ഫ്രീയായി പ്രതിദിനം എത്ര ഇമേജുകൾ ജനറേറ്റ് ചെയ്യാം? ജെമിനി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വെളിപ്പെടുത്തി ​ഗൂ​ഗിൾ

പ്രധാനമായും മൂന്ന് സബ്സ്ക്രിപ്ഷനുകളാണ് ജെമിനിക്കുള്ളത്. ഗൂഗിൾ എഐ ഫ്രീ, പ്രോ, അ‌ൾട്ര പ്രോ എന്നിവയാണവ
ഫ്രീയായി പ്രതിദിനം എത്ര ഇമേജുകൾ ജനറേറ്റ് ചെയ്യാം? ജെമിനി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വെളിപ്പെടുത്തി ​ഗൂ​ഗിൾ
Published on

ഗൂഗിളിന്റെ എഐ പ്ലാറ്റ്‌ഫോമായ ജെമിനിയുടെ സബ്സ്ക്രിപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. പ്രധാനമായും മൂന്ന് സബ്സ്ക്രിപ്ഷനുകളാണ് ജെമിനിക്കുള്ളത്. ഗൂഗിൾ എഐ ഫ്രീ, പ്രോ, അ‌ൾട്ര പ്രോ എന്നിവയാണവ. ഇവയുടെ സബ്സ്ക്രിപ്ഷനുകളുടെ പരിധികൾ സംബന്ധിച്ചുള്ള വ്യക്തതക്കുറവാണ് കമ്പനി നീക്കിയിരിക്കുന്നത്. പ്രോംപ്റ്റുകൾക്കുള്ള പരിധികൾ, ഇമേജ് ജനറേഷൻ, മറ്റ് ടൂളുകൾ എന്നിവയുടെ ഉപയോഗം എങ്ങനെയായിരിക്കണം എന്നതിലാണ് വ്യക്തത വരുത്തിയിരിക്കുന്നത്. "ഗൂഗിൾ AI സബ്‌സ്‌ക്രൈബർമാർക്കുള്ള ജെമിനി ആപ്‌സ് ലിമിറ്റ്‌സ് & അപ്‌ഗ്രേഡുകൾ" എന്ന തലക്കെട്ടിൽ ഹെൽപ് സെന്റർ പേജിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

ഫ്രീ പ്ലാൻ

ജെമിനി 2.5 പ്രോ മോഡൽ സൗജന്യ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നവർക്ക് ഒരു ദിവസം അഞ്ച് പ്രോംപ്റ്റുകൾ മാത്രമേ ഉപയോഗിക്കാനാകൂ. എന്നാൽ 100 ഇമേജ് ജനറേഷനുകൾ അല്ലെങ്കിൽ എഡിറ്റുകൾ വരെ ലഭിക്കും. കൂടാതെ പ്രതിമാസം അഞ്ച് ഡീപ് റിസർച്ച് റിപ്പോർട്ടുകളിലേക്കുള്ള ആക്‌സസും ലഭിക്കും. പ്ലാൻ പരിഗണിക്കാതെ തന്നെ ഓരോ അക്കൗണ്ടിനും ദിവസം 20 ഓഡിയോ ഓവർവ്യൂസും അനുവദനീയമാണ്

ഫ്രീയായി പ്രതിദിനം എത്ര ഇമേജുകൾ ജനറേറ്റ് ചെയ്യാം? ജെമിനി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വെളിപ്പെടുത്തി ​ഗൂ​ഗിൾ
പരസ്യത്തില്‍ അമിത് ഷായുടെ ഫോട്ടോ, വാഗ്‍‌ദാനം വന്‍ പലിശ; കോഴിക്കോട് കോടികളുടെ നിക്ഷേപ തട്ടിപ്പ്

ഗൂഗിൾ എഐ പ്രോ പ്ലാൻ

ജെമിനി 2.5 പ്രോയിൽ ഗൂഗിൾ ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയ്‌ക്കായി ആകെ 30 ടിബി സ്റ്റോറേജ്, വിയോ 33 ഉപയോഗിച്ച് എഐ ഫിലിം മേക്കിംഗ് ടൂളിലെ ഏറ്റവും ഉയർന്ന ആക്‌സസ്, ഇമേജ്-ടു-വീഡിയോ ക്രിയേഷന്റെ ഏറ്റവും ഉയർന്ന വിയോ 2 ആക്‌സസ്, ഫ്ലോയിലും വിസ്കിലും ഉടനീളം 25,000 പ്രതിമാസ ക്രെഡിറ്റുകൾ എന്നിവ ലഭിക്കും.

ഗൂഗിൾ എഐ അൾട്ര പ്ലാൻ

ഗൂഗിൾ ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയ്‌ക്കായി ആകെ 2 ടിബി സ്റ്റോറേജാണ് ഈ പ്ലാനിൽ ലഭിക്കുക. വിയോ 3 ഉപയോഗിച്ച് സിനിമാറ്റിക് രംഗങ്ങളും സ്റ്റോറികളും സൃഷ്ടിക്കുന്നതിനുള്ള എഐ ഫിലിം മേക്കിംഗ് ടൂളിലേക്കുള്ള ടോപ് ആക്‌സസ്, വിയോ 2 ഉപയോഗിച്ച് ഇമേജ്-ടു-വീഡിയോ ക്രിയേറ്റ് ചെയ്യാനുള്ള ടോപ് ആക്‌സസ്, ഫ്ലോ, വിസ്‌ക് എന്നിവയിലുടനീളം 1,000 പ്രതിമാസ എഐ ക്രെഡിറ്റുകളും ഇതിലുണ്ട്.

ഫ്രീയായി പ്രതിദിനം എത്ര ഇമേജുകൾ ജനറേറ്റ് ചെയ്യാം? ജെമിനി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വെളിപ്പെടുത്തി ​ഗൂ​ഗിൾ
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; പോളിങ് നടക്കുക രാവിലെ 10 മുതൽ അഞ്ച് വരെ

നോട്ട്ബുക്ക് എൽഎം: 5× കൂടുതൽ ഓഡിയോ ഓവർവ്യൂസ്, നോട്ട്ബുക്ക്സ് എന്നിവയിൽ ഉള്ള റിസർച്ച് ആൻഡ് റൈറ്റിംഗ് അസിസ്റ്റന്റ്, ജെമിനി 2.5 പ്രോ മോഡലും AI മോഡിൽ ഡീപ് സെർച്ചും ആക്‌സസ് ചെയ്യാം, കൂടാതെ പ്രാദേശിക ബിസിനസ്സ് ​പ്രൈസിങ്ങിനായി എഐ-പിന്തുണയും (യുഎസിൽ മാത്രം) ലഭ്യമാണ്. ഒപ്പം ജിമെയിൽ, ഡോക്‌സ് തുടങ്ങി വിവിധ ഗൂഗിൾ ആപ്പുകളിൽ ജെമിനി നേരിട്ട് ഉപയോഗിക്കാം. ഉപയോക്താക്കൾ ദൈനംദിന അല്ലെങ്കിൽ പ്രതിമാസ പരിധികൾ അടുക്കുമ്പോൾ അവരെ പരിധി അറിയിക്കാൻ ഗൂഗിൾ ബിൽറ്റ്-ഇൻ റി​മൈൻഡറുകൾ ഉണ്ട്.

ഗൂഗിൾ ജെമിനി എഐ പ്രോ സബ്സ്ക്രിപ്ഷന് പ്രതിമാസം 19.99 ഡോളറാണ് വില. ഏറ്റവും വില കൂടിയത് അ‌ൾട്ര സബ്സ്ക്രിപ്ഷനാണ്. ഗൂഗിൾ എഐ അൾട്രാ ടയർ പ്രതിമാസം 249.99 ഡോളർ വിലയിൽ ആണ് ലഭ്യമാകുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com