തിലക് വർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര Source: X BCCI
CRICKET

നൂറിൻ്റെ തിളക്കത്തിൽ ബുമ്രയും ഹാർദിക്കും; ആയിരത്തിൻ്റെ നിറവിൽ തിലക്!

ഒന്നാം ടി20യിൽ മൂന്ന് നിർണായക നാഴികക്കല്ലുകൾ താണ്ടി ജസ്പ്രീത് ബുമ്രയും തിലക് വർമയും ഹാർദിക് പാണ്ഡ്യയും.

Author : ന്യൂസ് ഡെസ്ക്

കട്ടക്ക്: ഗുവാഹത്തിയിലെ കട്ടക്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടി20യിൽ മൂന്ന് നിർണായക നാഴികക്കല്ലുകൾ താണ്ടി ജസ്പ്രീത് ബുമ്രയും തിലക് വർമയും ഹാർദിക് പാണ്ഡ്യയും. ടി20 ക്രിക്കറ്റിൽ ഇന്ത്യക്കായി 100 വിക്കറ്റുകൾ എന്ന നേട്ടത്തിലേക്കാണ് ബൂം ബൂം ബുംറ പറന്നിറങ്ങിയത്.

81 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം ഇന്ത്യൻ സ്റ്റാർ പേസർ സ്വന്തമാക്കിയത്. ഏഴ് റൺസിന് മൂന്ന് വിക്കറ്റെടുത്തതാണ് കരിയറിലെ മികച്ച പ്രകടനം. 6.37 എക്കണോമിയിലാണ് ബുമ്ര നൂറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ടി20 ഫോർമാറ്റിലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. സഞ്ജന ഗണേശനാണ് ഭാര്യ.

അതേസമയം, ടി20 കരിയറിൽ 1000 റൺസ് നേട്ടത്തിലേക്കും തിലക് വർമ ഇന്ന് നടന്നുകയറി. 37 മത്സരങ്ങളിൽ നിന്നാണ് ഈ ആ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശി ഇന്ത്യക്കായി 1000 റൺസ് തികച്ചത്.

ടി20 കരിയറിൽ 100 സിക്സറുകൾ പറത്തുന്ന താരമെന്ന നേട്ടത്തിലേക്കാണ് ഹാർദിക് പാണ്ഡ്യ നടന്നുകയറിയത്. 121 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 95 ഇന്നിങ്സുകളാണ് ഹാർദിക് ആകെ കളിച്ചത്. ഗുജറാത്തിലെ ചോര്യാസി നിവാസിയാണ് ഹാർദിക് പാണ്ഡ്യ.

ഹാർദിക് പാണ്ഡ്യ (28 പന്തിൽ 59) തിലക് വർമ (26), അക്സർ പട്ടേൽ (23) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മൂന്ന് വിക്കറ്റെടുത്ത ലുങ്കി എങ്കിടിയും രണ്ട് വിക്കറ്റെടുത്ത സിപംലയും ചേർന്ന് ഇന്ത്യൻ ബാറ്റിങ് ദുഷ്ക്കരമാക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ സ്കോർ 175ൽ എത്തിച്ചത്.

SCROLL FOR NEXT