'ത്രീ ഐ/അറ്റ്‌ലസ്' വാൽനക്ഷത്രം 
WORLD

അത്യപൂർവ ആകാശവിസ്മയം; നിഗൂഢ പ്രപഞ്ച രഹസ്യങ്ങൾ ഒളിപ്പിച്ച് 'ത്രീ ഐ/അറ്റ്‌ലസ്' ഭൂമിക്ക് തൊട്ടരികിൽ

ഒക്ടോബർ 29 മുതൽ കുറച്ചുകാലം ഈ വാൽനക്ഷത്രം ഭൂമിയിൽ നിന്ന് ഏകദേശം 130 ദശലക്ഷം മൈൽ ദൂരെക്കൂടെ സഞ്ചരിക്കുമെന്നാണ് റിപ്പോർട്ട്.

Author : ന്യൂസ് ഡെസ്ക്

നൂയോർക്ക്: അന്യഗ്രഹത്തിൽ നിന്നും സൗരയൂഥത്തിന് അരികിലൂടെ പായുന്നൊരു വാൽനക്ഷത്രത്തെ ചൊല്ലി ആകാംക്ഷയിലാണ് ശാസ്ത്ര ലോകം. നിഗൂഢമായ പ്രപഞ്ച രഹസ്യങ്ങളുടെ താക്കോലുമായി അസാധാരണമായ പാതയിലൂടെ ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലേക്ക് എത്തിയ 'ത്രീ ഐ/അറ്റ്‌ലസ്' (3I/ATLAS) എന്ന വാൽനക്ഷത്രത്തെ കുറിച്ച് പഠിക്കാൻ കാത്തിരിക്കുകയാണ് ജ്യോതി ശാസ്ത്രജ്ഞരും വാനനിരീക്ഷകരും. ഇത് അന്യഗ്രഹ ജീവികളുടെ പേടകമാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ആ വാദങ്ങൾക്കൊന്നും ഇപ്പോൾ ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ല.

ഒക്ടോബർ 29ന് ഇത് ഭൂമിയിൽ നിന്ന് ഏകദേശം 130 ദശലക്ഷം മൈൽ ദൂരെക്കൂടെ കടന്നുപോകും എന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ ചിലിയിലെ റിയോ ഹ്യുര്‍ത്താഡോയിലുള്ള അറ്റ്‍ലസ് (ആസ്റ്ററോയിഡ് ടെറസ്ട്രിയൽ - ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം) സര്‍വേ ടെലിസ്കോപ്പ് ആണ് ഇതിനെ ആദ്യം കണ്ടത്. അതായത് സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തേക്കാൾ ഇരട്ടിയോളം ദൂരെ കൂടിയാണ് ഈ വാൽനക്ഷത്രം കടന്നുപോകുന്നത്.

ഭൂമിയുടെ ഭ്രമണപഥം ലക്ഷ്യമാക്കി പാഞ്ഞെത്തുന്ന അജ്ഞാത ഛിന്നഗ്രഹം എന്ന രീതിയിലാണ് തുടക്കത്തിൽ ഇതിനെ കണ്ടിരുന്നത്. എന്നാല്‍ ഈ വസ്തുവിന് 12 മൈലിൽ അധികം വീതിയുണ്ടെന്നും സെക്കൻഡിൽ 37 മൈൽ വേഗതയിൽ സഞ്ചരിക്കുന്നുണ്ട് എന്നുമാണ് നാസയിലെ ശാസ്ത്രജ്ഞര്‍മാര്‍ കണ്ടെത്തിയത്. സാധാരണ സൂര്യൻ്റെ ഗുരുത്വാകർഷണത്തിന് കീഴിലൂടെ കടന്നുപോകുന്ന സാധാരണ വാൽ നക്ഷത്രങ്ങളേക്കാൾ എത്രയോ കൂടുതലാണ് ഇതിൻ്റെ വേഗത.

20 കിലോമീറ്റർ വ്യാസമെങ്കിലും ഇതിനുണ്ടാകും. ഇത്ര ഭീമാകാരമായ വസ്തു എങ്ങിനെ സൗരയൂഥത്തിന് അകത്തേക്ക് എത്തിയെന്നത് അന്വേഷിച്ചു വരികയാണ് ശാസ്ത്രലോകം. തൊട്ടടുത്ത ഏതെങ്കിലുമൊരു അജ്ഞാത നക്ഷത്ര സമൂഹത്തിൽ നിന്ന് വരുന്ന ഈ വാൽനക്ഷത്രത്തെ പഠിക്കുന്നതിലൂടെ ബഹിരാകാശ രഹസ്യങ്ങളെ കുറിച്ചും മനുഷ്യരുടെ ആവിർഭാവത്തെ കുറിച്ചുമുള്ള കൂടുതൽ പ്രപഞ്ച രഹസ്യങ്ങൾ വെളിവാകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

'ത്രീ ഐ/അറ്റ്‌ലസ്' എന്ന പേരിൻ്റെ അർത്ഥമെന്താണ്?

'3I' എന്നത് ഇതുവരെ കണ്ടെത്തിയ മൂന്നാമത്തെ ഇൻ്റർസ്റ്റെല്ലാർ ഒബ്ജക്ടിനെ (സൗരയൂഥത്തിന് പുറത്തുള്ള) സൂചിപ്പിക്കുന്നു. അതേസമയം 'ATLAS' എന്നത് അതിനെ ആദ്യമായി കണ്ടെത്തിയ ഹവായിയൻ നിരീക്ഷണ സംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്.

ഈ സൗരയൂഥത്തിൽ 'ത്രീ ഐ/അറ്റ്‌ലസ്' എത്ര കാലം നിലനിൽക്കും?

നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോൾ മാസങ്ങളോളം ഇത് ദൃശ്യമായി തുടരും. പക്ഷേ ഒടുവിൽ അത് ക്ഷീരപഥത്തെ സ്ഥിരമായി വിട്ടുപോകും. പിന്നീട് ​​ഒരിക്കലും തിരിച്ചുവരില്ല.

ഭൂമിയെയോ മറ്റു ഗ്രഹങ്ങളെയോ ബാധിക്കുമോ?

ഇല്ല, അതിൻ്റെ ഭ്രമണപഥം അതിനെ ഭൂമി ഉൾപ്പെടെയുള്ള മറ്റു ഗ്രഹങ്ങളിൽ നിന്ന് വളരെ അകലെയായി നിർത്തുന്നു. ഇത് കൂട്ടിയിടി ഭീഷണി ഉയർത്തുന്നില്ല.

ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങളിൽ ശാസ്ത്രജ്ഞർക്ക് എന്തിന് ഇത്ര താൽപ്പര്യം?

മറ്റു ഗാലക്സികളിൽ എവിടെയെങ്കിലും ഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും എങ്ങനെ രൂപം കൊള്ളുന്നു എന്നതിനെ കുറിച്ചുള്ള സൂചനകൾ നൽകുന്ന തെളിവുകൾ ഇതിലുണ്ടാകും. മറ്റു ഗ്യാലക്സികളിൽ നിന്നുള്ള വസ്തുക്കൾ കണ്ടെത്താനുള്ള ആകാംക്ഷയാണ് ഇതിന് പിന്നിൽ.

സൗരയൂഥത്തിലേക്ക് വന്ന ആദ്യത്തെ ഇൻ്റർസ്റ്റെല്ലാർ വസ്തുക്കൾ എന്തെല്ലാം?

സൗരയൂഥത്തിലേക്ക് അപ്രതീക്ഷിതമായ കടന്നുവന്ന ആദ്യത്തെ ഇൻ്റർസ്റ്റെല്ലാർ വസ്തുവായ 'ഔമുഅമുവ' (Oumuamua) വാൽനക്ഷത്രത്തെ പോലെ തോന്നിപ്പിച്ചെങ്കിലും, അതിന് വാൽ പോലൊരു സാധനം ഉണ്ടായിരുന്നില്ല. അതേസമയം, രണ്ടാമത്തെ ഇൻ്റർസ്റ്റെല്ലാർ വസ്തുവായ 'ടു ഐ/ബോറിസോവ്' (2I/Borisov) പതിവ് വാൽനക്ഷത്രങ്ങളെ പോലെ തന്നെ തോന്നിപ്പിച്ചിരുന്നു. എന്നാൽ 'ത്രീ ഐ/അറ്റ്‌ലസ്' (3I/ATLAS) പതിവ് വാൽനക്ഷത്രങ്ങളേക്കാൾ ഉപരിയായി അപൂർവമായ വാതകങ്ങളും പുറത്തുവിടുന്നുണ്ട്. ഇത് പുതിയ തരം ഇൻ്റർസ്റ്റെല്ലാർ വസ്തുവിൻ്റെ സൂചനയാണ് നൽകുന്നത്.

SCROLL FOR NEXT