fbwpx
തിരുവനന്തപുരത്ത് രണ്ടരവയസുകാരിയെ കമ്പിവടികൊണ്ട് അടിച്ചു; അങ്കണവാടി ടീച്ച‍ർക്കെതിരെ പരാതിയുമായി രക്ഷാകർത്താക്കള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Jan, 2025 09:49 PM

അങ്കണവാടി ടീച്ചർ ബിന്ദുവിനെതിരെ രക്ഷാകർത്താക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി

KERALA


തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ച‍ർ മർദിച്ചതായി പരാതി. വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകൾക്കാണ് മർദനമേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. അങ്കണവാടി ടീച്ചർ ബിന്ദുവിനെതിരെ രക്ഷാകർത്താക്കൾ ചൈൽഡ് ലൈനിന് പരാതി നൽകി.


Also Read: പത്തനംതിട്ട പീഡന കേസ്: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; അറസ്റ്റിലായവരുടെ എണ്ണം 20 ആയി


വൈകിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ കയ്യിലെ പാട് രക്ഷാകർത്താക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. അങ്കണവാടിയില്‍ വെച്ച്  ടൊയ്‌ലെറ്റിൽ പോയി തിരിച്ചുവന്നപ്പോൾ ടീച്ചർ കമ്പിവടികൊണ്ട് അടിച്ചുവെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. വിവരം അറിഞ്ഞ ഉടൻ കുട്ടിയുടെ കുടുംബം അങ്കണവാടി ടീച്ചറെ വിളിച്ച് കാര്യം തിരിക്കി. എന്നാൽ ബിന്ദു ആരോപണങ്ങൾ നിഷേധിച്ചു. കുട്ടികൾ തമ്മിൽ അടികൂടിയപ്പോൾ സംഭവിച്ച മുറിവാണെന്നായിരുന്നു ടീച്ചറുടെ പക്ഷം. ഇതിനെ തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ രക്ഷാകർത്താക്കള്‍ തീരുമാനിച്ചത്.

Also Read
user
Share This

Popular

KERALA
KERALA
ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി