കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. ഇന്ന് മാത്രം 15 പേരാണ് അറസ്റ്റിലായത്.
പത്തനംതിട്ടയില്‍ കായിക താരത്തെ പീഡിപ്പിച്ച കേസില്‍ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്പിക്ക് നിര്‍ദേശം നല്‍കി.
കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. ഇന്ന് മാത്രം 15 പേരാണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാര്‍ഥിയടക്കം ഒമ്പത് പേരെ ഉച്ചയോടെയും റാന്നിയില്‍ നിന്ന് ആറ് പേരേയുമാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുവരെ ഏഴ് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കേസിലെ കൂടുതല്‍ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബിന്‍ ആണ് പെണ്‍കുട്ടിയെ ആദ്യമായി പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. അന്ന് പെണ്‍കുട്ടിക്ക് പതിമൂന്ന് വയസ്സായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സുബിന്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. സുഹൃത്തുക്കള്‍ക്കും കുട്ടിയെ കാഴ്ചവെച്ചുവെന്നും പൊലീസ്.
ഇപ്പോള്‍ പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടി നേരിട്ട മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് പുറത്തുവന്നത്. 62 പേര്‍ ലൈംഗികമായി ചൂഷണത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ കുട്ടിയുടെ കായികാധ്യാപകരും സഹപാഠികളും അയല്‍വാസികളുമെല്ലാം ഉള്‍പ്പെടുന്നു. പീഡിപ്പിച്ചവരുടെ വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതി വെച്ചിരുന്നു.
ദരിദ്രകുടുംബത്തില്‍ ജനിച്ച കുട്ടിയുടെ സാഹര്യവും പ്രതികള്‍ ചൂഷണം ചെയ്യുകയായിരുന്നു. സ്‌കൂളില്‍ വച്ചും കായിക ക്യാമ്പില്‍ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.