ലോകമെമ്പാടുമുള്ള വെബ്‌സൈറ്റുകൾ പൂട്ടിച്ചു; ഇന്റർനെറ്റിനെ പിടിച്ചുലച്ച് 'പിഎച്ച്പി2ഷെൽ' സുരക്ഷാ വീഴ്ച; ആഗോള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ഏജൻസികൾ

അത്യന്തം ഗുരുതരമായ സുരക്ഷാ പിഴവിനെത്തുടർന്ന് യൂറോപ്പിലടക്കം ആയിരക്കണക്കിന് സർക്കാർ, ആശുപത്രി, ബാങ്കിംഗ് വെബ്‌സൈറ്റുകൾ അടിയന്തരമായി ഓഫ്‌ലൈനാക്കി .
PHP Vulnerability Takes Thousands of Websites Offline Worldwide: Global Alert
PHP Vulnerability Takes Thousands of Websites Offline Worldwide: Global AlertNews Malayalam 24x7
Published on: 
Updated on: 

ലണ്ടൻ: ലോകമെമ്പാടുമുള്ള 70 ശതമാനത്തിലധികം വെബ്‌സൈറ്റുകളുടെയും അടിസ്ഥാന പ്രോഗ്രാമിംഗ് ഭാഷയായ പിഎച്ച്പിയിൽ (PHP) കണ്ടെത്തിയ അത്യന്തം ഗുരുതരമായ സുരക്ഷാ പിഴവിനെത്തുടർന്ന് യൂറോപ്പിലടക്കം ആയിരക്കണക്കിന് സർക്കാർ, ആശുപത്രി, ബാങ്കിംഗ് വെബ്‌സൈറ്റുകൾ അടിയന്തരമായി ഓഫ്‌ലൈനാക്കി . 'പിഎച്ച്പി2ഷെൽ' എന്ന് പേരിട്ടിരിക്കുന്നതും CVE-2026-109618, CVE-2026-109619 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ രണ്ട് സുരക്ഷാ വീഴ്ചകളാണ് ഇന്റർനെറ്റ് ലോകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ സഹായത്തോടെ കണ്ടെത്തിയ ഈ സുരക്ഷാ പിഴവുകൾ വഴി, പാസ്‌വേഡോ ലോഗിൻ വിവരങ്ങളോ ഇല്ലാതെ തന്നെ ഒരു ഹാക്കർക്ക് വെബ് സെർവറുകളുടെ പൂർണ്ണ നിയന്ത്രണം വിദൂരത്തിരുന്ന് ഏറ്റെടുക്കാനും അപകടകരമായ കോഡുകൾ പ്രവർത്തിപ്പിക്കാനും സാധിക്കും. പിഎച്ച്പിയുടെ റൺടൈം എൻവയോൺമെന്റിലാണ് ഈ തകരാർ സ്ഥിതിചെയ്യുന്നത് എന്നതിനാൽ ഏറ്റവും സുരക്ഷിതമായി സ്വന്തം കോഡുകൾ തയ്യാറാക്കിയ വെബ്‌സൈറ്റുകൾ പോലും ഈ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നതാണ് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നത്.

PHP Vulnerability Takes Thousands of Websites Offline Worldwide: Global Alert
പരിഹരിച്ചത് 353 സുരക്ഷാ വീഴ്ചകൾ; ക്രോം ബ്രൗസറിന് വേണ്ടി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി ​ഗൂ​ഗിൾ

സാഹചര്യം വഷളായതോടെ യുകെയിലെ എഡിൻബർഗ് സിറ്റി കൗൺസിൽ, ബിബിസിയുടെ ചില പ്രത്യേക വെബ് പേജുകൾ, സ്കോട്ട്‌ലൻഡിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) വെബ്‌സൈറ്റുകൾ, വിദ്യാലയങ്ങൾ, വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാർ പോർട്ടലുകൾ എന്നിവ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചുപൂട്ടി. ഒക്ടോബർ 21-ന് പിഎച്ച്പി ഫൗണ്ടേഷൻ അടിയന്തര സുരക്ഷാ പാച്ചുകൾ പുറത്തിറക്കിയെങ്കിലും, ഇത് ഉടനടി ഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത സ്ഥാപനങ്ങളോട് സെർവറുകൾ പൂർണ്ണമായി ഓഫ്‌ലൈനാക്കാൻ ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെയും സിംഗപ്പൂരിലെയും സൈബർ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഔദ്യോഗികമായി പരസ്യപ്പെടുത്തുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പിഴവിന്റെ വിവരങ്ങൾ ചോർന്നതാണ് ഐടി ലോകത്തെ വെട്ടിലാക്കിയത്. ഇന്റർനെറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷാ അടിയന്തരാവസ്ഥകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ ലോകമെമ്പാടുമുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാരും ഡെവലപ്പർമാരും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ്.

PHP Vulnerability Takes Thousands of Websites Offline Worldwide: Global Alert
'മത്സരത്തെ ഭയന്നിട്ടില്ല, വളർന്നത് മത്സരിച്ചാണ്; നിയമം എല്ലാവർക്കും ബാധകം'; ഇലോൺ മസ്കിന് മറുപടിയുമായി മുകേഷ് അംബാനിയുടെ റിലയൻസ്
News Malayalam 24x7
newsmalayalam.com