2019 ഏറ്റവും വലിയ വിജയചിത്രമായിരുന്നു ലൂസിഫര്‍.
പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ റീലീസ് തീയതി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജ് തന്നെയാണ് തീയതിയും പോസ്റ്ററും പുറത്തുവിട്ടത്. 2025 മാര്‍ച്ച് 27ന് വേള്‍ഡ് വൈഡ് റിലീസ് ആയിട്ടായിരിക്കും എമ്പുരാന്‍ എത്തുക.
ഷാങ്ഹായ് ഡ്രാഗണ്‍ ചിഹ്നമുള്ള വസ്ത്രത്തില്‍ തിരിഞ്ഞു നില്‍ക്കുന്ന ഒരാളുടെ ചിത്രമാണ് പുറത്തുവിട്ട പോസ്റ്ററിലുള്ളത്. അരികിലായി അവ്യക്തമായി മോഹന്‍ലാലിന്റെ മുഖവും കാണാം. 2019 ഏറ്റവും വലിയ വിജയചിത്രമായിരുന്നു ലൂസിഫര്‍.
ഷര്‍ട്ടിനു പുറകിലെ വ്യാളിയുടെ ചിഹ്നം yakuza ഗ്യാങ്ങിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് സിനിമലോകത്തെ പുതിയ പരാമര്‍ശം. ഇത് ശരിയാണെങ്കില്‍ എമ്പുരാനില്‍ ലൂസിഫറിന്റെ പോരാട്ടം ജാപ്പനീസ് മാഫിയയായ yakuza ഗ്യാങ്ങുമായിട്ടായിരിക്കുമെന്നും അനുമാനമുണ്ട്.
ALSO READ: ഇതുവരെ ആരും അറിയാത്ത നയന്‍താരയുടെ കഥ: ഡോക്യൂമെന്ററിയുടെ റീലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്
റിലീസ് തീയതി പ്രഖ്യാപിച്ചതോടെ സിനിമയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലുള്‍പ്പെടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥിരാജിന് പുറമെ മോഹന്‍ലാലും റിലീസ് തീയതിയും പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ നായകനാകുന്ന ക്രൈം ആക്ഷന്‍ ഡ്രാമയില്‍ കേരളത്തിന്റെ യുവ മുഖ്യമന്ത്രിയായാണ് ടോവിനോ തോമസിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് കരുതുന്നത്. അടുത്തിടെ എമ്പുരാന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിലും ടോവിനോ മുഖ്യമന്ത്രിയായാണെത്തുന്നതെന്ന തരത്തിലുള്ള സൂചനകളാണ് നല്‍കുന്നത്.
മോഹന്‍ലാലിനും ടൊവിനോ തോമസിനും ഒപ്പം പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ജുന്‍ ദാസ്, ഷറഫുദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, അര്‍ജുന്‍ ദാസ്, ഷറഫുദീന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ എമ്പുരാനില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ ലൂസിഫറിന്റെ ഭാഗമായിരുന്നില്ല.