fbwpx
'എന്റെ കഥകള്‍ക്കെപ്പോഴും ത്രില്ലര്‍ സ്വഭാവമുണ്ട്'; അഭിലാഷ് പിള്ള അഭിമുഖം

ശരിക്കും ഞാന്‍ അങ്ങനെ ത്രില്ലര്‍ ജോണര്‍ തിരഞ്ഞെടുക്കുന്നതല്ല ഇതൊക്കെ ഞാന്‍ കഥപറയുമ്പോള്‍ എന്റെ നിര്‍മാതാക്കളും സംവിധായകരും ആര്‍ട്ടിസ്റ്റുകളൂം തിരഞ്ഞെടുക്കുന്നതാണ്

INTERVIEW


ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിലാഷ് പിള്ള എഴുതി വിഷ്ണു വിനയ് സംവിധാനം ചെയുന്ന ചിത്രമാണ് 'ആനന്ദ് ശ്രീബാല'. നവംബര്‍ 15ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സംഗീത മാധവന്‍ നായര്‍, അപര്‍ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍, സൈജു കുറുപ്പ് കൂടാതെ ഒട്ടനവധി ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്നുണ്ട്. മെറിന്‍ ജോയ് എന്ന 20 വയസ് കാരിയായ പെണ്‍കുട്ടിയുടെ തിരോധനത്തെ അടിസ്ഥാനമാക്കിയുള കഥയാണിത്. ആനന്ദ് ശ്രീബാലയില്‍ ആരും പ്രതീക്ഷിക്കാതെ ഒരു സര്‍പ്രൈസ് എലമെന്റ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് അഭിലാഷ് പിള്ള ന്യൂസ് മലയാളത്തോട് പറഞ്ഞു. സിനിമയുടെ റിലീസിന് ശേഷം അത് ചര്‍ച്ചയാകുമെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

ആനന്ദ് ശ്രീബാല യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ത്രില്ലര്‍

ആനന്ദ് ശ്രീബാല നിരവധി യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കി അത് നമ്മുടെ ഒരു വേര്‍ഷനിലേക്കു അഡാപ്റ്റ് ചെയ്താണ് ഞാന്‍ എഴുതിയിരിക്കുന്നത്. പിന്നെ, എന്റെ ഇതുവരെ ഇറങ്ങിയ അഞ്ചു സിനിമകളും റിയല്‍ ഇന്‍സിഡന്റ്‌സ് ബേസ് ചെയ്തു തന്നെയാണ് എഴുതിയിരിക്കുന്നത്. എന്റെ എഴുത്തിന്റെ രീതി അങ്ങനെയാണ്. ഞാന്‍ എന്റെ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കഥ ഉണ്ടാക്കി അത് ഫിക്ഷന്‍ ആക്കും. അതാകുമ്പോള്‍ മനുഷ്യ ബന്ധങ്ങളുടെ മൂല്യം കുറച്ചുക്കൂടി ആഴത്തില്‍ എനിക്ക് എഴുത്തില്‍ കൊണ്ടുവരാന്‍ കഴിയും. കാരണം ഞാനതെന്റെ കണ്മുന്നില്‍ കാണുന്നതാണ്.

റിസര്‍ച്ച് ചെയ്തിട്ടേ ഞാന്‍ സിനിമ ചെയ്യാറുള്ളു. പൊലീസ് ഡിപ്പാര്‍ട്‌മെന്റില്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ട്. അതുപോലെ തന്നെ വക്കീലന്‍മാരായ സുഹൃത്തുക്കളും ഉണ്ട്. അത് കൊണ്ട് തന്നെ എനിക്ക് ഫയല്‍സ് റെഫര്‍ ചെയ്യാനും ഒരു കേസിന്റെ ലീഗല്‍ പോയ്ന്റ്‌സ് വ്യക്തമാക്കാനും ഇവരുണ്ടാകും. എന്റെ ചിത്രത്തിലെ ഓരോ ചെറിയ കാര്യം പോലും ഞാന്‍ ക്രോസ്സ് ചെക്ക് ചെയ്യും. കാരണം നാളെ അത് തെറ്റായി പോകരുത് എന്ന നിര്‍ബന്ധം എനിക്കുണ്ട്. അതുകൊണ്ടു നന്നായി റിസര്‍ച്ച് ചെയ്തിട്ടേ മുന്നോട്ടു നീങ്ങാറുള്ളു.


എന്റെ ചുറ്റുമുള്ള മനുഷ്യരാണ് എന്റെ സിനിമയിലെ കഥാപാത്രങ്ങളാവുന്നത്

ത്രില്ലര്‍ എഴുതാന്‍ ഇഷ്ടമാണ്. പക്ഷേ മാളികപ്പുറം അങ്ങനൊരു ത്രില്ലര്‍ അല്ലലോ. മാളികപ്പുറം അതില്‍ നിന്നും മാറിനില്‍ക്കുന്ന ഒരു ചിത്രമാണ്. ശരിക്കും ഞാന്‍ അങ്ങനെ ത്രില്ലര്‍ ജോണര്‍ തിരഞ്ഞെടുക്കുന്നതല്ല ഇതൊക്കെ ഞാന്‍ കഥപറയുമ്പോള്‍ എന്റെ നിര്‍മാതാക്കളും സംവിധായകരും ആര്‍ട്ടിസ്റ്റുകളൂം തിരഞ്ഞെടുക്കുന്നതാണ്. ബേസിക്കലി എനിക്ക് മാസ്സ് ഓറിയന്റഡ് ത്രില്ലര്‍ സിനിമകള്‍ എഴുതാനാണ് ഏറ്റവും താല്‍പര്യം. ഞാന്‍ കൂടുതല്‍ കണ്ടിട്ടുള്ളതും അത്തരം ചിത്രങ്ങളാണ്. എന്റെ അടുത്തതായി ഇറങ്ങാന്‍ പോകുന്ന ചിത്രം 'സുമതി വളവ്' ഒരു തില്ലര്‍ അല്ല, അതൊരു മുഴുനീള ഹൊറര്‍ കോമഡി ജോണറിലാണ് സഞ്ചരിക്കുന്നത്. എന്നാലും ഇടയിലൊരു ത്രില്ലര്‍ സ്വഭാവം വരുന്നുണ്ട്. മാളികപ്പുറത്തില്‍ ഉള്ളതുപോലെ. എന്റെ കഥകളില്‍ എപ്പോഴും അതുണ്ട്. പക്ഷേ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ എഴുതാന്‍ ഇഷ്ടം കൂടുതല്‍ ആണ് കാരണം കറക്റ്റായിട് സ്‌ക്രീന്‍പ്ലേയ് വന്നാല്‍ അതായതു ഒരു കുരുക്കഴിച്ചു നമ്മള്‍ ഉത്തരത്തിലേക്കു എത്തുന്ന രീതി വര്‍ക്ക് ആയാല്‍, അതിന്റെ റിസള്‍ട്ട് കുറച്ചുകൂടി നല്ലതായിരിക്കും. പ്രേക്ഷകര്‍ കാണുന്ന സിനിമ നല്ല TWIST & TURNS ഉള്ളവയാണെങ്കില്‍ അവര്‍ തീര്‍ച്ചയായും ഏറ്റെടുക്കും. അതുകൊണ്ടു അത്തരം ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലേഴ്‌സ് എഴുതാന്‍ താല്‍്പര്യം കൂടുതല്‍ ഉണ്ടെനിക്ക്.

എന്റെ സിനിമകള്‍ എടുത്തു നോക്കിയാല്‍ പലപ്പോഴും എന്റെ ചുറ്റും നിക്കുന്ന മനുഷ്യരെ അതില്‍ കാണാന്‍ സാധിക്കും , ഇപ്പോ മാളികപുറത്തില്‍ അതിലെ പല കഥാപാത്രങ്ങളും പണ്ട് എന്റെ ചുറ്റും ജീവിച്ച , ഞാന്‍ കണ്ടു വളര്‍ന്ന ആള്‍ക്കാരുടെ ഛായയുണ്ട്. ഞാന്‍ കഥാപാത്രങ്ങളെ എഴുതുമ്പോള്‍ പലപ്പോഴും ഞാന്‍ കണ്ടിട്ടുള മനുഷ്യരുടെ മാനറിസംസ് അതില്‍ നോട്ട് ചെയ്യാറുണ്ട് എന്നിട്ടു ഷോട്ടിന് മുന്‍പ് സംവിധായകന്റെ സഹായത്തോടു കൂടി ഞാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്കു നിര്‍ദ്ദേശങ്ങള്‍ കൊടുക്കാറുമുണ്ട്. എന്റെ സിനിമ കാണുമ്പോള്‍ എന്റെ പല സുഹൃത്തുക്കളും ചോദിച്ചിട്ടുണ്ട്, ' ഇത് ഞാന്‍ അല്ലെടാ' എന്നൊക്കെ.


ആ സര്‍പ്രൈസ് എലമന്റ് ആദ്യ ഷോ കഴിഞ്ഞ് ചര്‍ച്ചയാകും


ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുപാടു കാണുന്ന ഒരാളാണ് ഞാന്‍. എന്റെ എല്ലാ ത്രില്ലറുകള്‍ക്കും എന്തെങ്കിലും ഒരു വത്യസ്തത കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ആനന്ദ് ശ്രീബാലയിലേക്കു വരുമ്പോള്‍, അതിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ട്രാക്കില്‍ ഒരു സസ്‌പെന്‍സ് ഫാക്ടര്‍ ഞാന്‍ ഒളിപ്പിച്ചിട്ടുണ്ട്. ട്രെയ്‌ലറിലോ ടീസറിലോ ഒന്നും തന്നെ നമ്മള്‍ അത് വെളിപ്പെടുത്തിയിട്ടില്ല . തിയേറ്ററില്‍ ആദ്യ ഷോ കാണുന്നവര്‍ക്കു അതൊരു സര്‍പ്രൈസ് ഫാക്ടര്‍ ആയിരിക്കും. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ ഇതുവരെ ഒളിപ്പിച്ചു വെച്ചത്. ഈ സര്‍പ്രൈസ് ഫാക്ടര്‍ തന്നെ ആണ് ആനന്ദ് ശ്രീബാലയെ മറ്റുള്ള ചിത്രങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. മാത്രമല്ല ,ആനന്ദ് ശ്രീ ബാല എന്ന് പറയുമ്പോള്‍ , നമ്മുക്കറിയാം, അമ്മയുടെ പേര് സര്‍നെയിം ആയി അങ്ങനെ പൊതുവെ വെക്കാറില്ല എല്ലാവരും. ഇതിലെ നായകന്‍ അമ്മയുടെ പേരാണ് വെച്ചിരിക്കുന്നത്. സംഗീത ചേച്ചിയാണ് അമ്മയുടെ വേഷം ചെയുന്നത്. ചിന്താവിഷ്ടയായ ശ്യാമള നമ്മള്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമയാണ്. ചേച്ചി ആദ്യമായി ചെയുന്ന പൊലീസ് റോള്‍ കൂടിയാണ് ഇതിലേത്. ചിത്രത്തിലെ സര്‍പ്രൈസ് എലമെന്റ് തന്നെയാകും ആദ്യ ഷോ കഴിഞ്ഞു ചര്‍ച്ചയാകാന്‍ പോകുന്നത്. ഒരുപാട് ഫാമിലി ഇമോഷന്‍സ് ഈ ചിത്രത്തിലുണ്ട്. അതൊന്നും നമ്മള്‍ ട്രെയ്‌ലറില്‍ പുറത്തു വിട്ടിട്ടില്ല. പിന്നെ, ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയതുകൊണ്ട് തന്നെ കുറെ ആര്‍ട്ടിസ്റ്റുകളെ നമ്മള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്, പ്രേക്ഷകരുടെ ആസ്വാദനത്തിനു വേണ്ടി.


പുതിയ എഴുത്തുകാര്‍ക്ക് ത്രില്ലര്‍ എഴുതാന്‍ നല്ല സാഹചര്യമാണിപ്പോള്‍

ഇപ്പോള്‍ എന്ത് സംഭവം വേണമെങ്കിലും നമ്മുക്ക് റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ഫയല്‍ ചെയ്താല്‍ രഹസ്യസ്വഭാവം ഇല്ലാതെ എന്ത് സാധനങ്ങളും കിട്ടും. പക്ഷേ ഒരു പുതിയ എഴുത്തുകാരനെ സംബന്ധിച്ചു, അവന് കേരളത്തില്‍ നടന്ന ഒരു കേസ് ഇന്റെ FIR വേണം എന്നുണ്ടെങ്കില്‍ അത് പ്രാക്ടിക്കലി കുറച്ചു ബുദ്ധിമുട്ടായിട്ടുള്ള കാര്യം തന്നെയാണ്. അതിനിപ്പോള്‍ ചെയ്യാന്‍ പറ്റുന്ന കാര്യം എന്താണെന്നു വെച്ചാല്‍, അതിന്റെ സോഴ്സ്സ് മീഡിയ വഴിയും ആ കേസുമായിട്ട് ബന്ധപ്പെട്ട ആളുകളെ പോയി കണ്ടും ശേഖരിക്കുക എന്നതാണ് . ഇപ്പോള്‍ എന്റെ ഈ സിനിമയില്‍ ഞാന്‍ അങ്ങനെ ഒരു സംഭവം ചെയ്തിട്ടുണ്ട് കാരണം നമ്മള്‍ ആ യഥാര്‍ത്ഥ സംഭവത്തെ ബെയ്സ് ചെയ്തിട്ടുള്ള എല്ലാ ഫയല്‍സും ശേഖരിച്ചു എന്നിട്ടത് ശരിക്കും പഠിച്ചിട്ടു, എന്താണ് ശരിക്കും നടന്നത് അല്ലെങ്കില്‍ ഇതിന്റെ ഒരു 90 % വേര്‍ഷന്‍ അറിഞ്ഞതിന് ശേഷമാണ് ഞാന്‍ ഈ സിനിമ എഴുതിയിരിക്കുന്നത്. പിന്നെ പുതിയതായിട്ട് വരുന്നവര്‍ക്ക് ഇപ്പോള്‍ എന്ത് കാര്യവും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പിന്നെ പൊലീസില്‍ ഇപ്പോള്‍ ഒരുപാടു സിനിമകാരുണ്ട്. ഒരു സിനിമക്ക് വേണ്ടി ആണ് എന്ന് പറഞ്ഞാല്‍ അവരും അവരാല്‍ കഴിയുന്ന പോലെ സഹായിക്കും.

ഞാന്‍ ഒരു കടുത്ത സൂര്യ ആരാധകന്‍

സിനിമ നല്ലതാണെങ്കില്‍ അതിനു പ്രേക്ഷകര്‍ കേറിയിരിക്കും. കൂടെയുള്ളതു ഏതു വമ്പന്‍ ചിത്രമാണെങ്കിലും അതിനു ഉദാഹരണമാണ് മാളികപ്പുറം. മാളിക പുറത്തിന്റെ കൂടെ മത്സരിച്ചത് വിജയ് സാറിന്റെയും അജിത് സാറിന്റെയും ലാല്‍ സാറിന്റെയും ഒകെ പടങ്ങളാണ്. അപ്പോള്‍ നമ്മള്‍ നമ്മളുടെ പ്രൊഡക്ടില്‍ കോണ്‍ഫിഡന്റ് ആയിരിക്കണം. അങ്ങനെ വിശ്വസിച്ചു തന്നെയാണ് നമ്മളത് ഇറക്കിയത്. സിനിയ്ക്ക് നല്ല അഭിപ്രായം തന്നെ വന്നു. അതുപോലെ ചിത്രം നന്നായാല്‍ പ്രേക്ഷകര്‍ എന്തായാലും അത് സ്വീകരിക്കും. പിന്നെ കങ്കുവയിലേക്ക് വരുമ്പോള്‍ ,ഞാന്‍ ഒരു കടുത്തു സൂര്യ ആരാധകനാണ്. 15 നു നമ്മുടെ ചിത്രത്തിന്റെ റീലീസ് വെച്ചപ്പോള്‍ തന്നെ ഞാന്‍ വളരെ ഹാപ്പി ആയി . അതുകൊണ്ടു 14 ഇന്ന് ഞാന്‍ കങ്കുവ കാണും. അത് കഴിഞ്ഞാല്‍ 15 നു ആനന്ദ് ശ്രീബാലയും കാണും. അതുകൊണ്ടു ക്ലാഷ് ഒരു പ്രശ്‌നമല്ല. പിന്നെ ആനന്ദ് ശ്രീബാലാക്ക്് കിട്ടിയ തിയേറ്റര്‍ ലിസ്റ്റും ഞെട്ടിപ്പിക്കുന്നതായിരുന്നു. നമ്മള്‍ പ്രതീക്ഷിച്ചതിലും മുകളില്‍ ആണ് തിയേറ്റര്‍ ലിസ്റ്റ് വന്നിരിക്കുന്നത്. മാളികപുറത്തിനു ശേഷം വന്ന എന്റെ സിനിമ ആയതുകൊണ്ട് തന്നെ തീയേറ്ററുകാര്‍ക് ആ പ്രതീക്ഷയുണ്ട്. അത് കൊണ്ട് തന്നെ ഇതുവരെ പോസിറ്റീവ് ആണ് എല്ലാം. ഇനി ആദ്യ ഷോ കഴിഞ്ഞു പ്രേക്ഷകന് ആണ് റിസള്‍ട്ട് തരേണ്ടത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരെല്ലാം ഈ സിനിമ കാണണം. കാരണം മാധ്യമ പ്രവര്‍ത്തകര്‍ ഈ ചിത്രത്തിന്റെ കഥയില്‍ ഒരുപാട് പ്രാധാന്യം വഹിക്കുന്നുണ്ട്.

അടുത്തത് സുമതി വളവ്


ഇനി തുടങ്ങാന്‍ പോകുന്നത് സുമതി വളവാണ്. മാളികപുറത്തിന്റെ സംവിധായകനും ഞാനും ഒന്നിക്കുന്ന സിനിമ കൂടിയാണ് അത്. അത് കഴിഞ്ഞാല്‍ ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമായിരിക്കും. അതിനെ പറ്റി ഒന്നും ഇപ്പോള്‍ ഡിസ്‌ക്ലോസ് ചെയറായിട്ടില്ല. 3 -4 മാസത്തിനുളില്‍ അത് സ്റ്റാര്‍ട്ട് ചെയാനുള്ള തയാറെടുപ്പിലാണ്. പിന്നെ തമിഴില്‍ വലിയ ഒരു ബഡ്ജറ്റില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം കമ്മിറ്റി ചെയ്തിട്ടുണ്ട്. കൂടാതെ ഹിന്ദിയിലും ഒരു ചിത്രത്തിന്റെ ചര്‍ച്ചയിലാണ്. ഇവിടെ മലയാളത്തില്‍ പപ്പേട്ടന്റെ കൂടെയും ( M B പദ്മകുമാര്‍) കഡാവറിന്റെ രണ്ടാം ഭാഗം ചെയ്യാനും അമല പോളുമായുള്ള പ്ലാനിങ്ങിലാണ്. അത് മിക്കവാറും 2025 ല്‍ പ്രതീക്ഷികാം.

NATIONAL
സാമൂഹിക പുരോഗതിയുടെയും പരിഷ്കാരങ്ങളുടെയും യുഗം സമ്മാനിച്ച മൻമോഹൻ; അനുസ്മരിച്ച് നേതാക്കൾ
Also Read
user
Share This

Popular

NATIONAL
NATIONAL
ഡോ. മൻമോഹൻ സിങ്: പാണ്ഡിത്യവും പൊതുജനതാൽപ്പര്യവും സമന്വയിച്ച രാഷ്ട്രതന്ത്രജ്ഞന്‍