രാജ്യത്ത് പുതിയ സാമ്പത്തിക വർഷത്തിന് തുടക്കമായി . വലിയ മാറ്റങ്ങളോടെയാണ് ഈ സാമ്പത്തിക വർഷം ആരംഭിക്കുന്നത് . ആദായ നികുതി , പാൻ - ആധാർ അപേക്ഷ , ക്രെഡിറ്റ് കാർഡ് , ഫാസ് ടാഗ് , എ ടി എം , ബാങ്ക് ഇടപാടുകൾ തുടങ്ങി സ്വർണ പണയം വരെ മാറ്റങ്ങളുടെ പരിധിയിൽ വരും. പുതിയ ആദായ നികുതി നിയമവും പ്രാബല്യത്തിലാകും . ഐ ടി ആർ ഫയലിങ്ങിനുള്ള അവസാന തിയ്യതി ജൂലൈ 31 വരെ ആയിരിക്കും. പാൻ കാർഡ് എടുക്കുന്നതിലുള്ള രീതികളിലും എ ടി എം സർവീസ് ചാർജുകളിലും മാറ്റങ്ങളുണ്ടാകും .
പ്രധാന മാറ്റങ്ങൾ;
ഇനി നികുതി വര്‍ഷം മാത്രം. ഫിനാൻഷ്യൽ- അസെസ്മെന്റ്-പ്രീവിയസ് ഇയറുകകൾക്ക് പകരം ടാക്സ് ഇയർ
സ്രോതസ്സിലെ നികുതി സംബന്ധിച്ച് തൊഴില്‍ ദാദാവ് നല്‍കുന്ന ഫോം 16 ന് പകരം ഇനി പോം 130 ആയിരിക്കും
ഫോം 16 എ എന്നത് ഫോം 131 ആകും
പൂര്‍ണമായും ആദായ നികുതി ഒഴിവിനുള്ള വാര്‍ഷിക വരുമാന പരിധി പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ 7 ലക്ഷം രൂപയില്‍ നിന്ന് 12 ലക്ഷം രൂപയാകും
ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം വിദേശത്തേക്ക് പണം അയക്കുമ്പോള്‍ സ്രോതസ്സില്‍ ശേഖരിക്കുന്ന നികുതി അഞ്ചു ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറയും
കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഇന്ന് മുതല്‍ കൂടും. 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും
ഭൂനികുതിയില്‍ 50 ശതമാനം വര്‍ധന. 23 ഇനം കോടതി ഫീസുകളും കൂടും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം കൂടും, ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്പളം 5 ശതമാനം ഉയരും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ പെൻഷൻ സ്കീം തുടങ്ങി. നിലവിലുള്ള ജീവക്കാര്‍ യുപിഎസിലേക്ക് മാറാൻ ജൂണ്‍ 30 ന് മുൻപ് ഓപ്ഷൻ നല്‍കണം
പാന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ക്ക് ജനനതീയതി തെളിയിക്കാൻ കൂടുതല്‍ രേഖകള്‍ നല്‍കേണ്ടി വരും. ആധാര്‍ മാത്രം നല്‍കി മതിയാകില്ല
പാന്‍ കാര്‍ഡില്‍ പേര് രേഖപ്പെടുത്തില്ല. അതുകൊണ്ട് ആധാറിലെയും പാനിലെയും പേരുകൾ തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകരുത്
ആധാറും പാൻ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഓഹരി നിക്ഷേപത്തിന് ലാഭ വിഹിതം കിട്ടില്ല
ഫാസ്ടാഗ് വാര്‍ഷിക പാസിന്റെ ഫീസ് 3000 രൂപയില്‍ നിന്ന് 3075 രൂപയായായി വര്‍ധിപ്പിച്ചു
മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ പോയിന്റ് റെഡീം ചെയ്യുന്നതിനുള്ള ചുരുങ്ങിയ പരിധി 4000 പോയിന്റാക്കി
റുപേ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് വിമാനത്താവള, റെയില്‍വേ ലോഞ്ചുകളിലെ സൗജന്യ പ്രവേശനം ഉണ്ടാകില്ല
എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഓതന്റിക്കേഷന്‍ രണ്ട് ഘട്ടമായിരിക്കും. ഇടപാടിലുള്‍പ്പെടുന്ന ഡിവൈസ് കൈവശമുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിലാകും ഒരു ഘട്ടം
യുപിഐ ആപ്പുപയോഗിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മാസം തോറുമുള്ള സൗജന്യ എടിഎം ഇടപാടുകളുടെ ഭാഗമാക്കുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. യുപിഐ വഴി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് എടിഎം ഇടപാടായി പരിഗണിക്കും
പഞ്ചാബ് നാഷണല്‍ ബാങ്ക് പ്ലാറ്റിനം, സെലക്ട്, ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡുകളില്‍ ദിവസം എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറച്ചു ഒരു ലക്ഷം വരെ പിന്‍വലിക്കാവുന്ന കാര്‍ഡുകളില്‍ 50,000 രൂപയും 1.5 ലക്ഷം പിന്‍വലിക്കാവുന്നത് 75,000 രൂപയുമാക്കി കുറച്ചു.
ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീ ഫണ്ടിന് പുതിയ സമയക്രമം നിലവിൽ വന്നു. 72 മണിക്കൂര്‍ മുമ്പ് റദ്ദാക്കിയാല്‍ മുഴുവന്‍ തുക ലഭിക്കും. 72 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലായാല്‍ 25 ശതമാനം തുക നഷ്ടമാകും. 24 മണിക്കൂറിനും 8 മണിക്കൂറിനും ഇടയിലായാല്‍ പകുതി തുക മാത്രം. 8 മണിക്കൂറിന് താഴെയാണെങ്കില്‍ മുഴുവന്‍ തുകയും നഷ്ടമാകും
ഒരു ജില്ലയില്‍ 24 മണിക്കൂര്‍ എങ്കിലും മൊബൈല്‍ സേവനം മുടങ്ങിയാല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും
15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടും
കാറുകളുടെ ഭാരത്തിന് അനുസരിച്ച് നികുതികളില്‍ മാറ്റം വരും
സ്വർണപ്പണയത്തിൽ ആർബിഐ യും പരിഷ്കരിച്ച ചട്ടം നടപ്പാക്കും
2.5 ലക്ഷം വരെ പണയം വച്ച സ്വർണത്തിന്റെ 85 ശതമാനം വരെ വായ്പ ലഭിക്കും
2.5- 5 ലക്ഷം വരെ 80 ശതമാനവും 5 ലക്ഷത്തിന് മുകളിൽ 75ശതമാനവും