ചിറ്റയം ഗോപകുമാർ 
KERALA

പത്തനംതിട്ടയെ നയിക്കാന്‍ ചിറ്റയം ഗോപകുമാര്‍; സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ഇന്നത്തെ പ്രധാന വാർത്തകള്‍ വായിക്കാം...

ന്യൂസ് ഡെസ്ക്

മട്ടാഞ്ചേരിയിൽ പഴയ കെട്ടിടം തകർന്നു വീണു

കൊച്ചി മട്ടാഞ്ചേരിയിൽ പഴയ കെട്ടിടം തകർന്നു വീണു. സമീപത്തെ വീടിന്റെ അടുക്കളയിലും ബാത്റൂമിലും കെട്ടിട അവശിഷ്ടങ്ങൾ പതിച്ചു. വീട്ടിലെ കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.മട്ടാഞ്ചേരി പൊലീസും, ഫയർ ഫോഴ്സും കൗൺസിലറും സ്ഥലത്തെത്തി. ബിൽഡിങ് പൂർണമായും പൊളിഞ്ഞ് വീഴാൻ സാധ്യത.

പമ്പാ സ്നാനത്തിന് താൽക്കാലിക നിയന്ത്രണം

പമ്പാ സ്നാനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടർ. പമ്പയിൽ നീരൊഴുക്ക് ശക്തമായതോടെയാണ് തീരുമാനം.

കണ്ണൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് പണം കവർന്നു

കണ്ണൂർ പയ്യന്നൂരിൽ ഗ്യാസ് ഏജൻസി കളക്ഷൻ ഏജന്റിനെ ആക്രമിച്ച് പണം കവർന്നു. രണ്ട് ലക്ഷത്തി അയ്യായിരത്തി നാനൂറ് രൂപയാണ് കവർന്നത്. റിട്ട റൂറൽ ബാങ്ക് ജീവനക്കാരൻ സി. കെ. രാമകൃഷ്ണന്റെ കയ്യിൽ നിന്നാണ് പണം തട്ടിയെടുത്തത്.

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടം

കോഴിക്കോട് മാവൂർ വെള്ളിപ്പറമ്പ് ആറാം മൈലിൽ സ്വകാര്യ ബസിൻ്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടം. ബ്രേക്ക് നഷ്ട്ടപ്പെട്ട് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

വാൽപ്പാറയിൽ കാട്ടാന ആക്രമണം

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം വീടിന്റെ വാതിലും ജനലും ഉൾപ്പെടെ തകർത്തു. കൈക്കുഞ്ഞുമായി കുടുംബം വീട്ടിൽ നിന്നിറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു.

സാർവദേശീയ സാഹിത്യോത്സവത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തൃശൂരിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവം പരിപാടിയിൽ നിന്ന് വിട്ടു നിന്നു മുഖ്യമന്ത്രി. ആരോഗ്യ പ്രശ്നങ്ങളെ തുടന്നാണ് പിന്മാറ്റമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം. സാഹിത്യോത്സവുമായി ബന്ധപ്പെട്ട് ഉയർന്ന "മീ ടു" ആരോപണങ്ങളെ തുടർന്നാണ് പിന്മാറ്റം എന്നാണ് സൂചന

മുക്കം സ്കൂൾ പരിസരത്ത് ആഡംബര കാറുകളിൽ അപകടയാത്ര; മുൻ വിദ്യാർഥികൾ പിടിയിൽ

കോഴിക്കോട് മുക്കത്ത് ആഡംബര കാറിലെത്തി സ്കൂളിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച പൂർവ വിദ്യാർഥികൾ പിടിയിൽ. മുക്കം കൊടിയത്തൂർ സ്കൂൾ പരിസരത്തായിരുന്നു അപകടകരമായ ഡ്രൈവിങ്. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

നേര്യമംഗലത്ത് കാട്ടുപന്നി ആക്രമണം; കർഷകന് ഗുരുതര പരിക്ക്

എറണാകുളം നേര്യമംഗലത്താണ് കാട്ടുപന്നി ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. നീണ്ട പാറ പാലക്കാട് വീട്ടിൽ ജോണി ലോപ്പസിനാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ പന്നി കയറിയതറിഞ്ഞ് ഓടിക്കാൻ ചെന്ന ജോണിയെ പന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു . ആക്രമണത്തിൽ ജോണിയുടെ തോൾ എല്ല് പൊട്ടി. ഗുരുതര പരിക്കേറ്റ ജോണിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാവക്കാട് കടമുറിയുടെ കോൺക്രീറ്റ് അടർന്നു വീണ് അപകടം

ചാവക്കാട് ബസ് സ്റ്റാൻഡിൽ കടമുറിയുടെ കോൺക്രീറ്റ് അടർന്നു വീണു. ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാവക്കാട് തെക്കഞ്ചേരി സ്വദേശി നവാസിൻ്റെ ഉടമസ്ഥതയിലുള്ള പുഞ്ചിരി ലക്കി സെന്റർ എന്ന ലോട്ടറി വിൽപ്പന കടയാണ് തകർന്നത്.

പത്തനംതിട്ടയെ നയിക്കാന്‍ ചിറ്റയം ഗോപകുമാര്‍; സിപിഐ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ പത്തനംതിട്ട ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം ഗോപകുമാറെ പരിഗണിച്ചത്

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

വെള്ളാപ്പള്ളി നടേശൻ്റെ ക്രിസ്ത്യൻ വിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. സ്വന്തം സമുദായത്തിൻ്റെ ആവശ്യങ്ങൾ പറയാം. പക്ഷേ മറ്റു സുദായങ്ങളെ അവഹേളിക്കരുതെന്നും ഫാദർ ഫിലിപ് കവിയിൽ പറഞ്ഞു. ക്രിസ്ത്യൻ -മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേശപരാമർങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടിയുണ്ടാകുന്നില്ലെന്നും ഫിലിപ്പ് കവിയിലിൻ്റെ ആക്ഷേപം

തീവ്രമഴയില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കെഎസ്ഇബി. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അപകട സാധ്യത ശ്രദ്ധയില്‍‍പ്പെട്ടാല്‍ സെക്ഷന്‍ ഓഫീസിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കണമെന്നും കെഎസ്ഇബി പറയുന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിനങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ

അവധി ദിനങ്ങളിലും പ്രവർത്തിക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഓഗസ്റ്റ് 30 വരെ അവധി ദിനങ്ങളിലും പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം

മെസ്സി വരും; അര്‍ജന്റീന ടീം നവംബറില്‍ എത്തുമെന്ന് കായികമന്ത്രി

അര്‍ജന്റീന ടീം നവംബറില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. മെസിയുടെ ഒക്ടോബറിലെ വരവ് സ്വകാര്യ സന്ദര്‍ശനം മാത്രമാണ്. ഒക്ടോബറില്‍ അല്ലെങ്കില്‍ നവംബറില്‍ കേരളത്തില്‍ വരുമെന്ന് അര്‍ജന്റീന ടീം നേരത്തെ അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട

എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട. കാൽകിലോ എംഡിഎംഎയുമായി കായംകുളം സ്വദേശികൾ പിടിയിലായി. ആസിഫ്, സുധീർ എന്നിവരാണ് പിടിയിലായത്. ടൂറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

തീവ്രമഴ; എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട്, ജാഗ്രത

എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വൃഷ്ടിപ്രദേശത്ത് അതിശക്ത മഴ തുടരുന്നതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിലേക്ക് നീരൊഴുക്ക് വർധിച്ചു. ഡാമിന്റെ എട്ട് ഷട്ടറുകൾ കൂടി ഉയർത്തുമെന്ന് മുന്നറിയിപ്പ് നൽകി. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് അതീവജാഗ്രത നിർദേശം പ്രഖ്യാപിച്ചു

ന്യൂസ് മലയാളം ഇംപാക്ട്

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ പഠനസഹായം വൈകുന്നുവെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്കുള്ള പഠനസഹായ വിതരണത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യം അന്വേഷിക്കണം. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശം നൽകി. 

വോട്ടർപട്ടിക ക്രമക്കേട്: സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ഓഫീസിലേക്ക് മാർച്ച് നടത്താൻ ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് മാർച്ച് ഉദ്ഘാടനം ചെയ്യും. ചേറൂരിലെ എംപി ഓഫീസിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അതിക്രമം ഉണ്ടായാൽ പ്രതിരോധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കും: വി.ഡി. സതീശൻ

ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങൾ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടുക്കിയിലെ ഭൂവിഷയങ്ങൾ സംബന്ധിച്ച് യുഡിഎഫ് നന്നായി പഠിച്ചിട്ടുണ്ട്. നിയമപരമായി അവ പരിഹരിക്കും. വോട്ട് കിട്ടാൻ വെറുതെ പറയുന്നതല്ലെന്നും സതീശൻ പറഞ്ഞു

നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറി

കോട്ടയം പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്കിടിച്ചു കയറി. കുറ്റിക്കൽ സെൻ്റ് തോമസ് എൽപി സ്കൂളിൻ്റെ മതിലിലാണ് കാർ ഇടിച്ചത്. കുറുപ്പന്തറ സ്വദേശികളായ 7 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൃഷ്ടിപ്രദേശത്ത് കനത്ത മഴ

കക്കി ആനത്തോട് അണക്കെട്ടിൻ്റെ രണ്ട് ഷട്ടറുകൾ തുറന്നു. കക്കാട്ടാറിലും പമ്പയാറിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ശബരിമല നട തുറക്കുന്നതിനാൽ തീർത്ഥാടകരും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

ഉടമകളെ പ്രതിയാക്കാത്തത്തിനെതിരെ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു

കോന്നി പയ്യനാമൺ പാറമട അപകടത്തിൽ ഉടമകളെ പ്രതിയാക്കാത്തത്തിനെതിരെ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഉടമ തോമസ് മത്തായി, മകൻ ടോം തോമസ് എന്നിവർക്കെതിരെയാണ് ഹർജി. കോന്നി സർക്കിൾ ഇൻസ്പെക്ടറോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. അഭിഭാഷകൻ ജോണി കെ. ജോർജ് നൽകിയ ഹർജി പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി - 2 തിങ്കളാഴ്ച പരിഗണിക്കും.

നവ ദമ്പതികൾ മരിച്ച നിലയിൽ

നിലമ്പൂർ മണലോടിയിൽ നവദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജേഷ് (23) ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്.

രാത്രി യാത്ര നിരോധനം 

മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയുമായി നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നാളെ മാധ്യമങ്ങളെ കാണും 

വോട്ട് ചോരി ആരോപണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാര്‍ത്താ സമ്മേളനം നാളെ . നാളെ 3 മണിക്കാണ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുക. രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കമ്മീഷൻ മറുപടി നല്‍കുമെന്നാണ് പുറത്തുവരുന്ന വിവരം.

മുഖ്യമന്ത്രി രാജിവെക്കണം: വി.ഡി. സതീശൻ

മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്ന വിജിലൻസ് കോടതിയുടെ കണ്ടെത്തൽ അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒഴിയണം. കെ.എം . മാണിയുടെ രാജി ആവശ്യപ്പെട്ട സമരം നയിച്ച പിണറായി വിജയൻ ഒന്നും പറയാനില്ലേ എന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ചോദ്യമുന്നയിച്ചു.

എംഎസ്എഫ് കേരളം കണ്ട ലക്ഷണമൊത്ത വര്‍ഗീയവാദ സംഘടന: പി.എസ്. സഞ്ജീവ്

എംഎസ്എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയ വാദ സംഘടനയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. പി. കെ. നവാസ് ഒന്നാം നമ്പർ വർഗീയ വാദിയാണെന്നും സഞ്ജീവ് പറഞ്ഞു. സ്വത്വബോധം ഒന്നുമല്ല എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിക്കും, ക്യാമ്പസ് ഫ്രണ്ടിനും എല്ലാ വർഗീയവാദികൾക്കും വേദിയൊരുക്കുകയാണ് ചെയ്യുന്നത്. ഒന്നുമറിയാത്ത പിഞ്ചു കുട്ടികളോട് വർഗീയത പറയുന്ന സംഘടനയാണ് എംഎസ്എഫ് എന്നും സഞ്ജീവ് പറഞ്ഞു.

യാത്രാ യോഗ്യമായ വഴിയില്ലാത്തതിനാൽ രോഗിയെ ചുമന്ന് നാട്ടുകാർ

യാത്രാ യോഗ്യമായ വഴിയില്ലാത്തതിനാൽ കോട്ടൂർ വാകയാട് ഉന്നതിയിൽ രോഗിയെ ചുമന്ന് നാട്ടുകാർ. രോഗിയായ വിശ്വൻ എന്ന വിജയനെ ചുമന്ന് കൊണ്ട് നാട്ടുകാർ ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന് കർശന നിർദേശം 

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കർശന നിർദേശവുമായി ജില്ലാ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടും രാഷ്ട്രീയക്കാരോടും പങ്കുവെയ്ക്കരുതെന്നാണ് ബൂത്ത് ലെവൽ ഓഫീസർമാർക്ക് നിർദേശം നൽകിയത്.

പാംപ്ലാനിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം: സീറോ-മലബാർ സഭ

ആർച്ച്ബിഷപ്പ് പാംപ്ലാനിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സീറോ-മലബാർ സഭ ആവശ്യപ്പെട്ടു. കന്യാസ്ത്രി മോചന വിഷയത്തിൽ സഭയുടെ പൊതു നിലപാട് ആവർത്തിക്കുകമാത്രമാണ് പാംപ്ലാനി ചെയ്തത്. പാംപ്ലാനിക്കെതിരെ സിപിഐഎഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകൾ നടത്തുന്നുവെന്നും സീറോ-മലബാർ സഭ പ്രസ്താവനയിലൂടെ അറിയിച്ചു.

വാഹനാപകടത്തിൽ റിട്ട. അധ്യാപകന് ദാരുണാന്ത്യം 

ആര്യനാട് പെട്രോൾ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ റിട്ട. അധ്യാപകന് ദാരുണാന്ത്യം. ആര്യനാട് പനക്കോട് സ്വദേശി സത്യനേശനാണ് മരിച്ചത്. രണ്ട് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ഇദ്ദേഹം പുറകെ വന്ന ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നു.

അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു

കോഴിക്കോട് ചുള്ളിയിൽ അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു. അപകടം നടക്കുമ്പോൾ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. രാവിലെ അധ്യാപകർ എത്തുമ്പോൾ കോൺക്രീറ്റ് പാളി അടർന്നുവീണ നിലയിലായിരുന്നു.

15 കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്. കെട്ടിടത്തിൻ്റെ ശോച്യാവസ്ഥയിൽ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു.

നെന്മാറയിൽ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ

നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക്(23) അച്ഛൻ സെന്തിൽ കുമാർ(53) എന്നിവരാണ് പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൊല്ലംകോട് വടക്കഞ്ചേരി സംസ്ഥാനപാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സിപിഐഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി

സിപിഐഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

സിപിഐഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ് , ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ ബാബു , റഫീഖ് പറക്കാടൻ , മോഹനൻ എന്നിവരാണ് രാജി വക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത്. ബ്രാഞ്ച് സെക്രട്ടറി സുധീപിനെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി പ്രഖ്യാപനo.

സെലന്‍സ്കിയെ വിളിച്ച് ട്രംപ്

യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമർ സെലന്‍സ്കിയെ വിളിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. അലാസ്കയിൽ പുടിനുമായി നടത്തിയ ച‍ർച്ചയുടെ വിശദാംശങ്ങൾ സെലൻസ്കിയെ അറിയിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം ഒന്നരമണിക്കൂ‍ർ നീണ്ടെന്ന് സെലൻസ്കി അറിയിച്ചു.

തിങ്കളാഴ്ച വാഷിങ്ടൺ ഡിസിയിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന കരാറിലെത്താൻ യുക്രെയ്ൻ തയ്യാറാണെന്ന് ട്രംപിനോട് ആവർത്തിച്ചുവെന്നും സെലൻസ്കി വ്യക്തമാക്കി.

മാധ്യമങ്ങളെ വിമർശിച്ച് വെള്ളാപ്പള്ളി

മലപ്പുറം പ്രസംഗം അടക്കുള്ള തൻ്റെ പ്രതികരണങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ. സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലീഗ് വർഗീയ പാർട്ടിയാണ്. ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാരില്ല. നാഴികയ്ക്ക് നാൽപ്പതു വട്ടം മതേതരത്വം പറയുന്നുവെന്നും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു.

തകർന്ന റോഡുകളിൽ വാഴ നട്ടും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

കൊച്ചിയിലെ പ്രധാന റോഡുകൾ തകർന്ന നിലയിൽ. തമ്മനം പുല്ലേപ്പടി റോഡിൽ വാഴ നട്ടും ശയനപ്രദക്ഷിണം നടത്തിയും യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. തകർന്ന് കിടക്കുന്ന തമ്മനം പുല്ലേപ്പടി റോഡിൻ്റെ ശാപമോക്ഷത്തിനു വേണ്ടിയാണ് യൂത്ത് കോൺഗ്രസ് ശയനപ്രദക്ഷിണം നടത്തിയത്. കൊച്ചിൻ കോർപ്പറേഷൻ മേയർ എം. അനിൽകുമാർ കണ്ണ് തുറന്ന് കാണണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് അദൃശ്യ ശക്തി: രമേശ്‌ ചെന്നിത്തല

കേരളത്തിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ഒരു അദൃശ്യ ശക്തിയാണെന്ന് രമേശ് ചെന്നിത്തല. പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം. പൊതുവരാമത്ത് വകുപ്പിൽ മൂന്ന് പാലങ്ങൾ ഇപ്പോൾ തകർന്ന് വീണു. വകുപ്പ് മന്ത്രിക്കെതിരെ കേസ് എടുത്തോ?

പാലാരിവട്ടം പാലം പ്രശ്നത്തിൽ മന്ത്രി ഇബ്രാഹിംകുഞ്ഞിൻ്റെ പേരിൽ കേസ് എടുത്തിരുന്നു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കും

വാങ് യി, ചൈനീസ് വിദേശകാര്യ മന്ത്രി

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ആഗസ്റ്റ് 18 മുതൽ 20 വരെയാണ് സന്ദർശനം. അതിർത്തി പ്രശ്‌നം ചർച്ച ചെയ്യും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ആണ് ചർച്ച നടക്കുക.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർഗോഡ്, തൃശൂർ, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അരീക്കോട് ഭക്ഷ്യവിഷബാധ

മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. ചിക്കൻ സാൻവിച്ച് കഴിച്ച 35 പേർ അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ നിരീക്ഷണത്തിൽ.

കേരള മുസ്ലീം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മൂന്ന് പേരെ മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ല

'അമ്മ'യിൽ അംഗമല്ല - ഭാവന

താരസംഘടനയായ 'അമ്മ'യിൽ അംഗമല്ലെന്ന് നടി ഭാവന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ല. ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ഭാവന മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനും സവർക്കർക്കും സ്വാതന്ത്ര്യത്തിൻ്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തു എന്നത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

"കുട്ടികള്‍ രാഖി കെട്ടണം, കേന്ദ്രസർക്കാരിലേക്ക് അയച്ചുകൊടുക്കേണ്ടതാണ്"

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടാൻ നിർദേശം. വർക്കല സിഡിപിഒ ജ്യോതിഷ്മതിയാണ് നിർദേശം നൽകിയത്. കേന്ദ്രസർക്കാരിലേക്ക് അയച്ചുകൊടുക്കുന്നതിനായി രാഖി കെട്ടിയ ഫോട്ടോകൾ എടുക്കണമെന്നായിരുന്നു നിർദേശം.

അങ്കണവാടി ടീച്ചർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നിർദേശം നൽകിയത്. സംഭവത്തില്‍ വർക്കല സിഡിപിഒ യുടെ ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

ഹേമചന്ദ്രൻ കൊലക്കേസ്: ഡിഎന്‍എ പരിശോധന ഫലം വൈകുന്നതിൽ ആശങ്കയറിയിച്ച് ഭാര്യ

ഹേമചന്ദ്രന്റെ ഡിഎന്‍എ പരിശോധന ഫലം വൈകുന്നതിൽ ആശങ്കയറിയിച്ച് ഭാര്യ സുഭിഷ. ഫലം വന്നാൽ മാത്രമേ മൃതദേഹം വിട്ടുകിട്ടുകയുള്ളു. മതാചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്.

നിലവിലെ അന്വേഷണത്തിൽ പൂർണ തൃപ്തിയാണെന്നും ഡിഎന്‍എ ഫലം വൈകുന്നതിൽ മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയതായും കുടുംബം അറിയിച്ചു.

കൊല്ലത്ത് വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ

പ്രഭാവതിയമ്മ (63)

കൊല്ലം പുനലൂരിൽ വയോധിക വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ. മുളന്തടം ഗീതാലയത്തിൽ പ്രഭാവതിയമ്മ (63)യാണ് മരിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്നു പ്രഭാവതിയമ്മയുടെ മൃതദേഹത്തിന് സമീപം ഒഴിഞ്ഞ കന്നാസ് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുന്നു.

ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ സംഘപരിവാർ ശ്രമം: മന്ത്രി റിയാസ്

മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരെ ഉപയോഗിച്ചാണ് ഇതെന്നും നാനാത്വത്തിൽ ഏകത്വം തകർക്കുവാനാണ് ശ്രമമെന്നും മന്ത്രി ആരോപിച്ചു.

തോരായിക്കടവ് പാലം നിർമാണ പ്രവർത്തനങ്ങള്‍ക്കിടയില്‍ തകർന്നതില്‍ പരിശോധനാ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും മുഹമ്മദ്‌ റിയാസ്. ടെക്നിക്കൽ വിദഗ്ധരുടെ യോഗം വിളിക്കും. മനുഷ്യ പിഴവ് അനുവദിക്കില്ലെന്നും മന്ത്രി.

"അഞ്ച് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു"; അവകാശവാദങ്ങള്‍ തുടർന്ന് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യ-പാക് യുദ്ധമടക്കം അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസ് അഭിമുഖത്തിലാണ് പരാമർശം.

ഷൈനിയുടേയും മക്കളുടേയും മരണത്തിന് കാരണം ഭർത്താവിന്റെ പീഡനം തന്നെ

ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. മരണത്തിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പീഡനമാണ് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചു. മരിക്കുന്നതിന്‍റെ തലേന്ന് വരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. സംഭവം നടന്ന് 170ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്

ഇഡി റെയ്‌ഡ്

മന്ത്രി പെരിയസാമിയുടെയും ഡിഎംകെ എംഎൽഎ സെന്തിൽ കുമാറിൻ്റെയും വീട്ടില്‍ ഇഡി റെയ്ഡ്. ചൈന്നെയിലും ഡിണ്ടിഗലും ഉള്ള വസിതികളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ്.

കേസിന് പിന്നില്‍ ഗൂഡാലോചന; 'അമ്മ' പ്രസിഡൻ്റ് ശ്വേത മോനോൻ

'അമ്മ' പ്രസിഡന്റ് ശ്വേത മേനോന്‍

തനിക്കെതിരായ കേസിൽ ഗൂഢാലോചന ആരോപിച്ച് 'അമ്മ' പ്രസിഡൻ്റ് ശ്വേത മോനോൻ. കേസിന് പിന്നിൽ ഉറപ്പായും ആരോ ഉണ്ട്. കേസ് കേസായി തന്നെ മുന്നോട്ട് പോകും. വിട്ട് കളയാൻ താൻ തയ്യാറല്ല. കേസെടുത്തപ്പോൾ ആദ്യം തോന്നിയത് സങ്കടമായിരുന്നെന്നും ശ്വേത ന്യൂസ് മലയാളത്തോട് പറഞ്ഞു.

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാലക്കാട് കഞ്ചിക്കോട് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ഹരീഷ് (19) ആണ് മരിച്ചത്. ഇയാൾ സുഹൃത്തുക്കൾക്കൊപ്പം പാലക്കാട് കാണാനെത്തിയതായിരുന്നു.

കഞ്ചിക്കോട് ചടയൻകലായിൽ വെച്ച് ബൈക്ക് ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറിക്കടിയിൽ അകപ്പെടുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.

നാദാപുരത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം

നാദാപുരത്ത് കുത്തിത്തുറന്ന ക്ഷേത്ര ഭണ്ഡാരം

പുറമേരി കുഞ്ഞല്ലൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിലും, സമീപത്തെ കോട്ടത്ത് ക്ഷേത്രത്തിലും മോഷണം. ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം കവരുകയായിരുന്നു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് മോഷണം നടന്നത്. ശബ്ദം കേട്ട് ക്ഷേത്ര ജീവനക്കാരൻ ടോർച്ച് അടിച്ചതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു.

പനംകുറ്റിയില്‍ വീണ്ടും ഒറ്റയാന്റെ വിളയാട്ടം

പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റിയിൽ വീണ്ടും ഒറ്റയാന്‍ ഇറങ്ങി. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കൃഷികൾ നശിപ്പിച്ചു. മണ്ണാർകുടി ജോർജ് ജോസഫിന്റെ തോട്ടത്തിലെ വാഴകളും കവുങ്ങുകളുമാണ് നശിപ്പിച്ചത്.

പുലർച്ചെയോടെയാണ് ആന കൃഷിയിടത്തിൽ എത്തിയത്. ദിവസങ്ങൾക്ക് മുമ്പും ഒറ്റയാൻ ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

രാജ്ഭവന് അതൃപ്തി

അറ്റ് ഹോം ബഹിഷ്‌ക്കരിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ രാജ് ഭവന് അതൃപ്‌തി. തലസ്ഥാനത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി എത്താതിരുന്നത് ശരിയായില്ലെന്ന് രാജ്ഭവൻ അറിയിച്ചു. രാജ്ഭവൻ രാഷ്ട്രീയം കളിക്കുമ്പോൾ ചടങ്ങുകൾക്ക് പ്രസക്തിയില്ലെന്നാണ് സർക്കാറിൻ്റെ വിശദീകരണം.

ഷർട്ട് മാറ്റി നൽകാൻ വൈകി; കൊച്ചിയിൽ യുവാവ് കടയുടെ ചില്ല് തകർത്തു

കൊച്ചി ചുള്ളിക്കൽ ഹൈപ്പർമാർക്കറ്റിൽ യുവാവിൻ്റെ പരാക്രമം. പാകമല്ലാത്ത ഷർട്ട് മാറ്റി നൽകാൻ വൈകിയതോടെയാണ് യുവാവ് പ്രകോപിതനായത്. കടക്കാർ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപണം.

തമിഴ്‌നാട്ടിൽ വീണ്ടും ഇഡി റെയ്‌ഡ്

തമിഴ്‌നാട്ടിൽ വീണ്ടും ഇഡി റെയ്‌ഡ്. മന്ത്രി ഐ. പെരിയസാമിയുടെയും ഡിഎംകെ എംഎൽഎ സെന്തിൽ കുമാറിൻ്റെയും വീട്ടിലാണ് റെയ്‌ഡ്. ചെന്നൈയിലും ഡിണ്ടിഗലും ഉള്ള വസിതികളിലാണ് റെയ്‌ഡ് നടക്കുന്നത്.

കൊച്ചിയില്‍ തിമിംഗല ഛർദിയുമായി യുവാക്കള്‍ പിടിയില്‍

കൊച്ചിയില്‍ തിമിംഗല ഛർദിയുമായി രണ്ട് യുവാക്കൾ പിടിയിൽ. എറണാംകുളം സ്വദേശികളായ

ജിനീഷ് പി.ജെ, സൗമിത്രൻ എന്നിവരാണ് പിടിയിലായത്. ചിറക്കൽ ഭാഗത്ത് നിന്നാണ് നിന്നും 1.2 കിലോയോളം തൂക്കം വരുന്ന അംബർ ഗ്രീസ് പിടികൂടിയത്.

കൊല്ലം തട്ടാമല ദേശീയപാതയിൽ അപകടം

പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ച് പാഴ്സൽ ലോറി ഡ്രൈവർ മരിച്ചു. എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സൺ ജോസഫ് ആണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയിൽ തട്ടാമല സ്കൂളിനടുത്തായിരുന്നു അപകടം.

വീണ്ടും ഷോക്കേറ്റ് മരണം

കോഴിക്കോട് വടകരയിൽ ഷോക്കേറ്റ് മരണം. തോടന്നൂർ സ്വദേശി ഉഷ ആശാരിക്കണ്ടിയാണ് (51) മരിച്ചത്.

കാലാവസ്ഥ മോശം; കൊച്ചിയിൽ ഇറക്കാതെ വിമാനം വഴിതിരിച്ചുവിട്ടു

കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കാതേ വഴിതിരിച്ച് വിട്ട വിമാനത്തിലെ യാത്രക്കാർ പ്രതിഷേധത്തിൽ. ദുബായിൽ നിന്നും ഇന്നലെ രാത്രി കൊച്ചിയിൽ എത്തേണ്ട വിമാനമാണ് കൊയമ്പത്തൂരിലേയ്ക്ക് വഴിതിരിച്ച് വിട്ടത്. സ്ത്രീകളും കുട്ടികളും യാത്രക്കാരായി ഉള്ള വിമാനത്തിൽ ഭക്ഷണം പോലും നൽകിയില്ലെന്ന് ആരോപിച്ച് യാത്രക്കാർ കൂട്ടമായി പ്രതിഷേധിച്ചു.

മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ 

അപകടം മുംബൈ വിഖ്രോലിയിലുണ്ടായ മണ്ണിടിച്ചിൽ  രണ്ടു മരണം. രണ്ടു പേർക്ക് പരിക്ക്

നൂറിലധികം പേർ ഇപ്പോഴും മണ്ണിനടിയിൽ

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ

കോഴിക്കോട് വൻ ലഹരി വേട്ട

കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു. മാത്തോട്ടം സ്വദേശി മുഹമ്മദ്‌ സഹദ് ആണ് പിടിയിലായത്. പൊലീസിനെ കണ്ടു രക്ഷപ്പെട്ട കല്ലായി സ്വദേശി മുഹമ്മദ് ഫായിസിനായി തിരച്ചിൽ ഊർജിതമാക്കി. ഓണാഘോഷം ലക്ഷ്യമാക്കി ബാംഗ്ലൂരിൽ നിന്നാണ് ലഹരി എത്തിച്ചത്

"കരാറാകും വരെ കരാറില്ല"

അലാസ്ക ഉച്ചകോടി

അലാസ്കയിലെ ട്രംപ്-പുടിന്‍ ചർച്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയില്‍ യുക്രെയ്‌നില്‍ വെടിനിർത്തലിന് ധാരണയായില്ല.

എന്നാല്‍, നിർണായക വിഷയങ്ങളില്‍ പലതിലും ധാരണയിലെത്താനായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമർ സെലന്‍സ്കിയുമായും നാറ്റോയുമായും ഉടന്‍ ബന്ധപ്പെടുമെന്ന് ട്രംപ് അറിയിച്ചു. അടുത്ത കൂടിക്കാഴ്ച മോസ്കോയിലാകാമെന്ന് പുടിന്‍

SCROLL FOR NEXT