fbwpx
ദളിത് ഗ്രാമം ചുട്ടെരിച്ച കേസിൽ 98 പേർക്ക് ജീവപര്യന്തം; വിധി ഒരു ദശാബ്ദത്തിനു ശേഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Oct, 2024 07:57 AM

ഒരു വിധി പ്രസ്താവനയിൽ ഇത്രയധികം പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് അപൂർവ്വമാണ്

NATIONAL


കർണാടകയിൽ ദളിത് ഗ്രാമം ചുട്ടെരിച്ച കേസിൽ വർഷങ്ങൾക്ക് ശേഷം നിർണായക വിധി. 98 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു വിധി പ്രസ്താവനയിൽ ഇത്രയധികം പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് അപൂർവ്വമാണ്.

2014 ആഗസ്റ്റ് 28നാണ് കോപ്പൽ ജില്ലയിൽ ഗംഗാവതി താലൂക്കിലെ മരകുമ്പി പ്രദേശത്ത് നാടിനെ നടുക്കിയ ദുരന്തം നടന്നത്. സിനിമ കണ്ട പ്രചോദനത്തിൽ ദളിത് യുവാവ് ആക്രമിച്ചുവെന്നും, തൊട്ടുകൂടായ്മയെ ചോദ്യം ചെയ്തുവെന്നും മഞ്ജുനാഥ് എന്ന യുവാവ് വെളിപ്പെടുത്തി. തിയേറ്ററിൽ അരങ്ങേറിയ ആക്രമണങ്ങൾ നാടകീയ സംഭവങ്ങൾക്ക് തുടക്കമാവുകയായിരുന്നു.

ALSO READ: ബാബ സിദ്ദിഖി വധം: ഒമ്പത് പ്രതികളുടെയും കസ്റ്റഡി കാലാവധി കോടതി നീട്ടി

പ്രകോപിതരായ നാട്ടുകാർ ആക്രമണം നടത്തി. നാടിൻ്റെ നാനാ ഭാഗങ്ങളിൽ പ്രക്ഷോഭം രൂക്ഷമായി. മരകുമ്പി ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ നിരവധി പേർ സംഘടിച്ചെത്തി ദളിതരുടെ നേരെ ആക്രമണം അഴിച്ചുവിട്ടു. ദളിത് വിഭാഗക്കാരെ ക്രൂരമായി മർദിക്കുകയും കുടിലുകൾക്ക് തീയിടുകയും ചെയ്തു.

കേസിൽ പ്രതികൾ കുറ്റക്കാരാണെന്നതിന് വേണ്ടത്ര തെളിവുകളും സാക്ഷികളും ഉണ്ടായിരുന്നു. പട്ടിക ജാതി, പട്ടിക വർഗ നിയമ പ്രകാരമുള്ള കേസിൽ വിധിയും വന്നു. പക്ഷെ വിധിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നത് ഒരു ദശാബ്ദക്കാലമാണ്. 117 പ്രതികളില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതി ചേർക്കപ്പെട്ട 101 പേർക്ക് ശിക്ഷ വിധിച്ചു. പ്രതികളിലെ 98 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഓരോരുത്തർക്കും 5000 രൂപ പിഴയും ചുമത്തി. ബാക്കിയുള്ള മൂന്ന് പേർ പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ പെട്ടവരായതിനാൽ, ഈ നിയമം ബാധകമായിരുന്നില്ല. അതിനാൽ ഇവർക്ക് അഞ്ച് വർഷം തടവും 2000 രൂപ വീതം പിഴയും വിധിച്ചു.

ALSO READ: ഡൽഹി കലാപം: വിദ്യാർഥി നേതാവ് ഷർജീലിൻ്റെ ജാമ്യാപേക്ഷ അതിവേഗം തീർപ്പാക്കണം; സുപ്രീം കോടതി

Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍