സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂരും കാസർഗോഡും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം മുതൽ പാലക്കാട് വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴ പെയ്യുന്ന മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞു. തെക്കൻ ജില്ലകളിലും കാര്യമായ മഴയുണ്ടാകില്ല. ഇന്നോടുകൂടി സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് നിഗമനം.
ദിയാ കൃഷ്ണയുടെ കടയിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികളുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്യുആർ കോഡ് വഴി ജീവനക്കാരികൾ പ്രതിദിനം തട്ടിയത് ഒന്നര ലക്ഷത്തിലധികം രൂപ. തട്ടിയെടുത്ത തുക ഉപയോഗിച്ച് സ്വർണവും വാഹനങ്ങളും വാങ്ങിയെന്നും മൊഴി. ഇവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ നാല് മരണം. ഉത്തരകാശിയിലും സമീപ പ്രദേശങ്ങളിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് 100 ഓളം പേരെന്ന് സംശയം.10 ഓളം സൈനികരെ കാണാതായെന്നും റിപ്പോർട്ടുണ്ട്.ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
കോഴിക്കോട് വടകര കോട്ടക്കലില്‍ തോണി മറിഞ്ഞ്രാ ഒരാളെ കണാതായി. കാണാതായത് പുറങ്കര സ്വദേശി സുബൈറിനെകൂടെയുണ്ടായിരുന്ന മകൻ സുനീർ കൂടെയുണ്ടായിരുന്ന മകന്‍ രക്ഷപ്പെട്ടു. തെരച്ചിൽ തുടരുന്നു
വയനാട് സിപിഎമ്മിൽ വിഭാഗീയത. നേതാക്കൾക്കെതിരെ വീണ്ടും നടപടി. എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദം ആയിരിക്കേയാണ് വീണ്ടും നടപടി. പരസ്യപ്രസ്താവനയിലാണ് നടപടി. 5 ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി
കൊച്ചിയിൽ 277 ഗ്രാം എഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം സ്വദേശി ആൽഫ്രിൻ സണ്ണിയാണ് പിടിയിലായത്. ബംഗ്ലൂരിൽ നിന്ന് ലഹരിയുമായി തിരിച്ച് എത്തിയപ്പോഴാണ് പിടികൂടിയത്.
തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വളർത്തു നായയെ പുലി ആക്രമിച്ചു. കോയിക്കര സിജോയുടെ വീട്ടിലെ വളർത്തു നായയെ ആണ് ആക്രമിച്ചത്.
ജെയ്നമ്മ കൊലക്കേസും ചേർത്തല തിരോധാന കേസുകളുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വീണ്ടും പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് ഇന്ന് പരിശോധന നടത്തും. രണ്ടര ഏക്കർ പറമ്പിൽ സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങൾ ഉണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി സൂചന. വിനോദയാത്ര പോയ മലയാളി സംഘത്തെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം. 28 പേരടങ്ങുന്ന സംഘത്തെ ഫോണില്‍ ബന്ധപ്പെടാനാകുന്നില്ല. 20 പേര്‍ മുംബൈയില്‍ നിന്നുമുള്ള മലയാളികളും എട്ട് പേര്‍ കൊച്ചിയില്‍ നിന്നുള്ളവരുമായിരുന്നെന്നാണ് വിവരം
അടൂർ ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തിൽഎല്ലാം നിയമപരമായി തന്നെ നീങ്ങുമെന്നും തുടർ നടപടി നിർബന്ധമായും ഉണ്ടാകുമെന്നും മന്ത്രി ഒ.ആർ കേളു. വിഷയംസർക്കാർ പരിശോധിക്കുന്നു. പരാതികളും മാറ്റും സർക്കാരിന് മുൻപിൽ വന്നിട്ടുണ്ട്. നിയമത്തിന്റെ വഴിയിൽ നീങ്ങുമെന്നും മന്ത്രി.
സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയ വിഷയത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് പി. ജയരാജൻ. സദാനന്ദൻ ക്രിമിനൽ കേസിലെ പ്രതി പിന്നിലുള്ള കഥകൾ മാധ്യമങ്ങൾ ബോധപൂർവ്വം മറക്കുന്നു. സദാനന്ദൻ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു. സിപിഎം നേതാവിന് നേരെയുള്ള ആക്രമണത്തിനെതിരെയുള്ള പ്രതിഫലനമായിരുന്നു ആക്രമണം. ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങൾ ഒരുവശം മാത്രം നോക്കരുതെന്നും ജയരാജൻ പ്രതികരിച്ചു.
എഡിജിപി എം. ആർ. അജിത്ത്കുമാറിന്റെ ട്രാക്ടർ യാത്രാ വിവാദത്തിൽ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണ് ട്രാക്ടർ ഉപയോഗിച്ചതെന്ന വിശദീകരണം കണക്കിലെടുത്തു. ആവർത്തിക്കരുതെന്ന് നിർദേശം നൽകിയാണ് ഹൈക്കോടതി എടുത്ത സ്വമേധയാ കേസ് അവസാനിപ്പിച്ചത്. പൊലീസ് കേസെടുത്ത സാഹചര്യവും പരിഗണിച്ചു.
സമസ്ത മുശാവറ യോഗം ചേളാരിയിൽ ആരംഭിച്ചു. പ്രധാനപ്പെട്ട നേതാക്കളെല്ലാം യോഗത്തിന് എത്തി. കോഴിക്കോട് നടന്ന മധ്യസ്ഥ ചർച്ച മുശാവറയിൽ റിപ്പോർട്ട് ചെയ്യും. സിഐസി പ്രശ്നവും, സുന്നി മഹല്ല് ഫെഡറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മുശാവറയിൽ ചർച്ച ചെയ്തേക്കും.
തൃശൂർ പാലിയേക്കര ടോൾ പിരിവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. നാലാഴ്ചത്തേക്ക് ടോൾ പിരിക്കരുത്. ആദ്യം ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കൂ എന്നും കോടതി നിർദേശം. കോടതി ഉത്തരവ് ആഘോഷമാക്കി ടോൾ പ്ലാസയിൽ മധുരം വിതരണം ചെയ്ത് പൊതുപ്രവർത്തകർ. ഉത്തരവിന്റെ പകർപ്പ് ലഭിക്കും വരെ പിരിവ് തുടരുമെന്ന് കരാർ കമ്പനി
തൃശ്ശൂർ കോടാലി ഗവണ്മെന്റ് എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംഗ് പൂർണ്ണമായും അടർന്നു വീണു. അപകടം പുലർച്ചെ ആയതിനാൽ വൻ ദുരന്തം ഒഴിവായി.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ നേരത്തെ എത്തുന്ന കുട്ടികൾ ഓഡിറ്റോറിയത്തിന് അകത്താണ് ഇരിക്കാറുള്ളത്.2 വർഷം മുൻപാണ് സീലിംഗ് പണിതത്.
പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു പാലക്കാട് ചെറുപ്പുളശ്ശേരി മടത്തി പറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണ് കേസ്
പത്തനംതിട്ടയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് ജി. സുധാകരന്‍. ഉദ്യോഗസ്ഥരുടെ അലംഭാവം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തത് ഭരണകൂടത്തിന്റെ പരാജയമാണെന്നും പത്തനംതിട്ട സംഭവം ഭാവിയിലേക്കുള്ള താക്കീതെന്നും സുധാകരന്‍. മലയാള മനോരമ പത്രത്തിലാണ് ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനം.
കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസിനെതിരെ എസ്എഫ്ഐ. ടൗൺ എസ് ഐ പ്രവർത്തകന്റെ തല അടിച്ചുപൊട്ടിച്ചെന്ന് പി. എസ്. സഞ്ജീവ് കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്ന് യുഡിഎസ്എഫ്. കാസർഗോഡ് എം ഐ സി കോളേജിലെ എംഎസ്എഫ് യൂ യൂ സി സഫ്വാനെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം
അമിത് ഷായ്‌ക്കെതിരായ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡ് ചൈബാസ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 2018ൽ കോൺഗ്രസ് സമ്മേളനത്തിനിടെ അപകീർത്തി പ്രസ്താവന നടത്തിയെന്നാണ് കേസ്.
ആലപ്പുഴ പേർകാട് MSC LP സ്കൂളിൽ ജാതി അധിക്ഷേപമെന്ന് രക്ഷകർത്താവിന്റെ പരാതി
പ്രധാന അധ്യാപിക ഗ്രേസിക്കെതിരെ ഹരിപ്പാട് പൊലീസ് കേസെടുത്തു
നാലാം ക്ലാസ്സ് വിദ്യാർത്ഥിയെ പുലയനെന്നും കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചെന്ന് പരാതിയിൽ
കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും രക്ഷിതാവിന്റെ പരാതിയിൽ
13 കിലോഗ്രാം ഹൈബ്രിഡ്ജ് കഞ്ചാവ് പിടികൂടി
തൊഴിലിടത്തെ ലൈംഗിക ലെംഗികാതിക്രമം പരാതിപ്പെട്ടതിന് കേസില്‍ കുടുക്കിയെന്ന് പ്രതിയായ യുവതി
ലിറ്റ്മസ് 7 കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണനെതിരെയാണ് യുവതിയുടെ പരാതി
ഒന്നരവര്‍ഷമായി ലൈംഗിക അതിക്രമം നേരിടുന്നു
പലതവണ രാജി കത്ത് നല്‍കിയിട്ടും സ്വീകരിച്ചില്ല
ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും എന്ന് ഭീഷണിപ്പെടുത്തി
മറ്റൊരിടത്തും ജോലി കിട്ടില്ല എന്ന് ഭയന്നാണ് കമ്പനിയില്‍ പിടിച്ചു നിന്നത്
കമ്പനിയിലെ പരാതി പരിഹാര സെല്ലില്‍ ഡിസംബറില്‍ പരാതി നല്‍കി
തന്റെ പരാതിയിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല
അനുഭവിച്ച കാര്യങ്ങള്‍ പറഞ്ഞ് പരസ്യമായി കമ്പനിയില്‍ എല്ലാവര്‍ക്കും മെയില്‍ അയച്ചതോടെ ജോലിയില്‍ നിന്ന് പുറത്താക്കി
പോലീസില്‍ കേസ് നല്‍കുമെന്ന് ഭയന്നാണ് വേണുഗോപാലകൃഷ്ണന്‍ തനിക്കെതിരെ ഹണി ട്രാപ്പ് പരാതി നല്‍കിയത്
താന്‍ തെറ്റുകാരി അല്ല എന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാല്‍ ആണ് ജാമ്യം നല്‍കിയത്
വേണു ഗോപാലകൃഷ്ണന്‍ അയച്ച വീഡിയോകളും മെസ്സേജുകളും തെളിവായി ഉണ്ട്
ജീവന് ഭീഷണി ഉണ്ടെന്നും ഹണി ട്രാപ്പ് കേസില്‍ പ്രതിയായ യുവതി
സത്യം പുറത്തു വരാതിരിക്കാന്‍ ആണ് തന്നെ കേസില്‍ കുടുക്കിയത്
കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാന്‍ സഹായിച്ച ഭാര്യയെയും കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഇന്നലെയാണ് കിളികൊല്ലൂര്‍ പൊലീസ് കരുതല്‍ തങ്കലിലാക്കാന്‍ കസ്റ്റഡിയില്‍
എടുത്ത കല്ലുംതാഴം സ്വദേശി അജു മന്‍സൂര്‍ സ്റ്റേഷനില്‍ രക്ഷപ്പെട്ടത്
ക്വാറം തികയാത്തതിനാല്‍ ഫിനാന്‍സ് കമ്മിറ്റി യോഗം നടന്നില്ല
15 അംഗ കമ്മിറ്റിയില്‍ 4 പേര്‍ മാത്രമാണ് പങ്കെടുത്തത്
ശമ്പളവും പെന്‍ഷനും ഇനിയും വൈകും
വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ ലഭിക്കില്ല
തോട്ടഭൂമി തരം മാറ്റിയെന്ന് ലാന്‍ഡ് ബോര്‍ഡിന്റെ പ്രാഥമിക കണ്ടെത്തല്‍
രണ്ടു സ്ഥലങ്ങളിലായുള്ള ഭൂമിയും തരം മാറ്റി
മൂന്നേക്കര്‍ പൂര്‍ണമായും ഏഴര ഏക്കറില്‍ ഒരു ഭാഗവും തരം മാറ്റിയെന്നാണ് കണ്ടെത്തല്‍
മുസ്ലിം ലീഗിന് ഭൂമി വിറ്റവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് ബോര്‍ഡ് അധികൃതര്‍ ഭൂമിയില്‍ പരിശോധന നടത്തി
തോട്ടഭൂമിയായി തന്നെ ആണ് ലീഗിന് ഭൂമി വിറ്റതെന്ന് മുന്‍ ഉടമകള്‍ മൊഴി നല്‍കി
സെബാസ്റ്റ്യൻ്റെ പെൺസുഹൃത്തായിരുന്ന റോസമ്മയുടെ വീട്ടിലാണ് പരിശോധന
റോസമ്മയുടെ വീടിനോട് ചേർന്ന കോഴി ഫാമിലാണ് പരിശോധന
സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽ നിന്ന് കത്തിക്കരിഞ്ഞ വാച്ചിന്റെ ഭാഗം ലഭിച്ചു
എസ്‌സി /എസ്ടി വകുപ്പു പ്രകാരം ഉള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലന്ന് നിയമോപദേശം
അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല
കണ്ണൂർ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടി എസ്എഫ്ഐ. തുടർച്ചയായ 26ആം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. അഞ്ച് ജനറൽ സീറ്റുകളും എസ്എഫ്ഐ നേടി.
കോട്ടയം കറുകച്ചാലിൽ പ്രതിഭാസ ഓട്ടംത്തിനിടെ കെഎസ്ആർടിസി ബസ് സ്വകാര്യ ബസ്സിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെ കറുകച്ചാൽ നെത്തല്ലൂർ കവലയിൽ വെച്ചായിരുന്നു സംഭവം. സ്വകാര്യ ബസ് ആളെ കയറ്റാൻ നിർത്തിയപ്പോൾ പിന്നാലെ എത്തിയ കെഎസ്ആർടിസി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കോട്ടയം കോഴഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കല്ലൂപ്പറമ്പിൽ ബസ്സിലാണ് കെഎസ്ആർടിസി ഇടിച്ചു കയറിയത്. നാട്ടുകാർ ബസ് തടഞ്ഞു പ്രതിഷേധിച്ചതോടെ കറുകച്ചാൽ പൊലീസും സ്ഥലത്തെത്തി. അപകടത്തിൽ ആർക്കും പരിക്കില്ല.
ഉത്തരാഖണ്ഡിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മണ്ണൊലിപ്പുണ്ടായി അപകടം സംഭവിച്ച ദുരന്തഭൂമിയുടെ ആകാശ ദൃശ്യങ്ങൾ കാണാം. (കടപ്പാട്: എഎൻഐ)
അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം നിർത്തിവെച്ച അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കും. ഒക്ടോബർ ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. സുരക്ഷാ പരിശോധനകൾക്കായാണ് അന്താരാഷ്ട്ര സർവീസുകൾ ഭാഗികമായി നിർത്തിവെച്ചത്.
കർത്തവ്യഭവൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് പൊതു സെൻട്രൽ സെക്രട്ടേറിയറ്റ് മന്ദിരങ്ങളിൽ ആദ്യത്തേതാണ് കർത്തവ്യഭവൻ. ഡല്‍ഹിയുടെ പലഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരുകുടക്കീഴില്‍ കര്‍ത്തവ്യഭവനില്‍ ഏകോപ്പിക്കും.
ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 25% അധിക തീരുവയാണ് ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അധിക തീരുവ ഈടാക്കിയത്. ഇതോടെ തീരുവ 50 % ആയി.
യുഎസിൻ്റെ അധിക തീരുവ പ്രഖ്യാപനത്തോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. യുഎസിൻ്റെ നടപടി ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ട്രംപിൻ്റെ തീരുമാനം പക്ഷപാതപരവും, നീതീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് റഷ്യയുമായുള്ള കരാറിലേർപ്പെട്ടതെന്നും, ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പെരുമ്പാവൂർ: കൂവപ്പടി തോട്ടുവയിൽ 84 വയസുകാരി അന്നം ഔസേപ്പിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 24 കാരനായ പ്രതി അദ്വൈത് ഷിബുവിനെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ കോടനാട് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
നാദാപുരത്ത് തെങ്ങ് വീണ് യുവതി മരിച്ചു. പറമ്പത്ത് ഫഹിമയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ സമീപത്തെ തെങ്ങ് വീഴുകയായിരുന്നു. കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാറ്റൂർ കുരിശുമുടിയിലെ പള്ളിയിൽ മോഷണം നടത്തിയ പ്രതികളെ കാലടി പൊലീസ് പിടികൂടി. ഒക്കൽ സ്വദേശി പ്രവീൺ, കോടനാട് സ്വദേശി ജിതേഷ് എന്നിവരാണ് പിടിയിലായത്. ഒരാളെ പിടികൂടാൻ ഉണ്ട്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു മൂന്നുപേര് അടങ്ങുന്ന സംഘം മലമുകളിലെ പള്ളിയിൽ മോഷണത്തിനായി എത്തിയത്.
യുഎസിൻ്റെ അധിക തീരുവ പ്രഖ്യാപനത്തോട് പ്രതികരിച്ച് രാഹുൽ ഗാന്ധി. ട്രംപിൻ്റേത് സാമ്പത്തിക ബ്ലാക്മെയിലിങ് എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭീഷണിപ്പെടുത്തി കരാറിലെത്തിക്കാനാണ് ശ്രമം. പ്രധാനമന്ത്രി രാജ്യത്തിൻ്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും രാഹുൽ പ്രതികരിച്ചു.
മൂവാറ്റുപുഴ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ മണിയുടെ മകൻ കാശിനാഥന്‍ (10) ആണ് മരിച്ചത്. വൈകിട്ട് വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പിക്കപ്പ് വാൻ ഇടിക്കുക ആയിരുന്നു.
വാഴക്കുളം ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.
പാലക്കാട് എലപ്പുള്ളിയിൽ കാട്ടുപന്നി ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. ചുട്ടിപ്പാറ സ്വദേശിനി ജയന്തിക്കാണ് പരിക്ക് പറ്റിയത്. ജയന്തിയുടെ കാലിൻ്റെ എല്ല് പൊട്ടി.
തിരുവനന്തപുരത്ത് വാഹനത്തിലെത്തി മാല പിടിച്ചു പറിക്കുന്ന സംഘം പിടിയിൽ. നെയ്യാറ്റിൻകര പൊലീസാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണകുമാർ, ശുഭൻ, കൊല്ലം സ്വദേശി റിയാമു എന്നിവരാണ് അറസ്റ്റിലായത്. ഇവർ 32ഓളം മാലമോഷണ കേസുകളിലെ പ്രതികളാണ്.
കണ്ണൂർ ഏരുവേശ്ശി മുയിപ്ര എരുത്തുകടവിൽ വാഹനം പുഴയിലേക്ക് മറിഞ്ഞ് അപകടം. ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റോയുടെ മുച്ചക്ര സ്കൂട്ടറാണ് വെള്ളത്തിൽ ഒഴുകി പോയത്. ആൻ്റോയ്ക്കായി നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. വെള്ളത്തിൽ അകപ്പെട്ട സ്കൂട്ടർ കണ്ടെത്തി.