുറത്തിറക്കിയത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി ഐന്‍ഡ്രിയ കോസ്മോസ്
ആഗോളതലത്തിൽ പണിമുടക്കി ആപ്പിൾ; സൈബർ ആക്രമണം അല്ലെന്ന് കമ്പനി

ഡാറ്റാബേസ്, ലോഗിന്‍, ഡാഷ് ബോര്‍ഡ്, ലൈവ് ഹോസ്റ്റിംഗ് എന്നിവയുള്‍പ്പെടെ 300 രൂപ മുതല്‍ ഉണ്ടാക്കിയെടുക്കാം എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യം സ്വന്തം ഭാഷയില്‍ സംസാരിച്ചാല്‍ തന്നെ സേവനങ്ങള്‍ ലഭ്യമാകും എന്നതും ഈ പ്ലാറ്റ്‌ഫോമിന്റെ സവിശേഷതയാണ്. ഇതിന് മറുപടിയായി പ്ലാറ്റ്ഫോമിലെ സഹായിയായ കോസ്മി ചോദ്യങ്ങള്‍ ചോദിച്ച് ആവശ്യം മനസ്സിലാക്കുകയും പ്ലാനും ഡിസൈനും തയ്യാറാക്കി ആപ്പ് നിര്‍മിക്കും. തുടര്‍ന്ന്, ലൈവ് ആക്കുന്നത് വരെയുള്ള ജോലികള്‍ ഇത് ഏറ്റെടുക്കുകയും ചെയ്യും.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി ഐന്‍ഡ്രിയ കോസ്മോസ്
ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇനി 'വേണ്ടാത്തത്' വരില്ല; ഇന്ത്യയ്ക്കായി പ്രത്യേകം പരിഷ്കരം കൊണ്ടുവന്നതായി മെറ്റ

ആപ്പ് ബില്‍ഡര്‍ എന്നതിനപ്പുറം ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് ദിവസേന വാങ്ങേണ്ടിവരുന്ന ഒട്ടേറെ സേവനങ്ങള്‍ ഐന്‍ഡ്രിയ കോസ്മോസില്‍ ലഭ്യക്കുന്നുണ്ട്. ബിസിനസിന്റെ പേരും വിവരങ്ങളും പറഞ്ഞാല്‍ ഡൊമെയ്ന്‍ വാങ്ങി ലൈവ് ആക്കുന്നതുവരെയുള്ള സേവനങ്ങള്‍, പ്രൊഡക്ട് വീഡിയോ, ഷോര്‍ട്ട് ക്ലിപ്പുകള്‍, സ്റ്റോറി ബോര്‍ഡ്, ബാനറുകള്‍, ഉത്പന്ന ചിത്രങ്ങള്‍, പ്രൊമോ ജിംഗിളുകള്‍, പൂര്‍ണ ഗാനങ്ങള്‍, നിക്ഷേപകര്‍ക്കുള്ള പിച്ച് ഡെക്ക്, പ്രൊപ്പോസല്‍, റിപ്പോര്‍ട്ട്, പോസ്റ്റര്‍, ബ്രോഷര്‍, ബിസിനസ് പ്രൊഫൈല്‍, ലോഗോ വേരിയന്റുകള്‍, ബ്രാന്‍ഡ് ഐഡന്റിറ്റി, ഷോപ്പ്, മെനു, ഇവന്റ് രജിസ്ട്രേഷന്‍, പേയ്മെന്റ് ലിങ്കുകള്‍ എന്നിവയ്ക്കുള്ള ക്യുആര്‍ കോഡുകള്‍ തുടങ്ങിയ ജോലികള്‍ ഒരേ സംഭാഷണത്തില്‍ ഒരേ പ്ലാറ്റ്ഫോമില്‍ ഐന്‍ഡ്രിയ കോസ്മോസ് സാധ്യമാക്കും. ഇതിനായി വെവ്വേറെ സബ്സ്‌ക്രിപ്ഷനുകള്‍ സംരംഭകര്‍ക്ക് എടുക്കേണ്ടതില്ലെന്നതും ഇതിന്റെ സവിശേഷതയാണ്.

മൈ ബിസിനസ് എന്നതാണ് പ്ലാറ്റ്ഫോമിന്റെ മറ്റൊരു സവിശേഷത. അക്കൗണ്ടിംഗ്, ഇന്‍വോയ്സിംഗ്, ഇ- കൊമേഴ്സ്, പേയ്മെന്റ് ഗേറ്റ് വെ, ഡാറ്റാബേസ്, എച്ച്ആര്‍ സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട് കമ്പനി ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ സുരക്ഷിതമായി ബന്ധിപ്പിച്ച് അവയുടെ ഡാറ്റയെക്കുറിച്ച് സ്വന്തം ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനാകുമെന്നതാണ് മൈ ബിസിനസ്സ്. ഓരോ മാസവും എത്ര ഇന്‍വോയ്സ് കുടിശ്ശികയുണ്ട്, ഏത് ഉത്പന്നമാണ് ഏറ്റവും ലാഭകരം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വേരിയബിള്‍സ് ഉപയോഗിച്ച് കണക്കുകൂട്ടി കൃത്യമായ ഉത്തരം നല്‍കാനും ഈ പ്ലാറ്റ് ഫോമിന് സാധിക്കും. വില്‍പ്പനയും സ്റ്റോക്കും, ഇന്‍വോയ്സും ശമ്പളവും തുടങ്ങി രണ്ടോ അതിലധികമോ സിസ്റ്റങ്ങളെ തമ്മില്‍ താരതമ്യം ചെയ്തുള്ള വിശകലനവും സാധ്യമാണ്. ദിവസേനയുള്ള ബിസിനസ് ബ്രീഫുകള്‍ സ്വയം തയ്യാറാകുന്നതോടെ ഓഫീസില്‍ ഒരു അനലിസ്റ്റിന്റെ ജോലി കൂടിയാണ് ഇവിടെ നടക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി ഐന്‍ഡ്രിയ കോസ്മോസ്
ചരിത്രമെഴുതി സ്പേസ് എക്സ്; സ്റ്റാർഷിപ്പ് വിജയകരമായി തിരിച്ചിറക്കി

പ്ലാറ്റ്ഫോമില്‍ ഫ്ലൈറ്റുകളുടെ ടിക്കറ്റ് ലഭ്യത അന്വേഷിക്കല്‍, ഫ്ലൈറ്റ് ബുക്കിങ്, ഹോട്ടല്‍ ബുക്കിംഗ് തുടങ്ങിയവയും ലഭ്യമാണ്. പ്രോംപ്റ്റ് എഴുതുന്നതിന് പകരം മലയാളത്തിലോ തമിഴിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ മതിയെന്നത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഏറെ സഹാകരമാകും.

സാങ്കേതികവിദ്യയുടെ ശക്തി എല്ലാവരിലേക്കും എത്തണം എന്നതാണ് കന്പനിയുടെ നിലപാടെന്ന് എന്‍ഡ്രിയ കോസ്മോസ് സ്ഥാപകന്‍ ജ്യോതിസ് പറഞ്ഞു. ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആദ്യ ആപ്പിന് ഒരുലക്ഷം രൂപ ചെലവാക്കേണ്ടതില്ല. 300 രൂപ മുതല്‍ ഒരു ആപ്പ്, ഒരു വെബ്സൈറ്റ്, ഒരു ഡെക്ക്, ഒരു പാട്ട് എന്നിവയെല്ലാം സാധ്യമാകുമ്പോള്‍ സംരംഭകത്വം എല്ലാവര്‍ക്കും സാധ്യമാകുന്നതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐന്‍ഡ്രിയ കോസ്മോസ് വെബിലും മൊബൈലിലും ലഭ്യമാണ്. സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനങ്ങള്‍ക്ക് ഇത് ഒരു പൂര്‍ണ ഡിജിറ്റല്‍ വിഭാഗത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.