ധമാസ്ക്കസ്, ഹോംസ്, ടാർടസ് എന്നിവിടങ്ങളിലും സ്ഫോടന ശബ്ദം കേട്ടെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
മധ്യ സിറിയയിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. 40ൽ അധികം പേർക്ക് പരുക്കേറ്റു. സിറിയയുടെ കെമിക്കൽ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി ബന്ധപ്പെട്ട സൈനിക ഗവേഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ഇസ്രായേൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ധമാസ്ക്കസ്, ഹോംസ്, ടാർടസ് എന്നിവിടങ്ങളിലും സ്ഫോടന ശബ്ദം കേട്ടെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്ക് പടിഞ്ഞാറൻ ലെബനന് മുകളിലൂടെ പറന്ന ഇസ്രയേൽ യുദ്ധ വിമാനങ്ങളാണ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണത്തെ അപലപിച്ച് സിറിയയുടെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.
ALSO READ: ഇസ്രയേൽ - ഹമാസ് യുദ്ധം, സമാധാന ചർച്ചകളിൽ അനിശ്ചിതത്വം, പ്രതിസന്ധിയായി ഫിലാഡൽഫി ഇടനാഴി
നടന്നത് ക്രിമിനൽ ആക്രമണം ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചു. അതേസമയം വിദേശ മാധ്യമ റിപ്പോർട്ടുകളിൽ പ്രതികരിക്കാനില്ലെന്നാണ്
ഇസ്രയേലി സൈന്യത്തിന്‍റെ മറുപടി.