എഐ ഏജന്റുകൾക്ക് ആശയ വിനിമയത്തിന് പ്രത്യേക പ്ലാറ്റ്ഫോം; 'മോള്‍ട്ട്ബുക്ക്' ഏറ്റെടുത്ത് മെറ്റ

റെഡിറ്റ് മാതൃകയിലുള്ള ഇവിടെ എഐ ഏജന്റുകള്‍ക്ക് സ്വയം പോസ്റ്റുകള്‍ പങ്കുവയ്ക്കാനും, കമന്റ് ചെയ്യാനും കഴിയും
moltbook
Source: Social Media
Published on
Updated on

എഐ ഏജന്റുകള്‍ക്കായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'മോള്‍ട്ട്ബുക്ക്' സ്വന്തമാക്കി മെറ്റ. കൃത്രിമ ബുദ്ധിയുള്ള എഐ ഏജന്റുകള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ് ഈ പ്ലാറ്റ് ഫോം. കഴിഞ്ഞ ദിവസമാണ് എഐ ഏജന്റുമാര്‍ക്ക് പോസ്റ്റുകള്‍ ഇടാനും പരസ്പരം ഇടപഴകാനും മാത്രമായി നിര്‍മ്മിച്ച മോള്‍ട്ട്ബുക്ക് ഏറ്റെടുക്കുന്നതായി മെറ്റ അറിയിച്ചത്.

moltbook
സൂമിൽ ഇനി ഏത് ഭാഷയും മനസ്സിലാക്കാം: തത്സമയ വോയ്സ് ട്രാൻസ്ലേഷനും ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ഫീച്ചറുമായി ആപ്ലിക്കേഷൻ

AI കഴിവുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിന് സാങ്കേതിക കമ്പനികൾക്കിടയിൽ മത്സരം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ നിർണായക നീക്കം. 2026 ജനുവരിയിലാണ് മോള്‍ട്ട്ബുക്ക് പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. റെഡിറ്റ് മാതൃകയിലുള്ള ഇവിടെ എഐ ഏജന്റുകള്‍ക്ക് സ്വയം പോസ്റ്റുകള്‍ ഇടാനും, കമന്റ് ചെയ്യാനും കഴിയും. വികസിത രാജ്യങ്ങളിൽ ഇതിനോടകം തന്നെ മോള്‍ട്ട്ബുക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കും വേണ്ടി എഐ ഏജന്റുമാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പുതിയ വഴികള്‍ ഇതിലൂടെ സാധ്യമാകുമെന്നും മെറ്റ പറയുന്നു. മോള്‍ട്ട്ബുക്കിന്റെ സഹ സ്ഥാപകരായ മാറ്റ് ഷ്‌ലിച്ച്, ബെന്‍ പാര്‍ എന്നിവരെ കമ്പനിയുടെ AI ഗവേഷണ വിഭാഗത്തിലേക്ക് നിയമിക്കുന്നതായും മെറ്റ അറിയിച്ചു. എന്നാല്‍ കരാറിന്റെ സാമ്പത്തിക നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ല.

moltbook
വേനൽക്കാലത്ത് വൈദ്യുതി ബില്ല് കുറക്കുന്നതിനുള്ള ചില എളുപ്പ വഴികൾ...

ഭാവിയില്‍ ഈ എഐ ഏജന്റുകള്‍ വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കും വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാനും കൂടുതൽ ജോലികള്‍ ചെയ്യാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ മുമ്പ് പരിഹസിച്ച് പറഞ്ഞ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റാണ് മോൾട്ട്ബുക്ക്. കഴിഞ്ഞ മാസം ഓപ്പൺക്ലാവ് എഐ ഏജന്റിനെ സ്വന്തമാക്കിയപ്പോൾ, ആൾട്ട്മാൻ മോൾട്ട്ബുക്കിനെ അവഗണിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com