fbwpx
'അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ 'കത്തനാർ' pack up': വൈകാരിക കുറിപ്പുമായി നടൻ ജയസൂര്യ
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Oct, 2024 09:29 PM

റോജിന്‍ തോമസ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനാണ് നിർവഹിക്കുന്നത്.

MALAYALAM MOVIE


നടൻ ജയസൂര്യ നായകനാകുന്ന കത്തനാർ സിനിമ ഷൂട്ടിംഗ് അവസാനിച്ചു. നടൻ ജയസൂര്യയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ 'കത്തനാർ' പാക്കപ്പ് എന്നാണ് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.


ALSO READ: ആനന്ദനില്‍ അവസാനിക്കില്ല; 'സന്തോഷ് ട്രോഫി'യുമായി വിപിന്‍ ദാസ് വീണ്ടും പൃഥിരാജിനൊപ്പം

കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കത്തനാര്‍. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനാണ് നിർവഹിക്കുന്നത്. ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ നാഴികക്കല്ലായി കത്തനാര്‍ മാറുമെന്നാണ് വിലയിരുത്തുന്നത്. അനുഷ്ക ഷെട്ടി, പ്രഭുദേവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആര്‍. രാമാനന്ദിന്‍റേതാണ് തിരക്കഥ. നീല്‍ ഡി കുഞ്ഞ ക്യാമറ കൈകാര്യം ചെയ്യുന്നു. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ ഒന്നാം ഭാഗം ഈ വര്‍ഷം അവസാനത്തോടെ തീയേറ്ററുകളിലെത്തും. മുപ്പതിലധികം ഭാഷകളിലായി ഒരു വേള്‍ഡ് വൈഡ് റിലീസാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.

ALSO READ: കേരളത്തിലെ 4 സ്ത്രീ സംവിധായകരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ ഉള്‍പ്പെട്ടത് മാറ്റത്തിന്റെ സൂചന; അഭിനന്ദിച്ച് ഡബ്ല്യുസിസി

ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:

അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ 'കത്തനാർ' pack up... മൂന്ന് വർഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമർപ്പണം ചെയ്ത ഒരു കൂട്ടം പ്രതിഭാധനൻമാരായ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ദിനരാത്രങ്ങൾ പിന്നിട്ട ഒരുപാട് അസുലഭ മുഹൂർത്തങ്ങൾ... അങ്ങനെ കത്തനാർ ഒരു യാഥാർത്ഥ്യമാവാൻ പോകുകയാണ്. ഈ അവസരത്തിൽ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സിൽ തെളിയുന്ന ഒരുപാട് മുഖങ്ങൾ ... കത്തനാർ അതിൻ്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാവരുത് എന്ന് വാശി പിടിച്ച നിർമ്മാതാവ് ആദരണീയനായ ശ്രീ. ഗോകുലം ഗോപാലേട്ടൻ, അത് യഥാർത്ഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രീയ സഹോദരൻ executive Producer ശ്രീ. കൃഷ്ണമൂർത്തി.

സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിൻ്റെ അഭിമാനം ശ്രീ റോജിൻ തോമസ്...കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്ക് വെയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ് . ദൃശ്യ വിസ്മയം തീർത്ത നീൽ ഡി കുഞ്ഞ. ഇനിയും ഒട്ടേറെ മുഖങ്ങൾ...വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ എല്ലാവർക്കുംനന്ദി..... ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ തയ്യാറായ ശ്രീ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാൻ സാധിക്കുക..... !! അത് കടപ്പാടായി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി കത്തനാറിൻ്റെ റിലീസിങ്ങിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരിൽ ഒരാളായി ഞാനും.

Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍