'മത്സരത്തെ ഭയന്നിട്ടില്ല, വളർന്നത് മത്സരിച്ചാണ്; നിയമം എല്ലാവർക്കും ബാധകം'; ഇലോൺ മസ്കിന് മറുപടിയുമായി മുകേഷ് അംബാനിയുടെ റിലയൻസ്

ഇന്ത്യൻ വിപണി ആഭ്യന്തര കമ്പനികൾക്കൊപ്പം വിദേശ നിക്ഷേപങ്ങളെയും സാങ്കേതിക മുന്നേറ്റങ്ങളെയും എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നും, എന്നാൽ ഇവിടുത്തെ സുതാര്യത നിലനിൽക്കുന്നത് നിയമവാഴ്ചയിലാണെന്നും റിലയൻസ് ഓർമ്മിപ്പിച്ചു.
Elon Musk intensifies his push for Starlink in India, calling out Mukesh Ambani's alleged monopoly and arguing that market competition will directly benefit the average Indian citizen.
Elon Musk Escalates Starlink Push in India, Hits Out at Ambani: 'Competition Will Only Benefit Average Citizens'News Malayalam 24x7
Published on: 
Updated on: 

മുംബൈ: ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യൻ പ്രവേശനവുമായി ബന്ധപ്പെട്ട് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് സമൂഹമാധ്യമമായ എക്സിൽ നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും ഔദ്യോഗികമായി ശക്തമായ മറുപടി നൽകി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യൻ ടെലികോം വിപണിയിൽ ആരോഗ്യകരമായ മത്സരത്തെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ ഏത് വമ്പൻ കമ്പനിയായാലും രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാൻ ബാധ്യസ്ഥരാണെന്നും റിലയൻസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

"റിലയൻസ് ഒരിക്കലും മത്സരത്തെ ഭയന്നിട്ടില്ല, മറിച്ച് മത്സരത്തിലൂടെയാണ് റിലയൻസ് വളർന്നിട്ടുള്ളത്. ടെലികോം മുതൽ റീട്ടെയിൽ വരെയുള്ള ഞങ്ങളുടെ വളർച്ച പരിശോധിച്ചാൽ, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലോകോത്തര സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടാണ് ഞങ്ങൾ മുന്നേറിയതെന്ന് കാണാം. വിപണിയിലെ മത്സരം എല്ലാവരെയും കൂടുതൽ നവീകരിക്കാനും മെച്ചപ്പെട്ട സേവനം നൽകാനും പ്രേരിപ്പിക്കുകയേ ഉള്ളൂ," എന്ന് കമ്പനി വ്യക്തമാക്കി.

Elon Musk intensifies his push for Starlink in India, calling out Mukesh Ambani's alleged monopoly and arguing that market competition will directly benefit the average Indian citizen.
ഇന്ത്യൻ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സ്പെക്ട്രം: മുകേഷ് അംബാനിയെ പിന്നിലാക്കി ഇലോണ്‍ മസ്ക്

ഇന്ത്യൻ വിപണി ആഭ്യന്തര കമ്പനികൾക്കൊപ്പം വിദേശ നിക്ഷേപങ്ങളെയും സാങ്കേതിക മുന്നേറ്റങ്ങളെയും എന്നും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്നും, എന്നാൽ ഇവിടുത്തെ സുതാര്യത നിലനിൽക്കുന്നത് നിയമവാഴ്ചയിലാണെന്നും റിലയൻസ് ഓർമ്മിപ്പിച്ചു. വിദേശ കമ്പനിയെന്നോ സ്വദേശി കമ്പനിയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാ അപേക്ഷകർക്കും ഒരേ പരിശോധനകളും നടപടിക്രമങ്ങളുമാണ് ഇന്ത്യൻ സർക്കാർ നിഷ്കർഷിക്കുന്നത്. റിലയൻസ് ജിയോയുടെ സ്വന്തം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ പോലും നിലവിൽ സർക്കാർ അനുമതികൾക്കായി കാത്തിരിക്കുകയാണെന്ന യാഥാർത്ഥ്യം മസ്കിന്റെ ആരോപണങ്ങൾക്ക് മറുപടിയായി കമ്പനി എടുത്തുപറഞ്ഞു.

സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള സ്പെക്ട്രം ലേലമില്ലാതെ ഭരണപരമായ അനുമതിയിലൂടെ അനുവദിക്കണമെന്ന സ്റ്റാർലിങ്കിന്റെ ആവശ്യത്തിനെതിരെ, ലക്ഷക്കണക്കിന് കോടികൾ മുടക്കി ലേലത്തിലൂടെ സ്പെക്ട്രം സ്വന്തമാക്കുന്ന ടെലികോം കമ്പനികൾക്ക് തുല്യമായ വിപണിനീതി ഉറപ്പാക്കണമെന്ന് ജിയോ വാദിച്ചതാണ് ഇലോൺ മസ്കിന്റെ പ്രകോപനത്തിന് വഴിവെച്ചത്. വിപണിയിലെ മത്സരത്തെ ഭയന്ന് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന മസ്കിന്റെ ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു റിലയൻസിന്റെ ഈ പ്രതികരണം. ഈ വിഷയത്തിൽ വാക്പോര് മുറുകിയതോടെ ഓഹരി വിപണിയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ ഇടിവ് നേരിട്ടിരുന്നു.

Elon Musk intensifies his push for Starlink in India, calling out Mukesh Ambani's alleged monopoly and arguing that market competition will directly benefit the average Indian citizen.
SPOTLIGHT | ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് ഇന്ത്യക്ക് സുരക്ഷാ ഭീഷണിയോ ?
News Malayalam 24x7
newsmalayalam.com